ഒരു അടുക്കളത്തോട്ടം ഓരോ വീടിനും വളരെ അത്യാവശ്യമാണ്. വിഷരഹിതമായ പച്ചക്കറികൾ നട്ടുപിടിപ്പിക്കേണ്ടത് നമ്മുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.
വേനൽക്കാലത്തു നടാൻ പറ്റിയതും നിത്യവും ആവശ്യമുള്ളതും വേഗത്തിൽ കൃഷിചെയ്യാവുന്നതുമായ പച്ചക്കറിവിളകൾ തിരഞ്ഞെടുക്കാം.വിത്തുകൾ തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കണം. വിത്തുകൾക്ക് അതിൻ്റെതായ പ്രാധാന്യമുണ്ട്. വിജയകരമായ വിളവെടുപ്പിന് ഗുണമേന്മയുള്ള വിത്തുകൾ ഉപയോഗിക്കുന്നത് പ്രധാനമാണ്.
കുറഞ്ഞ പരിപാലനവും നല്ല വിളവും അതാണ് പീച്ചിങ്ങ കൃഷിയുടെ പ്രത്യേകത. കൃഷിയിൽ തുടക്കക്കാരായവർക്കുപോലും നല്ല വിളവ് നേടാം . വലിയ കീട ബാധ ഇതിനുണ്ടാകാറില്ല. ചെടി വളരുമ്പോൾ തുടങ്ങി സ്യുഡോമോണസ് ലായനി തളിച്ചു കൊടുക്കുന്നത് നല്ലതാണ്. കായീച്ച ശല്യത്തിനെ പഴം ശർക്കര കെണി വെച്ച് നേരിടാം. കായകൾ ചെറുതായിരിക്കുമ്പോൾ തന്നെ നീളമുള്ള പ്ലാസ്റ്റിക് കൂടുകൾ കൊണ്ട് മൂടാം. നല്ല മഞ്ഞപൂക്കളുള്ള പീച്ചിങ്ങ പടർന്നു കായ്കളുമായി നിൽക്കുന്നത് തോട്ടത്തിന് ഒരു അലങ്കാരമാണ്.
പീച്ചിങ്ങ കൃഷിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കൃഷിക്ക് മുൻപ് മണ്ണിൽ കുമ്മായം ഇട്ടു, ഇളക്കി, കുറച്ചു ദിവസം നനച്ചു കൊടുക്കണം . ഇതിനു ശേഷം അടിവളമായി കംമ്പോസ്റ്റു കൊടുക്കാം. അത് നന്നായി പൊടിഞ്ഞതായിരിക്കണം. ചാണകപ്പൊടി, കോഴിക്കാഷ്ടം, ആട്ടിന്കാഷ്ഠം പിണ്ണാക്ക് ഇവ വേറെ ഇട്ടു ജീർണ്ണിപ്പിച്ചതിനുശേഷമേ മണ്ണിൽ ചേർക്കാവൂ. എന്നാലെ പോഷക മൂല്യങ്ങൾ ചെടികൾക്കു വലിച്ചെടുക്കാനാകൂ.
വിത്തുകൾ കുതിർത്തതിനുശേഷം മാത്രമേ നടാവൂ. വള്ളി വീശുമ്പോൾ പന്തൽ ഇട്ടു കൊടുക്കാം. ശരിയായ നടീലും പരിചരണവും കൊടുത്താൽ , ചൂടുള്ള കാലാവസ്ഥയിലും തഴച്ചുവളരുന്നു.
മഹാഗ്രിൻ വിത്തുകൾ, വിത്ത് ഉൽപ്പാദനത്തിലും വിതരണത്തിലും വൈദഗ്ധ്യം നേടിയതാണ്. ഗുണനിലവാരത്തിൻ്റെ കാര്യത്തിൽ തികച്ചും മികച്ച വിത്തുകൾ നിങ്ങൾക്ക് ഓൺലൈനായി വാങ്ങാം.
Leave a Reply