കുട്ടികളുടെ ചിരി ആരെയും ആകർഷിക്കുന്നതാണ്, അവരുടെ കുഞ്ഞൻ പല്ലുകൾ ആണ് അതിനു കാരണം. കുട്ടികളെ ശ്രദ്ധിക്കുന്ന അതേ രീതിയിൽ അവരുടെ പല്ലുകളെ വേണ്ടതുപോലെ സംരക്ഷിക്കുന്നുണ്ടോ എന്ന് സംശയമാണ്.
കുട്ടികളുടെ പാൽപ്പല്ലുകൾക്ക് കേടുവരാതിരിക്കാൻ ദന്ത ശുചിത്വം അവരെ കുട്ടിക്കാലം മുതൽ ശീലിപ്പിക്കണം. ഒൻപതു വയസ്സുവരെയെങ്കിലും അവരുടെ ബ്രഷിംഗ് മുതിർന്നവരുടെ മേൽനോട്ടത്തിലാവണം. ബ്രഷ് ചെയ്യുന്ന രീതി ചിലപ്പോൾ തെറ്റാകാം, പല്ല് തേക്കുമ്പോൾ പേസ്റ്റ് ഉള്ളിൽ പോകാം, നന്നായി വൃത്തി ആകതെയിരിക്കാം ഇങ്ങനെയൊക്കയുള്ള കാര്യങ്ങൾ മുതിർന്നവർക്ക് പറഞ്ഞു നേരെയാക്കാം. രാത്രിയിൽ ഭക്ഷണശേഷം നമുക്കൊപ്പം അവരെയും ബ്രഷ് ചെയ്യിപ്പിക്കാം. അതവർക്കൊരു ശീലവും ആകും. നന്നായി ബ്രഷ് ചെയ്യാതിരിക്കുമ്പോൾ ഭക്ഷണാവശിഷ്ടങ്ങൾ പല്ലിൽ ഒട്ടിപ്പിടിച്ചിരുന്നു പല്ലിനു കേടു വരാം. ഡെന്റൽ സീലെൻറ് പല്ലിൽ ഘടിപ്പിച്ചാൽ ഒരു പരിധി വരെ പല്ലു കേടുവരാതിരിക്കും. ഇതാണ് പ്രിവന്റീവ് ഡെന്റിസ്റ്ററി.
കുട്ടികളിൽ റൂട്ട് കനാൽ ചെയ്യാറുണ്ടോ?
കുട്ടികളിൽ ഈ ചികിത്സ ഫലപ്രദമാണ്. ഇതിനെ പൽപെക്ടമി എന്നാണ് പറയുന്നത്. ഈ ചികിത്സ തീർച്ചയായും സുരക്ഷിതമാണ്. പാൽപ്പല്ലുകൾക്കു കേടുവന്നാൽ ഫിൽ ചെയ്ത് സൂക്ഷിക്കാം. ഫില്ലു ചെയ്യാൻ പറ്റാത്തപ്പോൾ റൂട്ട് കനാൽ ചെയ്തു ക്യാപ്പ് ഇട്ട് പല്ലുകളെ സംരക്ഷിക്കാം. പുതിയ പല്ലുകൾ വരുന്നത് വരെ പാൽപ്പല്ലുകൾ ആവശ്യമാണ്, അതവരുടെ താടി വളർച്ചയിലും, മുഖത്തിന്റെ വളർച്ചയിലും നിർണ്ണായക പങ്കു വഹിക്കുന്നു
പാൽപ്പല്ലുകൾ പോകുന്നത് പ്രായത്തെ അടിസ്ഥാനമാക്കിയാണ്. മുൻപിലത്തെ പല്ലുകൾ 6 മുതൽ 9 വയസുവരെയും പുറകിലത്തെ പല്ലുകൾ 9 മുതൽ 12 വയസ്സുവരെയുമാണ്. അതുവരെ പല്ലുകൾ നിലനിർത്തണം. ഇവ നിലനിന്നാലെ ഇതിന്റെ പുറകിൽ നിന്ന് പുതിയ പല്ലുകൾ നിര തെറ്റാതെ മുളച്ചു വരുകയുള്ളൂ.
പല്ലിനെ സംബന്ധിക്കുന്ന എല്ലാ ചികിത്സകളും കടവന്ത്രയിലുള്ള ഡെന്റൽ പോയിന്റിൽ ലഭ്യമാണ്. ഒരു കൂട്ടം വിദഗ്ദ്ധരായ ഡോക്ടർമാർ ഇവിടെ നിസ്തുലമായ സേവനം നടത്തുന്നു.
Dental Point
Metro Pillar 779, GCDA Junction, Sahodaran Ayyappan Rd, near Medilab, Giringar Housing Colony, Kadavanthra, Kochi, Ernakulam, Kerala 682020
Call: +91 97440 20555
Email: contact@dentalpoint.in
Leave a Reply