കണ്ണിലെ ലെൻസിന്റെ സുതാര്യത നഷ്ടപ്പെട്ട് ക്രമേണ കാഴ്ച മങ്ങുന്ന രോഗമാണ് തിമിരം. കണ്ണിൽ പ്രോട്ടീനുകൾ രൂപംകൊണ്ട് റെറ്റിനയിലേക്ക് വ്യക്തമായ ചിത്രങ്ങൾ അയയ്ക്കുന്നതിൽ നിന്ന് ലെൻസിനെ തടയുന്നു. ലെൻസിലൂടെ വരുന്ന പ്രകാശത്തെ സിഗ്നലുകളാക്കി മാറ്റിയാണ് റെറ്റിന പ്രവർത്തിക്കുന്നത്. പ്രധാനമായും പ്രായാധിക്യം മൂലമോ കണ്ണിന്റെ തകറുകൾ കൊണ്ടോ, അതുമല്ലെങ്കിൽ അപകടം മൂലമോ കണ്ണിലെ ലെൻസിന്റെ സുതാര്യത നഷ്ടപ്പെടുന്നതാണ് കാറ്ററാക്ട് അഥവാ തിമിരം, ഇത് കാഴ്ച കുറയ്ക്കുന്നു. തിമിരം പലപ്പോഴും സാവധാനത്തിൽ വികസിക്കുകയും ഒന്നിനെയൊ അല്ലെങ്കിൽ രണ്ടുകണ്ണുകളെയൊ ബാധിക്കുകയും ചെയ്യും. മങ്ങിയ കാഴ്ച, നിറങ്ങൾ മങ്ങുക , അല്ലെങ്കിൽ വസ്തുക്കളെ രണ്ടായി കാണുക, പ്രകാശത്തിന് ചുറ്റുമുള്ള ഹാലോസ്, ബ്രൈറ്റ് ലൈറ്റുകളിൽ നോക്കുമ്പോൾ കണ്ണിനുണ്ടാകുന്ന ബുദ്ധിമുട്ട്, രാത്രി കാണാനുള്ള ബുദ്ധിമുട്ട് എന്നിവ ലക്ഷണങ്ങളിൽപ്പെടും.
തിമിര ശസ്ത്രക്രിയകളിൽ പ്രകൃതിദത്ത ലെൻസിന് പകരം കൃത്രിമ ലെൻസുകൾ സ്ഥാപിക്കുന്നു. ഈ ശസ്ത്രക്രിയ രണ്ടു രീതിയിൽ ചെയ്യാം – പരമ്പരാഗത ശസ്ത്രക്രിയാ രീതി അല്ലെങ്കിൽ ലേസർ തിമിര ശസ്ത്രക്രിയ. രോഗിയുടെ കണ്ണിന് ഏറ്റവും അനുയോജ്യമായ ശസ്ത്രക്രിയ ഡോക്ടർക്ക് നിർദ്ദേശിക്കാൻ കഴിയും .
ലേസർ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഒരു നൂതന തിമിര ശസ്ത്രക്രിയയാണ് ലേസർ റിഫ്രാക്റ്റീവ് തിമിര ശസ്ത്രക്രിയ. ഫെംടോ സെകണ്ട് ലേസർ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത് ഇതുമൂലം ശസ്ത്രക്രിയക്ക് കൂടുതൽ സൂക്ഷ്മതയും കൃത്യതയും പാലിക്കുവാനും സാധിക്കുന്നു.
തിമിര ശസ്ത്രക്രിയയുടെ ആദ്യ ഘട്ടം കോർണിയൽ ഇൻസിഷൻ അതായത് കോർണിയയിൽ ഒരു മുറിവുണ്ടാക്കി ഫ്ലാപ് ക്രിയേറ്റ് ചെയ്യലാണ്. തിമിര ശസ്ത്രക്രിയ കഴിയുന്നത്ര കൃത്യത വരുത്തുന്നതിന് ഒസിടി സ്കാനുകൾ കൃത്യവും വ്യക്തവുമായ ക്രോസ്-സെക്ഷണൽ ചിത്രങ്ങളും ലഭ്യമാക്കുന്നു.
കോർണിയൽ മുറിവ് പ്രത്യേക രീതിയിലാണ് ഉണ്ടാക്കുന്നത്, അതിനാൽ തുന്നൽ ആവശ്യമില്ലാതെ ശസ്ത്രക്രിയ പൂർത്തിയാക്കുന്നു ഇത് പിന്നീട് സ്വയം കൂടി യോജിക്കുകയും ചെയ്യുന്നു. ലേസർ ഉപയോഗിച്ച് ഇത് ചെയ്യുമ്പോൾ മുറിവിന്റ്റെ സ്ഥാനം, ആഴം, നീളം എന്നിവ കൃത്യമായി സൃഷ്ടിക്കാൻ കഴിയും. അതിനുശേഷം കണ്ണിന്റെ സ്വാഭാവിക ലെൻസിന് ചുറ്റും വളരെ നേർത്ത കാപ്സ്യൂൾ ഉണ്ട് ഇതിന്റെ മുൻഭാഗം നീക്കി ക്ലൗഡി ലെൻസിലേക്ക് നേരിട്ട് പ്രവേശനം സാധ്യമാക്കുന്നു. ലെൻസ് കാപ്സ്യൂളിന് കേടുപാടുകൾ സംഭവിക്കാതിരിക്കേണ്ടത് വളരെ പ്രധാനമാണ്, കാരണം ഇതിൽ രോഗിയുടെ ജീവിതകാലം മുഴുവൻ കൃത്രിമ ലെൻസ് ഇംപ്ലാൻറ്റ് സൂക്ഷിക്കണം. ക്യാപ്‌സുലോടോമിക്ക് ശേഷം, ശസ്ത്രക്രിയാവിദഗ്ധന് തിമിരം ബാധിച്ച സ്വാഭാവിക ലെൻസ് നീക്കം ചെയ്യാൻ സാധിക്കും
പരമ്പരാഗത തിമിര ശസ്ത്രക്രിയയിൽ, തിമിരം തകർക്കുന്ന അൾട്രാസോണിക് ഉപകരണം ഉപയോഗിച് തിമിരത്തെ ഇല്ലാതാക്കുന്നു. ഈ സമയം അൾട്രാസൗണ്ട് എനർജി മുറിവിലെ ചൂട് വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട് അത് കാഴ്ച ശക്തിയെ പ്രതികൂലമായി ബാധിച്ചേക്കാം. എന്നാൽ ലേസർ ഉപയോഗിച്ച് തിമിരം വിഘടിപ്പിക്കുമ്പോൾ തിമിരം ചെറുതും മൃദുവുമായ കഷണങ്ങളായി വിഭജിക്കുന്നു, ഇതിനു കുറഞ്ഞ എനെർജിയെ ആവശ്യമായി വരുന്നുള്ളു അതിനാൽ മുറിവുണ്ടാകാനും വളച്ചൊടിക്കാനും സാധ്യത കുറയുകയും കണ്ണ് കൂടുതൽ സുരക്ഷിതമായിരിക്കുകയും ചെയ്യുന്നു. ക്യാപ്സ്യൂൾ ബ്രെക്ക് മൂലമുണ്ടാകാവുന്ന കാഴ്ചക്കുറവ് പ്രശ്നം ലേസർ കാറ്ററാക്ട് സർജ്ജറിയിൽ ഒഴിവാക്കുകയും ചെയ്യും.
ലേസർ തിമിര ശസ്ത്രക്രിയകൾ കൃത്യതയും സൂക്ഷ്മതയും വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. പരമ്പരാഗത തിമിര ശസ്ത്രക്രിയയിൽ ലഭിക്കുന്നതിനേക്കാൾ മികച്ച കാഴചയും ലഭ്യമാക്കുന്നു. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ സർജ്ജറി പൂർത്തിയാക്കാം എന്നതാണ് ഒരു സവിശേഷത, ഇത് കാഴച വീണ്ടെടുക്കാൻ എടുക്കുന്ന സമയം കുറയ്ക്കാൻ സഹായിക്കും. ലേസർ സർജ്ജറിയിൽ ബ്ലേഡുകളുടെ ആവശ്യം വരുന്നില്ല അതുകൊണ്ട് വേദന രഹിതവുമാണ്. ഡയബറ്റിക് രോഗമുള്ളവർക്കും രോഗപ്രതിരോധശേഷികുറഞ്ഞവർക്കും ഏറ്റവും സുരക്ഷിതമായ ഒരുമാർഗ്ഗമാണിത്. കൂടുതൽ അറിയാൻ ബന്ധപ്പെടുക: Lotus Eye Hospital & Institute
Leave a Reply