കേരളത്തിലെ കാലാവസ്ഥക്കനുയോജ്യമായ പച്ചക്കറികളാണ് വെണ്ടയും,പാവലും, പയറും, പച്ചമുളകും, മത്തനും,കുമ്പളങ്ങയും ഒക്കെ. പണ്ട് കേരളത്തിലെ വീടുകളിൽ ചെറിയ തോതിലെങ്കിലും കൃഷി ചെയ്തിരുന്നു. പിന്നീട് പുറത്തു നിന്നും വരുന്ന പച്ചക്കറികളെ ആശ്രയിക്കാൻ തുടങ്ങി. കീടനാശിനികളുടെ അമിത ഉപയോഗം പച്ചക്കറികളിൽ കണ്ടതോടെ പലരും ഇപ്പോൾ സ്വന്തം ആവശ്യത്തിന് കൃഷി ചെയ്തു തുടങ്ങി. അടുക്കളയിൽ ഭക്ഷണം ഉണ്ടാക്കുന്നത് പോലെ തന്നെ പ്രാധാന്യം വീട്ടിൽ പച്ചക്കറികൾ നടുന്നതിനും കൊടുത്താൽ മതി.
ആരു വിചാരിച്ചാലും ഒരു അടുക്കളത്തോട്ടം ഉണ്ടാക്കിയെടുക്കാൻ പറ്റും. എങ്ങനെ കൃഷി ചെയ്യണം എന്ന് മനസിലാക്കിയാൽ മാത്രം മതി. നല്ല വിത്തുകൾ കൃഷിയുടെ നട്ടെല്ലാണ്. ഇപ്പോൾ ഹൈബ്രിഡ് വിത്തുകൾ ഓൺലൈനായി ലഭ്യമാണ്. അവ വേഗത്തിൽ വളരും, പ്രതിരോധ ശക്തിയുള്ള ഈ വിത്തുകൾ ഏതു കാലാവസ്ഥയിലും വളരും, നല്ല വിളവും തരും. ഈ ഗുണങ്ങളുള്ള മഹാ അഗ്രിൻ വിത്തുകൾ ഇപ്പോൾ ഓൺലൈനിൽ കിട്ടും.
കുമ്പളം
ഇതിന്റെ തൊലിയും പൂവും കുരുവും, ഇലയും ഭക്ഷ്യ യോഗ്യമാണ്. ഇതൊരു വള്ളി ചെടിയാണ്. വെള്ളരി വർഗ്ഗത്തിൽപ്പെട്ട കുമ്പളം ഓലനായും, മോരുകറി കറിയായും നമ്മുടെ ഊണ് മേശയിൽ ഇടം പിടിക്കാറുണ്ട്. വലിയ പ്രയാസം കൂടാതെ നമുക്ക് കുമ്പളം കൃഷി ചെയ്യാം. കുറച്ചു സ്ഥലവും കുറച്ചു പരിചരണവും മതി കുമ്പളത്തിന്. വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുള്ള കുമ്പളം വളരെ ഔഷധഗുണമുള്ള പച്ചക്കറിയാണ്. ഒരു പച്ചക്കറിയെന്നതിലുപരി ഒരു ഉത്തമ ഗൃഹൗഷധി കൂടിയാണ് കുമ്പളം. ധാരാളം അസുഖങ്ങൾക്കു ശമനത്തിനും കുമ്പളം കഴിക്കുന്നതു ഗുണകരമാണ്.
Buy Ashgourd (കുമ്പളം)
അമര ലാബ് സാധാരണയായി ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ ഉണ്ടാകുന്ന മഴക്കാലത്താണ് നടുന്നത്. ഇത് ഉയരത്തിൽ കയറുന്ന ഒരു സസ്യമാണ്, പലപ്പോഴും വാർഷികമായി കൃഷി ചെയ്യുന്നു. ചെടിക്ക് 5 മീറ്റർ വരെ ഉയരത്തിൽ വളരാൻ കഴിയും. പടരാൻ തുടങ്ങുമ്പോൾ തന്നെ താങ്ങും കൊടുക്കാം. അമര ലാബ് ലാബ് ധാരാളം പോഷക ഗുണങ്ങൾ ഉള്ള ഒരു പയറുവർഗ്ഗമാണ്. ഇത് വേഗത്തിൽ വളരുന്ന പയർവർഗ്ഗമാണ്. വൈവിധ്യമാർന്നതും പോഷകസമൃദ്ധവുമായ ഇതിന് ഓൺലൈൻ ഡിമാൻഡ് വർദ്ധിക്കുന്നു.
Buy Amara – Lablab Bean(അമര) Seeds Online
കാന്താരി ഏതു കാലാവസ്ഥയിലും വളരും. വരണ്ട കാലാവസ്ഥയിലും കാന്താരിക്ക് വളരാൻ കഴിയും. ഇതൊരു ഉഷ്ണകാല വിളയാണ്. വരണ്ട കാലാവസ്ഥയിൽ നന്നായി നനച്ചുകൊടുക്കേണ്ടി വരും . മഴക്കാലത്തും കാന്താരി നന്നായി പൂവിടും, നല്ല കായ ഫലം തരുകയും. എന്നാൽ കീടബാധ ഉണ്ടാകാതെ നോക്കണം. കാന്താരി കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ഗുണമാണ്. രക്ത സമ്മർദ്ദവും ഹൃദ്രോഗ സാധ്യതയും കുറയ്ക്കാൻ കാന്താരിക്കു കഴിയും. വിറ്റാമിന് എ, സി ഇവ കാന്താരിയിലടങ്ങിയിട്ടുണ്ട്. പൊണ്ണത്തടി കുറയ്ക്കാനും ഇതിന് കഴിയും. ദഹനം എളുപ്പത്തിലാക്കുന്നു.
ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുള്ള രുചിയുള്ള പച്ചക്കറിയാണിത്. കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, വിറ്റാമിനുകൾ, എൻസൈമുകൾ, കാൽസ്യം, പൊട്ടാസ്യം, എന്നിങ്ങനെ പല പോഷകങ്ങളുടെയും നല്ല ഉറവിടമാണിത്.വേനലിന്റെ ചൂട് ചില പച്ചക്കറികൾക്കു ഗുണകരമാണ്.
Buy Kanthari Purple (Chilli/Chilly) (കാന്താരി – പർപ്പിൾ)
കൃഷി എങ്ങനെ ചെയ്യണം ?
നല്ല ഗുണമേന്മയുള്ള വിത്തുകൾ മാത്രമേ കൃഷിക്കുപയോഗിക്കാവൂ. വേഗത്തിലും ഫലപ്രദമായും മുളയ്ക്കുന്നതിന്, വിത്തുകൾ ഏകദേശം 6 മുതൽ 8 മണിക്കൂർ വരെ സ്യുഡോമോണസ് വെള്ളത്തിൽ കുതിർക്കണം. വിത്തുകൾ പോട്ടിങ് മിശ്രിതം നിറച്ച ട്രേയിലോ ഗ്ലാസ്സിലോ നടാം.
മഹാ അഗ്രിൻ വിത്തുകൾ ഓൺലൈനായി വാങ്ങാം.
മഹാ അഗ്രിൻ വിത്തുകൾ
Leave a Reply