വിഷൻ സ്ക്രീനിംഗിന്റെ പ്രാധാന്യം
കുട്ടികളുടെ കാഴ്ച്ച ഭാവിയിലുള്ള അവരുടെ വ്യക്തിവികാസം, വിദ്യാഭ്യാസം, തൊഴിൽ, ജീവിത നിലവാരം എന്നിവയെ ബാധിക്കുന്ന ഒന്നാണ്. അതിനാൽ കുട്ടിക്കാലത്തെ അന്ധതയും കാഴ്ച നഷ്ടവും പരിഹരിക്കേണ്ടത് വളരെ പ്രധാനമാണ്. നല്ല കാഴചശക്തി കുട്ടിയുടെ പരിപൂർണ വികാസത്തിന്റെ അവിഭാജ്യ ഘടകമാണ്. കുട്ടികളിലെ നേത്ര രോഗനിർണയത്തിനും ചികിത്സ്‌ക്കും പ്രത്യേക വൈദഗ്ദ്ധ്യം ആവശ്യമാണ്.
ഒരു കുട്ടിയുടെ കാഴ്ച വികസിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ്, അതിന് എപ്പോൾ വേണമെങ്കിലും തടസ്സം സംഭവിക്കാം. പ്രശ്നങ്ങൾ നേരത്തേ കണ്ടെത്തി ചികിത്സിച്ചാൽ ആരോഗ്യകരമായ കാഴ്ച വികസിപ്പിച്ചെടുക്കാം. കുട്ടിക്കാലത്തെ കണ്ണിന്റെ അവസ്ഥയെക്കുറിച്ച് മനസിലാക്കുന്നതിനും, നിങ്ങളുടെ കുട്ടിയുടെ കാഴ്ച പരിരക്ഷിക്കുന്നതിന് പതിവായി ഉള്ള നേത്ര പരിശോധന നടത്തുക.
കുട്ടികളിലെ സാധാരണ നേത്രരോഗങ്ങൾ
അടഞ്ഞ കണ്ണുനീർ നാളങ്ങൾ.
ആംബ്ലിയോപിയ അല്ലെങ്കിൽ ലെയ്സി ഐ
കോങ്കണ്ണ് (ക്രോസ്ഡ് ഐ)
ആസ്റ്റിഗ്മാറ്റിസം, ലോങ്ങ് സൈറ്റ്, ഷോർട് സൈറ്റ് എന്നീ കണ്ണട പ്രശ്നങ്ങൾ
കുട്ടികളിലെ കാറ്ററാക്റ്റ് (തിമിരം )
1 റിഫ്രാക്റ്റീവ് എറർ (കണ്ണട തകരാറുകൾ )
കുട്ടികളിലെ കാഴ്ച വൈകല്യത്തിന്റെ ഏറ്റവും പ്രധാന കാരണം റിഫ്രാക്റ്റീവ് ഏററുകളാണ്. ഇത് മങ്ങിയ കാഴ്ചയ്ക്ക് കാരണമാകുന്നു. ഒരു കുട്ടിക്ക് അടുത്തുള്ളതൊ, ദൂരത്തിലുള്ളതൊ അല്ലെങ്കിൽ രണ്ടുമോ കാണുന്നതിന് ബുദ്ധിമുട്ടുണ്ടാകും. ഒരു കുട്ടി ദീർഘനേരം വ്യക്തമായി കാണുന്നില്ലെങ്കിൽ, കാഴ്ച നഷ്ടപ്പെടുകയും ലെയ്സി ഐ വരികയും ചെയ്യാം. കൃത്യസമയത്ത് കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ ഇത് കാഴ്ചക്ക് സ്ഥിരമായ കുറവുണ്ടാക്കാം. ശരിയായ ഗ്ലാസുകൾ ഉപയോഗിച്ചും ഒരു പരിധിവരെ കുട്ടികളിലെ റിഫ്രാക്റ്റീവ് പിശകുകൾ ശരിയാക്കാം.
2. ആംബ്ലിയോപിയ (ലെയ്സി ഐ)
ഒരു കണ്ണിൽ സംഭവിക്കുന്ന കാഴ്ചക്കുറവാണ് ആംബ്ലിയോപിയ അല്ലെങ്കിൽ മടിയൻ കണ്ണ്. കണ്ണട, കൃഷ്‌ണമണിയുടെ കോട്ടം മുതലായ കാരണങ്ങളാൽ ഇത് സംഭവിക്കാം. കാഴ്ച പൂർണ്ണമായി വീണ്ടെടുക്കുന്നതിന് ചെറുപ്രായത്തിൽ തന്നെ ഇത് തിരിച്ചറിയുകയും ചികിത്സിക്കുകയും ചെയ്യേണ്ടതുണ്ട്.
3. റെറ്റിനോപതി ഓഫ് പ്രീമാച്യുരിറ്റി
പൂർണവളർച്ച എത്താതെ ജനിക്കുന്ന ശിശുക്കൾക്ക് റെറ്റിനോപ്പതി ഓഫ് പ്രീമാച്യുരിറ്റി (ആർഒപി) വരാനുള്ള സാധ്യത കൂടുതലാണ്, ഇത് സ്ഥിരമായ അന്ധതയിലേക്ക് നയിച്ചേക്കാം. ഈ കുഞ്ഞുങ്ങക്ക് പതിവായി സ്ക്രീനിംങ്ങും, പരിശോധനയും , ചികിത്സയും ആവശ്യമായിവരും, അത് ഭാവിയിലെ സങ്കീർണതകൾ ഒഴിവാക്കാം.
4. സ്ക്വിന്റ (Squint)
രണ്ട് കണ്ണുകളും ഒന്നിച്ച് പ്രവർത്തിക്കാത്ത അവസ്ഥയാണ് ക്രോസ് ഐസ് എന്നും അറിയപ്പെടുന്ന സ്ക്വിന്റ്. സ്ക്വിന്റ് ഐക്ക് സർജറിയാണ് നല്ല പരിഹാരം, അത് എത്രയും നേരത്തെ ചെയ്താൽ കൂടുതൽ നല്ല റിസൾട്ട് കിട്ടും. ശരിയായ ഗ്ലാസുകളും, നേത്ര വ്യായാമങ്ങളും അല്ലെങ്കിൽ നേത്ര പേശി ശസ്ത്രക്രിയ എന്നിവ യിലൂടെയും ഇതിന് പരിഹാരമുണ്ട്.
5. കുട്ടികളിലെ കാറ്ററാക്റ്റ് (തിമിരം )
തിമിരം കുട്ടികളിലും ഉണ്ടാകാം. ഇത് ജനനസമയത്ത് പ്രത്യക്ഷപ്പെടാം അല്ലെങ്കിൽ കുട്ടിയുടെ പിന്നീടുള്ള ജീവിതത്തിൽ വികസിച്ചേക്കാം. കുട്ടിക്കാലത്തു കണ്ണിനു സംഭവിക്കുന്ന പരിക്കുകൾ തിമിരത്തിനു കാരണമാകാം. ഐഒഎൽ ഇംപ്ലാന്റേഷൻ ഉപയോഗിച്ചുള്ള ശസ്ത്രക്രിയ ഇതിനൊരു പരിഹാര മാർഗ്ഗമാണ്.
ലോട്ടസ് ഐ ഹോസ്പിറ്റലിലും ഇൻസ്റ്റിറ്റ്യൂട്ടിൽ പീഡിയാട്രിക് നേത്രരോഗ വിഭാഗവും. പീഡിയാട്രിക്ഡോക്ടർമാരും, ഓർത്തോപ്റ്റിസ്റ്റ്, ഒപ്റ്റോമെട്രിസ്റ്റ്, പീഡിയാട്രിക് നേത്രരോഗനിർണയത്തിനും മാനേജ്മെന്റിനും ആവശ്യമായ ആധുനിക ഉപകരണങ്ങൾ ഉൾക്കൊള്ളുന്ന സംവിധാനങ്ങളും ഉണ്ട്. ചികിത്സക്കും കൂടുതൽ അറിയാനും ബന്ധപ്പെടുക:http://www.lotuseye.org
Leave a Reply