കുറ്റി ബീൻസ് കൃഷി ഇനി വീട്ടിൽ തുടങ്ങാം. ഗ്രോ ബാഗിൽ ടെറസിൽ ചെയ്യാം. ധാരാളം പോഷക ഗുണങ്ങളുള്ള കുറ്റി ബീൻസ് വേഗത്തിൽ കൃഷി ചെയ്യാം. വലിയ പരിചരണം ആവശ്യമില്ല. നല്ല വിത്തുകൾ വാങ്ങി കൃഷി ചെയ്യണം. മഹാ അഗ്രിൻ വിത്തുകൾ വേഗത്തിൽ വളരുകയും വിളവ് തരുകയും ചെയ്യും. നല്ല രോഗ പ്രതിരോധ ശക്തിയുള്ളവയാണ് ഈ വിത്തുകൾ.
നമ്മുടെ ആരോഗ്യത്തിന് ഗുണകരമായ പല പോഷക ഗുണങ്ങളും ബീൻസിൽ അടങ്ങിയിട്ടുണ്ട് അതുകൊണ്ട് ബീൻസ് കഴിക്കേണ്ടത് വളരെ അത്യാവശ്യമാണ്. നമ്മുടെ അടുക്കളത്തോട്ടത്തിൽ നിഷ്പ്രയാസം ഇവ കൃഷി ചെയ്യാം.
ബീൻസ് രണ്ടു തരം ഉണ്ട്. വള്ളി പടരുന്നതും കുറ്റി ബീൻസും. വിത്ത് പാകുന്നത് ട്രീറ്റ് ചെയ്ത മണ്ണിലേക്ക് ആയിരിക്കണം. നനവുള്ള മണ്ണായിരിക്കണം. ഗ്രോ ബാഗോ പാത്രങ്ങളോ ഉപയോഗിക്കാം. കുറച്ചു വലുപ്പം ഉണ്ടായിരിക്കണം, വെള്ളം ഒലിച്ചുപോകാൻ സൗകര്യവുമുണ്ടായിരിക്കണം.
കുറ്റി ബീന്സിന് പന്തൽ ആവശ്യമില്ല. ഗ്രോ. ബാഗിൽ മണ്ണിൽ ചാണകപ്പൊടിയും, ചാരവും എല്ലുപൊടിയും ചേർത്ത മിശ്രിതം ഇട്ടു അതിൽ വിത്ത് പാകാം. വിത്തിന്റെ അത്രയും ആഴത്തിൽ കുഴിച്ചു വിത്ത് നട്ടാൽ മതി. വിത്തുകൾ കുതിർക്കേണ്ടതില്ല. . മണ്ണിൽ ഈർപ്പം നിലനിർത്തണം.
വിത്തുകൾ നടുമ്പോൾ ശ്രദ്ധിക്കണം
കൃഷിയുടെപുരോഗതി വിത്തിലാണ്. വിത്തുകൾ പാകിയ ശേഷം രാവിലെയും വെള്ളം നനയ്ക്കാം. നാലോ അഞ്ചോ ദിവസത്തിനുള്ളിൽ വിത്തുകൾ മുളയ്ക്കും.
രണ്ടാഴ്ച കഴിയുമ്പോൾ പുതയിട്ടുകൊടുക്കാം. ഇടയ്ക്കു എല്ലുപൊടിയും ചാരവും ചേർത്തുകൊടുക്കാം. കുമ്മായം ചേർത്ത മണ്ണിട്ടുകൊടുക്കാം. വേരുപിടിക്കാൻ ഇതു നല്ലതാണ്. കടലപ്പിണ്ണാക്ക് പുളിപ്പിച്ചു ഒഴിച്ച് കൊടുക്കുന്നതും നല്ല കായ ഫലം തരും. നട്ടു 40 – 45 ദിവസം മുതൽ വിളവെടുത്തു തുടങ്ങാം. മൂപ്പെത്തുമ്പോൾ തന്നെ പറിക്കാം. തറയിൽ പടരാതെ ശ്രദ്ധിക്കണം, അതിനു ചെറിയ കമ്പുകൾ നാട്ടി കൊടുക്കണം. പത്തു ദിവസം കൂടുമ്പോൾ വേപ്പെണ്ണ എമൽഷൻ തളിക്കാം. ജൈവ സ്ലറി മാസത്തിൽ ഒന്ന് ഒഴിച്ച് കൊടുക്കുന്നത് നല്ലതാണ്. നൈട്രജന്റെ അളവ് കൂടാതെ നോക്കണം, മണ്ണ് ഈർപ്പമുള്ളതായിരിക്കണം. പൂക്കൾ കൊഴിയാതെയിരിക്കാൻ ഫിഷ് അമിനോ ആസിഡ് തളിച്ച് കൊടുക്കാം. പുതയിട്ടു നനവ് ഇപ്പോഴും നിലനിർതാൻ ശ്രദ്ധിക്കണം. കീടബാധ വരാതെ നോക്കണം. ബിവേറിയ തളിച്ചു കൊടുക്കണം. സ്യുഡോമോണ്സ് തളിച്ച് ചാഴി ശല്യത്തിൽ നിന്ന് രക്ഷനേടാം.
മഹാ അഗ്രിൻ വിത്തുകൾ
Leave a Reply