ബുഷ്പെപ്പർ – കുറ്റിക്കുരുമുളക് നിങ്ങളുടെ വീട്ടിലും
നടീലും പരിചരണവും ചെയ്തു നോക്കൂ
നടീലും പരിചരണവും കുറ്റികുരുമുളക് നടാൻ ഏറ്റവും അനുയോജ്യമായ സമയമാണ് മഴക്കാലം, ഇടവിട്ടുള്ള മഴയും വെയിലും അനുകൂലമായ കാലാവസ്ഥയാണ് കുരുമുളകിന്. നടീലും പരിചരണവും ലൈവ്കേരള യൂട്യൂബ് ചാനലിൽ ശ്രീമതി അനിറ്റ് തോമസ് അവതരിപ്പിച്ചരിക്കുന്ന വീഡിയോ കണ്ടുനോക്കൂ.
കുറ്റിക്കുരുമുളക് അഥവ ബുഷ് പെപ്പർ ചട്ടിയിൽ വളർത്താം, അവക്ക് കയറാൻ താങ്ങുകാലുകളുടെ ആവശ്യമില്ല. അഞ്ച് ചട്ടി കുരുമുളക് ഉണ്ടെങ്കിൽ ഒരു വീട്ടാവശ്യത്തിന് ആവശ്യമായ കുരുമുളക് ലഭിക്കും. ഫ്ലാറ്റുകളിലെ താമസക്കാർക്കും പരിമിതമായ ഭൂമിയുള്ളവർക്കും ഇത് അനുയോജ്യമാണ്. സാധാര കുരുമുളക് വളർത്തുന്നതിന് കൂടുതൽ ജോലിയും കൃഷിച്ചെലവും ആവശ്യമാണ്, കാരണം ഇതിന് താങ്ങുകാലുകളായി മരങ്ങൾ ആവശ്യമാണ്. ശരിയായി പരിപാലിക്കുകയാണെങ്കിൽ, കുറ്റി കുരുമുളക് ഒരു വർഷത്തിനുള്ളിൽ പൂക്കാൻ തുടങ്ങും. ഇത് വർഷം മുഴുവനും കുരുമുളക് ഉത്പാദിപ്പിക്കും. സാധാരണ മരങ്ങളിൽ വളരുന്ന കുരുമുളകിൽ നിന്ന് കുരുമുളക് ശേഖരിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ കുറ്റികുരുമുളകിൽ വിളവെടുപ്പ് എളുപ്പമാണ് ആവശ്യമുള്ളപ്പോൾ മാത്രം എടുക്കാം, കൂടാതെ ചില കറികൾക്ക് പച്ചകുരുമുളക് ആവശ്യമായി വരും സാധാരണ പച്ചക്കുരുമുളക്. മാർക്കറ്റിൽ എളുപ്പം ലഭ്യവുമല്ല, വീടുകൾ മാറി താമസിക്കുമ്പോഴും മറ്റും അവ കൊണ്ടുപോകുന്നത് വളരെ എളുപ്പമാണ്.
കുറ്റികുരുമുളക് തിപ്പിലിയിൽ
കുറ്റികുരുമുളക് തിപ്പിലിയിലും ഗ്രാഫ്റ്റ് ചെയ്യാം, വെള്ളക്കെട്ടിനെയോ കീടബാധയേയോ ഭയപ്പെടേണ്ട. ശരിയായി പരിപാലിക്കുകയാണെങ്കിൽ, ഒരു ചട്ടയിൽ നിന്ന് അര മുതൽ ഒരു കിലോ വരെ വിളവ് ലഭിക്കും.
Leave a Reply