കേരളത്തിലെ ചടുലമായ സുഗന്ധവ്യഞ്ജനവിപണി ലോകമെമ്പാടുമുള്ള അടുക്കളകൾ വരെയെത്തി നിൽക്കുന്നു .സുഗന്ധവ്യഞ്ജനങ്ങൾ അവയുടെ മനോഹരമായ രുചിയും ആകർഷകമായ സുഗന്ധവും കൊണ്ട് ഏവരെയും ആകർഷിക്കുന്നു.
വിഭവങ്ങളുടെ രുചി വർദ്ധിപ്പിക്കുന്നതിൽ സുഗന്ധവ്യഞ്ജനങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. സുഗന്ധവ്യഞ്ജനങ്ങൾ രുചി കൂട്ടുകയും വിഭവങ്ങൾ കൂടുതൽ ആസ്വാദ്യകരമാക്കുകയും ചെയ്യുന്നു.
ഭക്ഷണം കാഴ്ചയിൽ ആകർഷകമാകുന്നു അവയുടെ മണം ആകർഷകമായി തീരുകയും ചെയ്യുന്നു. ഇവയുടെ സമൃദ്ധമായ സുഗന്ധങ്ങൾക്ക് ഗൃഹാതുരത്വം ഉണർത്താനും പ്രതീക്ഷകൾ സൃഷ്ടിക്കാനും ഭക്ഷണത്തിലേക്കു ശ്രദ്ധ തിരിക്കുവാനുമുള്ള കഴിവുണ്ട്.
വിവിധ പ്രദേശങ്ങളുടേയും സമൂഹങ്ങളുടേയും പാചക പാരമ്പര്യങ്ങളും പൈതൃകവും പ്രതിഫലിപ്പിക്കുന്ന, സുഗന്ധവ്യഞ്ജനങ്ങൾക്ക് പലപ്പോഴും സാംസ്കാരിക പ്രാധാന്യമുണ്ട്.
സുഗന്ധ വിളകളുടെ രാജാവാണ് കുരുമുളക് എന്ന ഈ ചെറിയ വിള. രാജ്യത്തിനകത്തും പുറത്തും കുരുമുളകിന് വലിയ ഡിമാൻഡ് ആണ്.ബ്ലാക്ക് പെപ്പർ , വൈറ്റ് പെപ്പർ എന്നീ രണ്ടു വെറൈറ്റികൾക്കും ആവശ്യക്കാർ കൂടുതലുണ്ട്.
കുരുമുളക് മണികൾ നല്ല മൂപ്പെത്തുമ്പോൾ വിളവെടുക്കും. തിരികളിൽ നിന്നും അതിനെ വേർപ്പെടുത്തി എടുക്കും. മെതിച്ചെടുത്ത മണികൾ വൃത്തിയാക്കി ഉണക്കിയെടുക്കും. ഇതെല്ലം പല തരം പ്രോസസ്സുകളിലൂടെ പോയശേഷമാണ് വിപണിയിൽ എത്തുന്നത്.
ധാരാളം ഔഷധ ഗുണങ്ങളും കുരുമുളകിനുണ്ട്. ഇതിൽ പൈപ്പറിൻ എന്ന സംയുക്തം അടങ്ങിയിരിക്കുന്നു, ഇത് ആൻറി-ഇൻഫ്ലമേറ്ററി, ആൻ്റിഓക്‌സിഡൻ്റ് ഇഫക്റ്റുകൾ ഉൾപ്പെടെയുള്ള ആരോഗ്യപരമായ ഗുണങ്ങൾ നൽകുന്നു. കുരുമുളക് ദഹനത്തെ സഹായിക്കുകയും പോഷകങ്ങളുടെ ആഗിരണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
മഹാഗ്രാൻഡ് സ്പൈസസ്
Leave a Reply