ഔഷധ ഗുണമുള്ള കുമ്പളം നിങ്ങളുടെ അടുക്കളതോട്ടത്തിൽ നടാം. ധാരാളം അസുഖങ്ങൾക്ക് ശമനം നൽകുന്ന കുമ്പളം വളരെ എളുപ്പത്തിൽ വീട്ടിൽ വളർത്താം. ഇതിന്റെ തൊലിയും പൂവും കുരുവും, ഇലയും ഭക്ഷ്യ യോഗ്യമാണ്. ഇതൊരു വള്ളി ചെടിയാണ്. വെള്ളരി വർഗ്ഗത്തിൽപ്പെട്ട കുമ്പളം ഓലനായും, മോരുകറി ഒഴിച്ച് കറിയായും നമ്മുടെ ഊണ് മേശയിൽ ഇടം പിടിക്കാറുണ്ട്.
കുമ്പളം നടുമ്പോൾ ശ്രദ്ധിക്കേണ്ടത് വിത്തിനത്തക്കുറിച്ചാണ്, നല്ലയിനം വിത്തുകൾ വിശ്വസനീയമായ ഇടത്തിൽ നിന്ന് മാത്രം വാങ്ങുക. ഇവിടെയാണ് മഹാ അഗ്രിന്റെ പ്രാധാന്യം. മഹാ അഗ്രിന്റെ വിത്തുകൾ കീടബാധയേൽക്കാത്ത, വേഗത്തിൽ ഫലം തരുന്ന ഇനമാണ്. വിത്തുകൾ ഓൺലൈനിൽ ലഭ്യമാണ്.
നടീൽ രീതി
ഓരോ തടത്തിനും രണ്ടുമീറ്ററെങ്കിലും ഇടയകലം ആവശ്യമാണ്. ഓരോതടത്തിനും രണ്ടടിവ്യാസവും ഒരടിആഴവും ഉണ്ടായിരിക്കണം. ചില വിത്തുകൾ വെള്ളത്തിൽ കുതിർത്ത് മുളപ്പിച്ചശേഷമാണ് നടേണ്ടത്. മണ്ണ് പാകപ്പെടുത്തിയ തടത്തിലാണ് നേരിട്ടു നടേണ്ട വിത്തുകൾ ഇടുന്നത്. ഇങ്ങനെ വിത്തിട്ടതിനുശേഷം ഒരു സെന്റീമീറ്റർ കനത്തിൽ മണ്ണിട്ട് മൂടിയശേഷം നന്നായി നനക്കണം, തുള്ളി നനയാണ് നല്ലത്. രണ്ടു നേരം നനയ്ക്കുന്നത് എളുപ്പത്തിൽ മുളയ്ക്കാൻ സഹായിക്കും. മുളച്ചു രണ്ടില പ്രായം കഴിഞ്ഞാൽ പറിച്ചുമാറ്റി വേണ്ട അകലത്തിൽ നടാം. മുളപ്പിച്ച് നടേണ്ട വിത്തുകൾ ഓരോന്നും പുറംതോടിന്റെ കനത്തിനനുസരിച്ച് വെള്ളത്തിൽ കുതിർത്ത് വേണം പാകാൻ.നന്നായി കാലിവളമോ കമ്പോസ്റ്റോ മണ്ണിൽ കലർത്തുക. ഇത് ആവശ്യമായ പോഷകങ്ങളാൽ മണ്ണിനെ സമ്പുഷ്ടമാക്കുകയും ആരോഗ്യകരമായ സസ്യവളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ചെടികൾക്ക് ഹാനികരമാകുന്ന വെള്ളക്കെട്ട് തടയാൻശ്രദ്ധിക്കുക.മണ്ണ് പരിശോധന നടത്തി, അമ്ലത പരിശോധിക്കണം. കൃഷിക്ക് മുൻപ് മണ്ണിൽ കുമ്മായം ഇട്ടു, ഇളക്കി, കുറച്ചു ദിവസം , നനച്ചു കൊടുക്കണം . ഇത് അമ്ലത കുറയ്ക്കും. ഇതിനു ശേഷം അടിവളമായി കംമ്പോസ്റ്റു കൊടുക്കാം. അത് നന്നായി പൊടിഞ്ഞതായിരിക്കണം. പച്ചിലവളം ,ചാണകപ്പൊടി, കോഴിക്കാഷ്ടം, ആട്ടിന്കാഷ്ഠം , പിണ്ണാക്ക് ഇവ വേറെ എട്ടു ജീർണ്ണിപ്പിച്ചതിനുശേഷമേ മണ്ണിൽ ചേർക്കാവൂ. ഇതാണ് കമ്പോസ്റ്റ്, എന്നാൽ മാത്രമേ പോഷക മൂല്യങ്ങൾ ചെടികൾക്കു വലിച്ചെടുക്കാനാകൂ. മണ്ണിര കമ്പോസ്റ്റു , ട്രൈക്കോഡെർമ കമ്പോസ്റ്റ് എന്നിവ മണ്ണിൽ ചേർക്കാവുന്നതാണ്.
വിത്ത് എവിടെ കിട്ടും?
കൃഷിയിൽ വിത്തിനുള്ള പ്രാധാന്യം വളരെ വലുതാണ്. നല്ലയിനം വിത്തുകൾ വാങ്ങി ഉപയോഗിക്കണം. വിശ്വസനീയവും ഈ രംഗത്തു പരിചയ സമ്പത്തുമുള്ള മഹാഅഗ്രിൻ വിത്തുകൾ വാങ്ങിയുപയോഗിക്കാം.ഈ വിത്തുകൾ ഹൈബ്രിഡ് ഇനങ്ങളാണ്, അവ സാധാരണയായി സസ്യങ്ങൾക്കുണ്ടാകുന്ന രോഗങ്ങളിൽ നിന്ന്
മുക്തമാണ്. ഏതു കാലാവസ്ഥയിലും ഉർജ്‌ജസ്വലതയോടെ വളർച്ച കൈവരിക്കുന്നു.അവ സൂക്ഷ്മമായി പായ്ക്ക് ചെയ്തിരിക്കുന്നു, അവ വേഗത്തിൽ വളരുന്നവയും കീടങ്ങളെ പ്രതിരോധിക്കുന്നവയുമാണ്.വിത്തുകൾ ഓൺലൈനായി വാങ്ങാം.
Leave a Reply