നമ്മളിൽ പലരും മല്ലി കൃഷി ചെയത് പരാജയപ്പെട്ട് മടുത്തിരുക്കും. കുറച്ചുകാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് എളുപ്പം വളർത്താവുന്ന ഒന്നാണ് മല്ലി. ലൈവ്കേരള.കോം ൽ ശ്രീമതി അനിറ്റ് തോമസിന്റെ മല്ലികൃഷി വിവരണം വിത്തുമുതൽ വിളവുവരെ കണ്ടു നോക്കൂ.
മല്ലി വിത്തായിട്ട് വാങ്ങി മുളപ്പിക്കുന്നതായിരിക്കും കൂടുതൽ നല്ലത്. വീട്ടിൽ കറിക്കുവാങ്ങുന്ന മല്ലിയും മുളക്കും പക്ഷെ അതിന്റെ മൂപ്പും പഴക്കവും അനുസരിച്ച് അതിൽ പല പ്രശ്നങ്ങളും ഉണ്ടാകാം. കറിക്ക് വാങ്ങുന്ന മല്ലി എല്ലാം മുളക്കണമെന്നില്ല. മറ്റ് ചെടികളുടെ പരിചരണങ്ങളിൽ നിന്നും കുറച്ച് വ്യത്യസഥമായിട്ടാണ് മല്ലിയുടെ പരിചരണം. മണ്ണ് , വെള്ളം, സൂര്യപ്രകാശം എന്നിവയുടെ കാര്യത്തിൽ കുറച്ച് ശ്രദ്ധിച്ചാൻ നല്ല വിളവ് നേടാൻ കഴിയും.
മല്ലി വളർന്നു കഴിയുമ്പോൾ ആവശ്യത്തിന് മുറിച്ചെടുക്കുക അതിനു ശേഷം ചാണകം കലക്കി ഒഴിച്ചാൽ മതി ഇടയ്ക്കിടെ പച്ച ചാണകം കലക്കി ഒഴിക്കുന്നത് നല്ലതാണ്, ഫിഷ് അമിനോ സ്പ്രേ ചെയ്യുന്നതും നല്ലതാണ് വേറെ വളപ്രയോഗം ആവശ്യമില്ല .
രണ്ടു മൂന്ന് ആഴ്ച കൂടുമ്പോൾ ഇലകൽ മുറിച്ചെടുക്കാം വീണ്ടും വളർന്നുവരും. പൂവ് നുള്ളിക്കളഞ്ഞാൽ വിണ്ടും ഇലകൾ ഉണ്ടാകും. അണുബാധ ഉണ്ടാകുന്ന ഇലകൾ അപ്പോൾ തന്നെ ചെടിയിൽ പറിച്ചുകളയണം. വിത്ത് ശേഖരിക്കണമെങ്കിൽ ഇല നുള്ളാതെ പൂക്കുവാൻ അനുവദിക്കണം.
Leave a Reply