കൊത്തമല്ലി അല്ലെങ്കിൽ മല്ലി എന്നറിയപ്പെടുന്ന പോഷകമൂല്യങ്ങളുള്ള മല്ലിയില നമ്മുടെയൊക്കെ വീട്ടിൽ വളരെ എളുപ്പത്തിൽ കൃഷിചെയ്യാം. മണത്തിനും സ്വാദിനും മാത്രമല്ല ഗുണത്തിലും കേമനാണ് മല്ലിയില. സസ്യാഹാരത്തിലും മാംസാഹാരത്തിലും നല്ല ചേരുവയാണിത്. പുറമെ നിന്ന് വരുന്ന പച്ചക്കറികളിൽ കാണുന്ന പോലെ തന്നെ മല്ലിയിലയിലും കീടനാശിനി സാന്നിധ്യമുണ്ട്. അത് നമ്മുടെ ആരോഗ്യത്തിന് ഹാനികരമാണ്. വീട്ടിൽ വളരെ എളുപ്പത്തിൽ മല്ലി കൃഷി ചെയ്യാം. തണുത്ത കാലാവസ്ഥയാണ് മല്ലിയില ഇഷ്ടപ്പെടുന്നത്.
എങ്ങനെ വീട്ടിൽ മല്ലി മുളപ്പിക്കാം
ഗ്രോ ബാഗിലോ പാത്രങ്ങളിലോ നടാം. വെള്ളം ചോർന്നു പോകുന്ന തരാം ഗ്രോബാഗോ പാത്രമോ ആയിരിക്കണം. വെള്ളം കെട്ടി നിൽക്കരുത്. ആദ്യം പോട്ടിങ് മിശ്രിതം ഒരുക്കണം. മണ്ണിൽ മണ്ണിര കമ്പോസ്റ്റും ചകിരിച്ചോറും ഈ അനുപാതത്തിൽ ആവശ്യമാണ് (40: 40: 20). മണ്ണിൽ കുമ്മായവും ചേർത്തിളക്കുന്നതും നല്ലതാണ്. മണ്ണിൽ കീടബാധയില്ലാതെയിരിക്കാൻ ഓരോ പാത്രത്തിലും ഒരു പിടി വേപ്പിൻ പിണ്ണാക്ക് ചേർക്കുക. 6. 2 മുതൽ 6.8 വരെ പി.എച്ചു മൂല്യമുള്ള മണ്ണിൽ നടാം. നല്ല നീർവാർച്ചയുള്ള മണ്ണിൽ വേണം നടാൻ. നല്ല സൂര്യ പ്രകാശമുള്ള സ്ഥലമായിരിക്കണം. കുറഞ്ഞത് 6 ഇഞ്ച് ഉയരമുള്ള കണ്ടെയ്നർ/ഗ്രോ ബാഗ് എടുക്കുക.
വിത്ത് എങ്ങനെ നടും?
വിത്തിന്റെ കാര്യത്തിലാണ് ശ്രദ്ധ വേണ്ടത്. നല്ല വിത്തുകൾ മാത്രമേ മുളയ്ക്കൂ, ഉദ്ദേശിച്ച ഫലം തരൂ. വിശ്വസനീയമായ മഹാ അഗ്രിൻ വിത്തുകൾ വാങ്ങി ഉപയോഗിച്ച് നോക്കൂ, മല്ലിയില വീട്ടിൽ തഴച്ചു വളരും . നല്ലയിനം മല്ലി വിത്ത് വാങ്ങി മൃദുവായി ചതച്ച ശേഷം 24 മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക. അതിനു ശേഷം വിത്ത് വെള്ളത്തിൽ നിന്ന് മാറ്റി ഉണക്കി വയ്ക്കണം. നേരിട്ട് ഗ്രോ ബാഗിലോ ചട്ടിയിലോ നടാം.
വിത്തുകൾ തുണിയിലോ പേപ്പറിലോ പൊതിഞ്ഞു ചപ്പാത്തിപരത്തുന്ന റോളിങ് പിൻ ഉപയോഗിച്ച് അതിനു മുകളിൽ ചെറുതായി പരത്തികൊടുക്കാം. വിത്തുകൾ പൊട്ടിപ്പോകും. അവ സ്യുഡോമോണസ് ലായനിയിൽ മുക്കി വയ്ക്കാം. 2 4 മണിക്കൂർ അങ്ങനെ
കുതിർത്തു വെച്ചശേഷം വെള്ളം കളഞ്ഞു നടാം. കട്ടൻ ചായ വെള്ളത്തിലോ, കറുവപ്പട്ട 2 സ്പൂൺ എടുത്തു പൊടിച്ചു വെള്ളത്തിൽ കലക്കി അതിലോ വിത്തുകൾ ഇട്ടു വെയ്ക്കുന്നത് മുളപ്പിക്കാനുള്ള മറ്റു മാർഗ്ഗങ്ങളാണ്.
മണ്ണിൽ വിത്തുകൾ അരയിഞ്ചു താഴ്ചയിൽ നട്ട ശേഷം മുകളിൽ മണ്ണിടാം. വെള്ളം തളിച്ച് കൊടുക്കണം. വിത്തുകൾ പത്തോ പന്ത്രണ്ടോ ദിവസമാകുമ്പോൾ മുളച്ചു തുടങ്ങും.
പരിചരണം
ചെടികൾ പതിവായി പരിശോധിച്ച് കീടങ്ങളെ അകറ്റാൻ വേപ്പെണ്ണയും പഞ്ചഗവ്യവും തളിക്കുക.
ചെടികൾ വളർത്താൻ ആവശ്യമായ പോഷകങ്ങൾ മണ്ണിൽ ഉണ്ടെന്ന് ഉറപ്പുവരുത്താൻ ഓരോ പാത്രത്തിലും ഓരോ 10-15 ദിവസത്തിലും ഒരു പിടി കമ്പോസ്റ്റ് ചേർക്കുക. കളകൾ പറിച്ചു കളയണം .
വിതച്ച് 4 മുതൽ 6 ആഴ്ചകൾക്കുള്ളിൽ മല്ലിയിലയുടെ വിളവെടുപ്പ് ആരംഭിക്കാം.
വിളവെടുക്കാൻ കൂടുതൽ സമയം കാത്തിരിക്കരുത് അല്ലെങ്കിൽ വലിയ ഇലകൾക്കായി കാത്തിരിക്കരുത്; നിങ്ങൾക്ക് 3 മുതൽ 5 സൈക്കിളുകൾ വരെ വിളവെടുക്കാം, ഇത് മണ്ണിൻ്റെ പോഷകങ്ങളെ ആശ്രയിച്ചിരിക്കുന്നു. സാധാരണയായി, ആദ്യത്തെ വിളവെടുപ്പ് മുതൽ എല്ലാ ആഴ്ചയും വിളവെടുക്കാം.
Leave a Reply