കൃഷിയിൽ നിന്ന് ആദായം ലഭിക്കണം എന്നാഗ്രഹിക്കുന്നവർക്ക് കീടനിയന്ത്രണ ആവശ്യമാണ്.
ലൈവ് കേരള ഡോട് കോമിനുവേണ്ടി ശ്രീമതി അനിറ്റ് തോമസ് അവതരിപ്പിക്കുന്ന ഒരു ജൈവ കീടനിയന്ത്രണ മാർഗ്ഗമാണ് ഈ വീഡിയോയിൽ. പൂർണ്ണമായും ജൈവ കൃഷി മാർഗ്ഗങ്ങൾ പിൻതുടരുന്നവർ ചെലവ് കുറഞ്ഞ കീടനിയന്ത്രണ മാർഗ്ഗങ്ങൾ വളരെയെധികം പ്രയോജനം ചെയ്യും. വീഡിയോ കണ്ടു നോക്കു.
മഞ്ഞക്കെണി ഒരു ജൈവ കീടനിയന്ത്രണ മാർഗ്ഗമാണ്. ഇത് വളരെ എളുപ്പവും ഫലപ്രദവുമാണ് , മഞ്ഞക്കെണി അഥവാ യെല്ലോ ട്രാപ്പ് (Yellow Trap). മഞ്ഞ നിറത്തോടുള്ള കീടങ്ങളുടെ ആകർഷണീയത ഉപയോഗപ്പെടുത്തി അവയെ നശിപ്പിക്കുന്നതും എളുപ്പം തയ്യാറാക്കാവുന്നതുമായ ഒന്നാണ് മഞ്ഞക്കെണി. പറക്കുന്ന സസ്യ കീടങ്ങളെ കുടുക്കാൻ പ്രത്യേകം തയ്യാറാക്കിയതാണ് മഞ്ഞ സ്റ്റിക്കി കെണികൾ, അവ മഞ്ഞ നിറത്താൽ എളുപ്പത്തിൽ ആകർഷിക്കപ്പെടുന്നു, ഔട്ട്ഡോർ സസ്യങ്ങൾക്കും വീട്ടുചെടികൾക്കും അനുയോജ്യമാണ്. മഞ്ഞക്കെണിയിൽ കുടുക്കാവുന്ന കീടങ്ങൾ ഇവയാണ്. വെള്ളീച്ച, മുഞ്ഞ, ഇലപ്പേൻ, പഴ ഈച്ച, വെള്ളരി വണ്ട്, മത്തൻ വണ്ട്, ഇലച്ചാടി, പുൽച്ചാടി, നിശാശലഭം, അരിച്ചെള്ള്, ഇലതുരപ്പൻ, മറ്റ്ശലഭങ്ങൾ തുടങ്ങിയവ.
മഞ്ഞക്കെണിക്കായി വാങ്ങുവാൻ കുട്ടും, നമുക്ക് വളരെ എളുപ്പം ഇണ്ടാക്കിയെടുക്കുകയും ചെയ്യാം ചെറിയ ഹാർഡ് ബോഡുകളോ, കാർഡ്ബോഡുകളോ ഇതിനായി ഉപയോഗിക്കാം. അവയിൽ മഞ്ഞ പെയിന്റ് അടിച്ച് അതിൽ ഓട്ടിപ്പിടിക്കാനായി പശയോ, ഗ്രീസോ അല്ലെങ്കിൽ ആവണക്കെണ്ണപോലുള്ള എണ്ണയോ പരുട്ടി തോട്ടത്തിൽ കെട്ടിതൂക്കി ഇടുക. മഞ്ഞ നിറത്തിൽ ആകൃഷ്ട്ടരായി പ്രാണികൾ പറന്നെത്തുകയും അതിൽ ഒട്ടിപ്പിടിക്കുകയും ചെയ്യുന്നു.
ഇലകളിൽ മുരടിപ്പ് പടർത്തുന്ന വെള്ളീച്ചകളെ ഫലപ്രദമായി നിയന്ത്രിക്കാൻ മഞ്ഞ ക്കെണികൾ ഉപയോഗപ്പെടുത്താം.
മഞ്ഞ നിറത്തോടുള്ള പ്രാണികളുടെ ആകർഷണം, ഒട്ടിപ്പിടിക്കൽ ഇവയാണ് മഞ്ഞക്കെണിയുടെ അടിസ്ഥാനം.ഇതുപോലെ നമുക്ക് കഴിയുന്ന രീതിയിൽ ഫലപ്രദമായി കെണികൾ തയ്യാറാക്കാം. വീട്ടുമുറ്റത്തും പറമ്പിലും ആണെങ്കിൽ തോട്ടത്തിൽ ഒരു കെണിയുടെ ആവശ്യമേയുള്ളൂ. കെണികൾ ഇടയ്ക്കിടെ വൃത്തിയാക്കുന്നതും, മഴവെള്ളം വീഴാതെ നോക്കുന്നതും നല്ലതാണ്.
Leave a Reply