കുട്ടിക്കാനത്തേക്കുള്ള യാത്രയിൽ പല സ്ഥലങ്ങളും കണ്ട് അവിടെയൊക്കെ വണ്ടി നിറുത്തി ഇറങ്ങിയാണ് ഞങ്ങൾ യാത്ര ചെയ്തത്. പോകുന്ന വഴി മുണ്ടക്കയത്തു നിന്ന് കുട്ടിക്കാനത്തേക്കു പോകുന്ന വഴി നല്ലൊരു വെള്ള ച്ചാട്ടം കണ്ടു. ആളുകൾ ധാരാളം അവിടെ ഇറങ്ങി പോകാറുണ്ട്. അടുത്ത് കടകളും മറ്റും ഉണ്ട്. ചുറ്റും മരങ്ങളുള്ള പാതയിലൂടെ മുന്നോട്ട് പോയി, വിജനമായ പ്രദേശത്തു വിശ്രമിച്ചു. അവിടെയാണ് അമ്മച്ചി കൊട്ടാരം. ഇതൊരു ചരിത്ര സ്മാരകമാണ് . കുടിക്കാനം ധാരാളം സ്ഥലങ്ങൾ കാണാനും താമസിക്കാനും പറ്റിയ ഇടമാണ്. പോകുന്ന വഴി തേയില എസ്റ്റേറ്റുകൾ കണ്ടു. അവിടുന്ന് പരുന്തും പാറ ടൂറിസ്റ്റ് ഡെസ്റ്റിനേഷനിൽ എത്തി. വിശാലമായി പരന്നു കിടക്കുന്ന പ്രദേശം. ധാരാളം കുന്നുകൾ ഇവിടെ കാണാം. കാണാനും വിശ്രമിക്കാനും ധാരാളം സ്ഥലങ്ങൾ ഉണ്ട്. മലനിരകളും വെള്ളച്ചാട്ടവും കാണാം. പ്രകൃതി സുന്ദരമായ പ്രദേശം, ഇവിടെ കാറ്റുകൊണ്ടിരിക്കാൻ പറ്റിയ ഇടം, ഫോട്ടോ എടുക്കാനും പറ്റിയ സ്ഥലം.അവിടുന്ന് 2 കിലോമീറ്റര് കഴിഞ്ഞാൽ തുഷാര ഹോളിഡേ ഹോമിൽ എത്താം. ഇവിടെ നല്ല ഒരു കുളവും, താഴെ പ്ളാറ്റേൻഷനും പുഴയും കാണാം. അഞ്ചോ ആറോ പേർക്ക് സുഖമായി താമസിക്കാൻ പറ്റും. ഒരു വീടിനുവേണ്ട എല്ലാ സജ്ജീകരണങ്ങളും ഇ വിടെ ഉണ്ട്. കുക്ക് ചെയ്യാനും സൗകര്യമുണ്ട്. മിക്സി , ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ എന്നിവയും ഉണ്ട്. ഒരു നല്ല അവധിക്കാല ഓർമ്മയാകും മടങ്ങുമ്പോൾ.
Thushaaram Homestay:
Your personal holiday home at
Kuttikkanam, Idukki
email info@thushaaram.com
Call: +91 90610 55469
Leave a Reply