മല്ലിയില ഇന്ന് നമ്മുടെ അടുക്കളയിൽ അവശ്യം ഉപയോഗിക്കുന്ന ഒന്നാണ്. ഒരു വീട്ടിലെ അംഗങ്ങൾക്ക് ഉപയോഗിക്കാൻ വേണ്ട മല്ലിയില നമ്മുടെ വീട്ടിൽ തന്നെ നട്ടു പിടിപ്പിക്കാം. വളരെ എളുപ്പത്തിൽ വളർത്താൻ പറ്റിയ ഒന്നാണ് മല്ലിയില. ചെറിയ പരിചരണം മാത്രം മതി. ഇതൊരു ശീതകാല വിളയാണ്.
മല്ലിയില കൃഷി ചെയ്യുന്നതെങ്ങനെ ?
ഗ്രോ ബാഗിലോ ചട്ടികളിലോ നടാം. നല്ല സൂര്യപ്രകാശമുള്ള സ്ഥലമായിരിക്കണം. വലിയ ഗ്രോ ബാഗ് എടുക്കണം. പോട്ടിങ് മിശ്രിതം നേരത്തെ തയ്യാറാക്കി വയ്ക്കണം. അതിനായി മണ്ണ് കുമ്മായം, ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക് ഇവ കലർത്തി വയ്ക്കുക. കമ്പോസ്റ്റു ചേർക്കുന്നതും നല്ലതാണ്. ഗ്രോ ബാഗിന്റെ മുക്കാൽ ഭാഗത്തോളം മണ്ണ് നിറയ്ക്കാം. വിത്തുകൾ സ്യുഡോമോണസ് ലായനിയിൽ 12 മണിക്കൂറോളം മുക്കി വയ്ക്കാം.
അതിനുശേഷം ഗ്രോ ബാഗിൽ അരയിഞ്ചു അരയിഞ്ചു താഴ്ചയിൽ നടാം. കുറച്ചു മണ്ണ് വിത്തിനു മുകളിൽ ഇടണം . വെള്ളയോ ഒഴിക്കുമ്പോൾ വിത്തുകൾ മാറി പോകാതിരിക്കാനാണ്. വെള്ളം സ്പ്രൈ ചെയ്യാനെ പാടുള്ളൂ. 15 ദിവസത്തോളം കഴിഞ്ഞു വിത്തുകൾ എല്ലാം മുളക്കും. ചിലപ്പോൾ നേരത്തെ മുളക്കാനും സാധ്യത ഉണ്ട്. ഇലകൾ 12 സെന്റീമീറ്റർ വലിപ്പമെത്തിയാൽ മുറിക്കാം. വളം ഇടക്കിടെ കൊടുക്കാം. കീട ബാധവരാതെ നോക്കണം. കളകൾ പറിക്കാം. മണ്ണിൽ കീടബാധയില്ലാതെയിരിക്കാൻ ഓരോ പാത്രത്തിലും ഒരു പിടി വേപ്പിൻ പിണ്ണാക്ക് ചേർക്കുക. 6. 2 മുതൽ 6.8 വരെ പി.എച്ചു മൂല്യമുള്ള മണ്ണിൽ നടാം. നല്ല നീർവാർച്ചയുള്ള മണ്ണിൽ വേണം നടാൻ.
കടകളിൽ നിന്നും അടുക്കളയിലേക്കു വാങ്ങുന്ന മല്ലി വിത്തായിട്ടെടുക്കരുത്. മുളപ്പിക്കാൻ നല്ലയിനം വിത്തുകൾ മാത്രം വാങ്ങാൻ ശ്രദ്ധിക്കണം. മഹാ അഗ്രിൻ വിത്തുകൾ ഓൺലൈനായി കിട്ടും. എളുപ്പത്തിൽ മുളയ്ക്കും, എല്ലാ വിത്തുകളും മുളക്കും, കീടബാധ ഉണ്ടാകില്ല ഇതൊക്കെ ഈ വിത്തുകളുടെ പ്രത്യേകതയാണ്. എല്ലാ പച്ചക്കറി വിത്തുകളും മഹാ അഗ്രിനിൽ ലഭ്യമാണ്. വേനൽക്കാല പച്ചക്കറി വിത്തുകൾ ഇന്ന് തന്നെ ബുക്ക് ചെയ്യൂ.
Leave a Reply