കുറ്റി ബീന്സ് വളരെ എളുപ്പത്തിൽ കൃഷി ചെയ്യാം. ടെറസിൽ ഗ്രോ ബാഗിൽ കൃഷി ചെയ്യാം. കുറ്റി ബീന്സിന് പന്തൽ ആവശ്യമില്ല. ഗ്രോ ബാഗിൽ മണ്ണിൽ ചാണകപ്പൊടിയും, ചാരവും എല്ലുപൊടിയും ചേർത്ത മിശ്രിതം ഇട്ടു അതിൽ വിത്ത് പാകാം. വിത്തിന്റെ അത്രയും ആഴത്തിൽ കുഴിച്ചു വിത്ത് നട്ടാൽ മതി. വിത്തുകൾ കുതിർക്കേണ്ടതില്ല. വിത്തുകൾ ഗുണമേന്മയുള്ളവ ആകണം.
വിത്തുകൾ നടുമ്പോൾ ശ്രദ്ധിക്കണം
കൃഷിയുടെപുരോഗതി വിത്തിലാണ്. നല്ലയിനം വിത്തുകൾ ഉപയോഗിക്കുക. കീടബാധയില്ലാത്ത വേഗത്തിൽ മുളയ് ക്കുന്ന വിത്തുകൾ ആണ് നല്ലത്. വിത്തുകൾ പാകിയ ശേഷം രാവിലെയും വെള്ളം നനയ്ക്കാം. നാലോ അഞ്ചോ ദിവസത്തിനുള്ളിൽ വിത്തുകൾ മുളയ്ക്കും.
രണ്ടാഴ്ച കഴിയുമ്പോൾ പുതയിട്ടുകൊടുക്കാം. ഇടയ്ക്കു എല്ലുപൊടിയും ചാരവും ചേർത്തുകൊടുക്കാം. കുമ്മായം ചേർത്ത മണ്ണിട്ടുകൊടുക്കാം. വേരുപിടിക്കാൻ ഇതു നല്ലതാണ്. കടലപ്പിണ്ണാക്ക് പുളിപ്പിച്ചു ഒഴിച്ച് കൊടുക്കുന്നതും നല്ല കായ ഫലം തരും. മൂപ്പെത്തുമ്പോൾ തന്നെ പറിക്കാം. തറയിൽ പടരാതെ ശ്രദ്ധിക്കണം, അതിനു ചെറിയ കമ്പുകൾ നാട്ടി കൊടുക്കണം. പത്തു ദിവസം കൂടുമ്പോൾ വേപ്പെണ്ണ എമൽഷൻ തളിക്കാം. ജൈവ സ്ലറി മാസത്തിൽ ഒന്ന് ഒഴിച്ച് കൊടുക്കുന്നത് നല്ലതാണ്. നൈട്രജന്റെ അളവ് കൂടാതെ നോക്കണം, മണ്ണ് ഈർപ്പമുള്ളതായിരിക്കണം.
കൃഷിയിൽ ശ്രദ്ധിക്കേണ്ടത് വിത്തുകളുടെ നിലവാരത്തിലാണ്, ഗുണമേന്മയുള്ള, കീടബാധയില്ലാത്ത നല്ല വിത്തുകൾ ഉപയോഗിച്ചു കൃഷി ചെയ്താൽ നല്ല വിളവുകിട്ടും. ഒരിക്കലും കൃഷിയിൽ നിരാശപ്പെടേണ്ടി വരില്ല. അത്തരത്തിൽ പ്രയോജനപ്പെടുത്താവുന്ന ഒന്നാണ് മഹാ അഗ്രിൻ.
Leave a Reply