ദിവസവും പാചകം ചെയ്യാൻ അത്യാവശ്യം വേണ്ടവയാണ് മഞ്ഞളും മല്ലിയും. ഇന്ന് മല്ലിപ്പൊടിയും, മഞ്ഞൾ പൊടിയും മാർക്കറ്റിൽ പല ബ്രാൻഡുകളുടെയും വ്യത്യസ്ത വിലയിൽ ലഭ്യമാണ്. ഇവയെല്ലാം തന്നെ പലതരം മാരകമായ രാസവസ്തുക്കൾ കലർത്തിയുണ്ടാക്കിയവയാണ്. മഞ്ഞൾ പൊടിയിൽ മഞ്ഞൾ തീരെ ഇല്ലാതെയും വരാം, പകരം കളറുകൾ ചേർത്തുണ്ടാക്കിയവയും ആകാം. അതുപോലെ തന്നെയാണ് മല്ലിയുടെ കാര്യവും. മല്ലിയാണെന്നു തോന്നുക മാത്രമേയുളളൂ വളരെ പഴക്കം ചെന്നവയും, കീടബാധയുള്ളവയുമായിരിക്കും പലപ്പോഴും കിട്ടുക. കറികൾക്ക് രുചി കിട്ടുകയില്ലെന്നു മാത്രമല്ല നമ്മുടെ ആരോഗ്യവും മോശമാകും.
കറികൾക്ക് രുചി പകരുക എന്നതിനുപരി വളരെയധികം ഔഷധ ഗുണങ്ങളും ഇവയ്ക്കു രണ്ടിനുമുണ്ട്. ആദ്യം മഞ്ഞളിന്റെ ഗുണങ്ങൾ എന്താണെന്നു നോക്കാം.
പ്രോട്ടീനും കാൽസ്യവും, സിങ്കും, മെഗ്നീഷ്യവും മഞ്ഞളിൽ അടങ്ങിയിട്ടുണ്ട്. രോഗ പ്രതിരോഗ ശക്തി നൽകാനുള്ള കഴിവും മഞ്ഞളിനുണ്ട്. ആയുർവേദത്തിലും മഞ്ഞളിന്റെ ഗുണങ്ങളെപ്പറ്റി പറയുന്നുണ്ട്. മഞ്ഞൾ ചർമ്മത്തിന്റെ തിളക്കത്തിനും, മൃദുത്വത്തിനും നല്ലതാണ് . മഞ്ഞൾ തേച്ചു കുളിക്കുന്നത് പണ്ട് കാലം മുതൽ ചെയ്തു വരുന്നു. ഹൃദ്രോഗ സാധ്യത കുറയ്ക്കാനും, തലച്ചോറിന്റെ പ്രവർത്തനങ്ങൾമെച്ചപ്പെടുത്താനും, സന്ധി വേദന, അലർജി എന്നിവ കുറയ്ക്കാനും, ദഹനം സുഗമമാക്കാനും മഞ്ഞളിന് കഴിയും. മഞ്ഞളിന് ഗൃഹ വൈദ്യത്തിൽ നല്ല സ്ഥാനമാണുള്ളത്. ഇനി ചില മംഗള കർമ്മങ്ങളിലും മഞ്ഞൾ ഉപയോഗിക്കാറുണ്ട്. ഇങ്ങനെ സർവ്വ ഗുണങ്ങളുമുള്ള മഞ്ഞൾ വിശ്വസിച്ചു വാങ്ങുന്നത് എങ്ങനെ? മഹാ ഗ്രാൻഡ് സ്‌പൈസസ് കർഷകരിൽ നിന്നും നേരിട്ട് ഇവ നിങ്ങളിൽ എത്തിച്ചു തരുന്നു.
Buy Mahagrand Spices Turmeric Dry
മല്ലിയും ധാരാളം ആരോഗ്യ ഗുണങ്ങൾ ഉള്ളവയാണ്, ഇത് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് പല അസുഖങ്ങൾക്കും ശമനം നൽകും. പ്രമേഹം, മലബന്ധം, എന്നിവയ്ക്കൊക്കെ മല്ലി ഒരു പരിഹാരമാണ്. മൂത്ര സംബന്ധമായ രോഗങ്ങൾക്കും മല്ലി തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്. മല്ലിയില രുചിക്കും മണത്തിനുമായി കറികളിൽ ചേർക്കുന്നുണ്ട്, അതും ആരോഗ്യത്തിനു ഗുണകരമാണ്. പൊണ്ണത്തടി കുറയ്ക്കാനും മല്ലി സഹായിക്കുന്നു.
Buy Mahagrand Spices Coriander Seeds
ഇങ്ങനെ നമ്മുടെ ഭക്ഷണത്തിനും ആരോഗ്യത്തിനുമുപകരിയ്ക്കുന്ന മല്ലിയും മഞ്ഞളും ശുദ്ധമായിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. കേരളത്തിലെ ഇടുക്കി, മൂന്നാർ എന്നിവിടങ്ങളിലാണ് ഇവ പ്രധാനമായും കൃഷി ചെയ്യുന്നത്. മഹാ ഗ്രാൻഡ് സ്‌പൈസസ് കർഷകരിൽ നിന്നും നേരിട്ട് ഇവ നിങ്ങളിൽ എത്തിച്ചു തരുന്നു. ഇന്ന് തന്നെ ഓർഡർ ചെയ്തോളൂ. മഹാ ഗ്രാൻഡ് സ്‌പൈസസ് എല്ലാവിധ സുഗന്ധ വ്യഞ്ജനങ്ങളും ഓർഡർ അനുസരിച്ചു ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുന്നു. വിവരങ്ങൾക്ക് മഹ് ഗ്രാൻഡ് വെബ്സൈറ്റ് സന്ദശിച്ചാൽ മതി. ഓൺലൈൻ ബുക്കിംഗ് തുടരുന്നു.
Leave a Reply