കുറ്റികുരുമുളക് പരിപാലനം; മികച്ച വിളവ് ലഭിക്കാൻ എന്തെല്ലാം ചെയ്യണം ?
സ്ഥലപരിമിതി ഉള്ളവര്‍ക്ക് മുറ്റത്തും ടെറസിലും ബാല്‍ക്കണികളിലും കുറ്റിക്കുരുമുളക് താങ്ങുകാലുകളുടെ സഹായമില്ലാതെ ചട്ടികളിലും ഗ്രോബാഗുകളിലും വളര്‍ത്താം.
കുരുമുളകു ചെടിയുടെ പ്രധാന തണ്ടിൽ നിന്നും വശങ്ങളിലേക്കു വളരുന്ന പാർശ്വ ശിഖരങ്ങൾ നട്ടാണ് ബുഷ് പെപ്പർ – കുറ്റി കുരുമുളക് – ഉണ്ടാക്കുന്നത്.
കുറ്റികുരുമുളക് കൃഷി ചെയ്യുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് ഈ വീഡിയോവിലുള്ളത്
നടാൻ തിരഞ്ഞെടുക്കുന്ന മദർപ്ലാന്റും, തണ്ട് മുറിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, പോട്ടിങ് മിക്സ് തയ്യാറാക്കേണ്ടത് എങ്ങിനെ, വളർച്ച സമയത്ത് വേണ്ട പരിചരണങ്ങൾ, ദ്രുതവാട്ടം പോലുള്ള കേടുപാടുകൾ തരണം ചെയ്യേണ്ടത് എങ്ങിനെ, കൂടുതൽ വിളവ് ലഭിക്കാൻ എന്ത് ചെയ്യണം എന്നിങ്ങനെ കുറ്റിക്കുരുമുളക് ചെടി പരിപാലനത്തിന് അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും ഈ വീഡിയോവിലൂടെ നിങ്ങൾക്ക് മനസിലാക്കാം
- നടാൻ എടുക്കുന്ന തൈകൾ കേടില്ലാത്തതും നല്ല വിളവ് ലഭിക്കുന്ന മദർപ്ലാന്റ് ചെടിയിൽ നിന്നും എടുക്കാൻ ശ്രദ്ധിക്കുക.
- നടുന്നതിന് മുമ്പ് ഏതെങ്കിലും റൂട്ടിങ് ഹോർമോണിൽ മുക്കിയിട്ട് നടുക.
- മണ്ണ് തയ്യാറാക്കുമ്പോൾ മണ്ണ്, മണൽ, ചകിരിച്ചോറ്, ചാണകപ്പൊടി, ഏതെങ്കിലും കമ്പോസ്റ്റ് എന്നിവ നിശ്ചിത അനുപാതത്തിൽ എടുക്കുക.
- നടുന്ന ചട്ടിയിൽ വെള്ളം കെട്ടിനിൽക്കാതെ നല്ല നീർവാഴ്ച കിട്ടുന്ന രീതിയിൽ നടുക.
- തിപ്പലിയിൽ ഗ്രാഫ്ട് ചെയ്ത് നട്ടാൽ ദ്രുതവാട്ടത്തിൽ നിന്നും രക്ഷപ്പെടുത്താം.
- കുറ്റിക്കുരുമുളകിൻറെ ഇല മഞ്ഞളിപ്പിന് മഴയ്ക്ക് മുമ്പ് ഒരു ശതമാനം വീര്യമുള്ള ബോഡോമിശ്രിതം തളിച്ചുകൊടുക്കുക.
- ഇല കരിഞ്ഞു ചെടിനശിച്ചുപോകാതിരിക്കാൻ സ്യുഡോമോണാസ് വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്യുക.
- പൂക്കാതെയും കായ്ക്കാതെയും വന്നാൽ റീപോട്ടിങ് നടത്തുക അതായത് പുതിയ ചട്ടിയിലേക്ക് മാറ്റിനടുക
ഇത്തരം കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ മികച്ച വിളവ് നമുക്ക് സാധ്യമാക്കാം. അടുക്കളക്ക് മുതൽക്കൂട്ടും തോട്ടത്തിന് ഒരലങ്കാരവും.
Leave a Reply