മൃദുലവും കറികളിൽ സ്വാദും സുഗന്ധവും കൂട്ടുന്ന മല്ലിയില വീട്ടിൽ എളുപ്പത്തിൽ നട്ടു പിടിപ്പിക്കാം. ഭക്ഷണ വിഭവങ്ങളിൽ അലങ്കാരത്തിനും മല്ലിയില സ്ഥാനം പിടിക്കാറുണ്ട്.
ചെറിയ പരിചരണം മാത്രമേ ആവശ്യമുള്ളൂ. വെയിലിലും അൽപ്പം തണലിലും ഏത് മണ്ണിലും മല്ലി വളരും. ഒരു കുടുംബത്തിന്റെ ആവശ്യത്തിനായി ഗ്രോ ബാഗിലോ പാത്രങ്ങളിലോ മല്ലി വിത്ത് വീട്ടിൽ നടാം.
മണ്ണിൽ കമ്പോസ്റ്റ്, ചാണകപൊടി, ചകിരിച്ചോർ, കുമ്മായം ഇവ കലർത്തി ഒരു ഗ്രോ ബാഗിലോ ചട്ടിയിലോ നടാം. വെള്ളം വാർന്നു പോകുന്ന പാത്രങ്ങളാകണം. വെള്ളം കെട്ടി നിൽക്കാൻ പാടില്ല.നല്ലയിനം മല്ലി വിത്ത് വാങ്ങി മൃദുവായി ചതച്ച ശേഷം 24 മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക. അതിനു ശേഷം വിത്ത് വെള്ളത്തിൽ നിന്ന് മാറ്റി വയ്ക്കണം. നേരിട്ട് ഗ്രോ ബാഗിലോ ചട്ടിയിലോ നടാം. വിത്തുകൾ തേയില വെള്ളത്തിലോ സ്യുഡോമോണസ് ലായനിയിലോ മുക്കി വയ്ക്കാം.
വിത്തുകൾ പോട്ടിങ് മിശ്രിതം തയാറാക്കി അതിൽ നടാം. ഗ്രോ ബാഗിന്റെ മുക്കാൽ ഭാഗം പോട്ടിങ് മിശ്രിതം നിറയ്ക്കാം. നനവുള്ള മണ്ണിൽ ചാലുകളയായി വരഞ്ഞു വിത്തുകൾ നടാം. വിത്ത് നട്ട ശേഷം മുകളിൽ നനവുള്ള പോട്ടിങ് മിശ്രിതം ഇട്ടു കൊടുക്കാം 6 മുതൽ 12 ദിവസത്തിനുള്ളിൽ മുളച്ചു തുടങ്ങും. 12 സെന്റീമീറ്റർ പൊക്കം വെച്ചാലുടൻ കട്ട് ചെയ്തുപയോഗിക്കാം. ഇട വളങ്ങൾ ചേർക്കാം, കളകൾ പറിക്കാം ഇങ്ങനെ പരിചരിക്കുകയും ചെയ്യണം. വെള്ളം സ്പ്രേ ചെയ്തു കൊടുക്കണം. ഇതൊരു ശൈത്യകാലവിളയാണ്.
മണ്ണിൽ കീടബാധയില്ലാതെയിരിക്കാൻ ഓരോ പാത്രത്തിലും ഒരു പിടി വേപ്പിൻ പിണ്ണാക്ക് ചേർക്കുക. 6. 2 മുതൽ 6.8 വരെ പി.എച്ചു മൂല്യമുള്ള മണ്ണിൽ നടാം. നല്ല നീർവാർച്ചയുള്ള മണ്ണിൽ വേണം നടാൻ. നല്ല സൂര്യ പ്രകാശമുള്ള സ്ഥലമായിരിക്കണം.
വിതച്ച് 4 മുതൽ 6 ആഴ്ചകൾക്കുള്ളിൽ മല്ലിയിലയുടെ വിളവെടുപ്പ് ആരംഭിക്കാം.ഇളം ചെടികൾ അവയുടെ പൂർണ്ണ വലുപ്പത്തിലേക്ക് വളരാൻ അനുവദിക്കുന്നതിന് 20 സെൻ്റീമീറ്റർ അകലത്തിൽ നടണം. മൃദുവായ തണ്ടുകൾ പതിവായി മുറിക്കുക.
വിത്ത് നന്നായാലെ കൃഷി നന്നാവൂ. കടകളിൽ നിന്നും അടുക്കളയിലേക്കു വാങ്ങുന്ന മല്ലി വിത്തായിട്ടെടുക്കരുത്. മുളപ്പിക്കാൻ നല്ലയിനം വിത്തുകൾ മാത്രം വാങ്ങാൻ ശ്രദ്ധിക്കണം. മഹാ അഗ്രിൻ വിത്തുകൾ ഓൺലൈനായി കിട്ടും. എളുപ്പത്തിൽ മുളയ്ക്കും, എല്ലാ വിത്തുകളും മുളക്കും, കീടബാധ ഉണ്ടാകില്ല ഇതൊക്കെ ഈ വിത്തുകളുടെ പ്രത്യേകതയാണ്. എല്ലാ പച്ചക്കറി വിത്തുകളും മഹാ അഗ്രിനിൽ ലഭ്യമാണ്. വേനൽക്കാല പച്ചക്കറി വിത്തുകൾ ഇന്ന് തന്നെ ബുക്ക് ചെയ്യൂ.
Leave a Reply