സ്കൂളിൽ വിജയിക്കാൻ ഒരു കുട്ടിക്ക് നിരവധി കഴിവുകൾ ആവശ്യമാണ്, അതിൽ നല്ല കാഴ്ച്ച ഒരു പ്രധാന കാര്യമാണ്. വിദ്യാർത്ഥികൾ ദിവസവും ചെയ്യുന്ന പ്രവര്‍ത്തികള്‍ വായന, എഴുത്ത്, കളികൾ , കമ്പ്യൂട്ടർ മൊബൈൽ ഉപയോഗം എന്നിവ ഉൾപ്പെടുന്നു. ഒരു കുട്ടിയുടെ കാഴ്ച ശരിയായി പ്രവർത്തിക്കാത്തപ്പോൾ, വിദ്യാഭ്യാസത്തിലും ബാധിക്കും. കുട്ടികളുടെ വിദ്യാഭ്യാസം സ്കൂളിൽ നിന്ന് കമ്പ്യൂട്ടറിലേക്ക് മാറിയപ്പോൾ പഠിക്കാനും ചെലവഴിക്കുന്ന സമയം ഗണ്യമായി വർദ്ധിച്ചു.
സ്‌ക്രീനില്‍ ഏറെനേരം നോക്കിയിരുന്നാല്‍ കണ്ണിന് വരള്‍ച്ച, അസ്വസ്ഥത, കാഴ്ച മങ്ങല്‍, തലവേദന എന്നിവ വരാം.
കടലാസില്‍ എഴുതിയ അക്ഷരങ്ങളോടും കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ തെളിയുന്ന അക്ഷരങ്ങളോടും നമ്മുടെ കണ്ണുകളും തലച്ചോറും വളരെ വ്യത്യസ്തമായാണ് പ്രതികരിക്കുന്നത്. കടലാസില്‍ എഴുതിയ അക്ഷരങ്ങളുടെ അരികുകള്‍ കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ തെളിയുന്നവയെ അപേക്ഷിച്ച് വ്യക്തമായ അതിരുകളോടു കൂടിയതാണ്. പക്ഷെ കമ്പ്യൂട്ടര്‍ സ്‌ക്രീനിലെ അക്ഷരങ്ങള്‍ അതുപോലെ ആയിരിക്കില്ല. ചെറിയ പ്രകാശബിന്ദുക്കളുടെ കൂട്ടായ്മയാലാണ് കമ്പ്യൂട്ടര്‍ സ്‌ക്രീനിലും മറ്റും വാക്കുകള്‍ തെളിഞ്ഞ് വരുന്നത്. അതിന്റെ പ്രത്യേകത അക്ഷരങ്ങളുടെ നടുഭാഗം തെളിച്ചമേറിയതും പാര്‍ശ്വങ്ങളിലേക്ക് പോകുമ്പോള്‍ തെളിച്ചത്തിന്റെ കാഠിന്യം കുറയുന്നതുമാണ്. ഇതുമൂലം കണ്ണുകള്‍ക്ക് കൂടുതല്‍ സമയം ഫോക്കസ് ചെയ്യുക എന്നത് ആയാസകരമായ പ്രവര്‍ത്തനമാവുകയും ചെയ്യും. സ്‌ക്രീനിലെ ഇത്തരത്തിലുള്ള മാറിമറയുന്ന അക്ഷരങ്ങളെ കൂടുതല്‍ സമയം ഫോക്കസ് ചെയ്യുന്നതുമൂലം കണ്ണിനു ചുറ്റുമുള്ള പേശികള്‍ അനിയന്ത്രിതമായി പ്രവര്‍ത്തിക്കുകയും തുടര്‍ന്ന് കണ്ണിന് കഴപ്പും, കണ്ണിലെ മസിലുകള്‍ക്ക് തളര്‍ച്ചയും അനുഭവപ്പെടുകയും ചെയ്യും.
മറ്റൊരു കാരണം കണ്ണുകളുടെ ചിമ്മല്‍ കുറയുന്നതാണ്. സാധാരണഗതിയില്‍ ഒരു മിനിറ്റില്‍ 15 തവണ (ഓരോ നാല് സെക്കന്റിലും ഒരു തവണ)വരെ നാമറിയാതെ നമ്മുടെ കണ്ണുകള്‍ ചിമ്മാറുണ്ട്. ദീര്‍ഘനേരം സ്‌ക്രീനില്‍ നോക്കിയിരിക്കുമ്പോഴും സ്‌ക്രീനിന്റെ സ്ഥാനം നമ്മുടെ മുഖത്തിനെക്കാള്‍ പൊക്കത്തിലാകുമ്പോഴും കണ്‍പോളകള്‍ കൂടുതല്‍ വിടര്‍ന്നിരിക്കുകയും തുടര്‍ന്ന് ചിമ്മല്‍ (Blinking) കുറയുകയും ചെയ്യും. ഇത് കണ്ണുനീരിന്റെ ഒഴുക്കിനെ ബാധിക്കുകയും തുടര്‍ന്ന് കണ്ണിന്റെ നനവ് നഷ്ടപ്പെടുകയും ചെയ്യുന്നു. ഇതുമൂലം കണ്ണിനു പുകച്ചില്‍, ചൊറിച്ചില്‍ തുടങ്ങിയവ ഉണ്ടാകുകയും ചെയ്യുന്നു.
എങ്ങനെ തടയാം
കമ്പ്യൂട്ടര്‍ സ്‌ക്രീനിന്റെ സ്ഥാനം നമ്മുടെ കണ്ണുകളില്‍ നിന്നും ഏകദേശം ഇരുപത് ഇഞ്ചെങ്കിലും അകലെയും നാലു മുതല്‍ ആറു ഇഞ്ചു വരെ താഴെയും ആയി ക്രമീകരിക്കണം.
മുറിയില്‍ ശരിയായ വെളിച്ചം ഉണ്ടായിരിക്കുക. സ്‌ക്രീനിന്റെ ബ്രൈറ്റ്‌നെസ്സ് (Brightness) മുറിയിലെ വെളിച്ചത്തിലും അല്‍പം കുറവായിരിക്കണം.
മുറിയിലെ മറ്റ് ലൈറ്റുകളില്‍ നിന്നോ ജനാലകളില്‍ നിന്നോ സ്‌ക്രീനിലേക്ക് വെട്ടം പ്രതിഫലിക്കുന്ന സാഹചര്യം ഒഴിവാക്കുക.
സ്‌ക്രീനില്‍ നോക്കുന്ന സമയം കണ്ണുകള്‍ ഇടയ്ക്കിടെ ചിമ്മുക.
20-20-20 നിയമം ഓര്‍ക്കുക. അതായത് കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ തുടര്‍ച്ചയായി നോക്കിയിരിക്കുന്ന ഓരോ ഇരുപത് മിനിറ്റ് ഇടവേളകളിലും, ഇരുപത് സെക്കന്‍ഡ് നേരത്തേക്ക് ഇരുപതടി ദൂരത്തേക്ക് നോക്കി കൊണ്ട് ചെറിയ ‘വിശ്രമം’പാലിക്കാന്‍ ശ്രമിക്കാം. ഓണ്‍ലൈന്‍ ക്ലാസ്സിന് ഇടയിലോ അടുത്ത ക്ലാസ്സ് / വീഡിയോയിലേക്ക് പോകുന്ന ഇടവേളയിലോ ആയി ഇതു ക്രമീകരിക്കാം.
കമ്പ്യൂട്ടര്‍ സ്‌ക്രീന്‍ പൊടിയോ മറ്റ് അഴുക്കുകളോ ഇല്ലാത്തവിധം തുടച്ചു വൃത്തിയാക്കി ഉപയോഗിക്കുക.
കണ്ണടയുള്ളവര്‍ ഓണ്‍ലൈന്‍ ക്ലാസിനും അതു ധരിക്കണം.
കുട്ടികളുടെ നേത്ര ചികിത്സാ സംബന്ധമായ അത്യാആധുനിക ഉപകാരണങ്ങളും വിദഗ്ദ്ധ ഡോക്ടർമാരുടെയും സേവനം കൊച്ചി കടവന്ത്രയിലുള്ള ലോട്ടസ് ഐ ഹോസ്പിറ്റൽ ആൻഡ് ഇൻസ്റ്റിട്യൂട്ടിൽ ലഭ്യമാണ് . കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക www.lotuseye.org
Leave a Reply