കേരളത്തിന്റെ യശസ്സുയർത്തുന്നത് സുഗന്ധ വ്യഞ്ജനങ്ങളാണ്. ഇക്കാര്യത്തിൽ നല്ലൊരു പാരമ്പര്യമാണ് കേരളത്തിനുള്ളത്, പണ്ടുകാലം മുതൽ തന്നെ കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങൾ ലോകോത്തര നിലവാരം നേടിയിരുന്നു. പല വിദേശ രാജ്യങ്ങളുമായി പ്രത്യേകിച്ചു, അറബികളും ചീനക്കാരുമായും കച്ചവടബന്ധം പുലർത്തിയിരുന്നു.
സ്‌പൈസസ് – കേരളത്തിന്റെ പ്രത്യേകതകൾ
- കേരളത്തിലെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ ഏലവും ഗ്രാമ്പുവും, മഞ്ഞളും, കറുവപ്പട്ടയുമെല്ലാം കൃഷി ചെയ്യാനുള്ള അനുകൂല കാലാവസ്ഥയുണ്ടാക്കി. കേരളത്തിലെ മലചരുവുകളും, കുന്നുകളും ഇവയുടെ കൃഷിയിലൂടെ ആഗോള പ്രശസ്‌തി നേടി.
- പ്രധാനപ്പെട്ട സുഗന്ധ വ്യഞ്ജനങ്ങൾ ഇവയാണ്, ഏലയ്ക, ഗ്രാമ്പു, കറുവപ്പട്ട, മഞ്ഞൾ, കുടംപുളി, മല്ലി, ജീരകം മുതലായവ. കുരുമുളക് , ഉലുവ, മലബാർ പുളി, എന്നിവയെല്ലാം ധാരാളം ഗുണങ്ങളും സ്വാദും നിറഞ്ഞ പ്രധാനപ്പെട്ട സുഗന്ധ വ്യഞ്ജനങ്ങൾ ഇവയെല്ലാം നമ്മുടെ ഭക്ഷണ വിഭവങ്ങളെ രുചി വൈവിധ്യത്താൽ
സമ്പന്നമാക്കുന്നു. - കറി മസാലകളിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ഗരം മസാല, ഇവയുടെ ഉപയോഗം വെജ്, നോൺവെജ് റെസിപ്പികളിൽ കാണാം. കറികൾക്ക് സ്വാദും മണവും, കൊഴുപ്പും ഇവ നൽകുന്നു.
- ഓരോ ഇനം സ്പൈസസിനും സവിശേഷമായ ഗന്ധവും, രുചിയും ഉണ്ട്. ആരോഗ്യപരമായ പല ഗുണങ്ങളും ഇവയ്ക്കുണ്ട്. കൂടാതെ ഔഷധ ഗുണങ്ങളൂം പ്രദാനം ചെയ്യുന്നു.
കുരുമുളക്:
- രുചി വർദ്ധിപ്പിക്കുന്നു; ദഹനത്തെ സഹായിക്കുന്നു.
- ചിക്കൻ, ബീഫ്, എന്നിവയിൽ മാരിനേറ്റു ചെയ്യാൻ ഉപയോഗിക്കുന്നു. കറികളുടെ രുചി വർദ്ധിപ്പിക്കുന്നു.
സൂപ്പുകളിലും സ്റ്റൂകളിലും കുരുമുളക് ഒഴിച്ചുകൂടാനാകാത്ത ചേരുവയാണ്.
ഏലം:
- ഡെസേർട്ടുകൾ, മസാല ചായ, പുലാവ്, ബിരിയാണി, പായസം എന്നിവയിലെല്ലാം ഇതിന്റെ ഗന്ധവും രുചിയും നിറഞ്ഞു നിൽക്കും.
ഗ്രാമ്പു:
- കറികൾക്കും ബേക്ക് ചെയ്ത സാധനങ്ങൾക്കും അനുയോജ്യം; ഇതിൽ ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്.
മധുരപലഹാരങ്ങൾ, ജിഞ്ചർബ്രെഡ്, മസാല ചേർത്ത കേക്കുകൾ, കുക്കികൾ എന്നിവയ്ക്ക് ഗ്രാമ്പൂ ഒരു സുഗന്ധ സമൃദ്ധി നൽകുന്നു.
കറുവപ്പട്ട:
മധുരപലഹാരങ്ങളിലും, രുചികരമായ വിഭവങ്ങളിലും ചേർക്കുന്നു, രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്നു.
കേക്കുകൾ, കുക്കികൾ തുടങ്ങിയ മധുര പലഹാരങ്ങൾക്ക് ഊഷ്മളത നൽകുന്നു.
ചായ, വൈൻ, സ്മൂത്തികൾ, സൈഡർ എന്നിവയെ രുചികരമാക്കുന്നു.
ശുദ്ധവും തനതു രുചിയുമുള്ള സ്‌പൈസസ് എവിടെ കിട്ടും?
മഹാഗ്രാൻഡിന്റെകേരള സ്പൈസസ് പാരമ്പര്യവും രുചിയും സംയോജിച്ചവയാണ്, തോട്ടത്തിൽ നിന്നും നേരിട്ട് നിങ്ങളിൽ എത്തുന്നു, ഇടനിലക്കാരില്ലാതെ ശുദ്ധതയോടെ എത്തിക്കുന്നു, ഇവ ഓൺലൈനിൽ ലഭ്യമാണ്. ഓരോ വീടിനും ആവശ്യമായ രുചിക്കൂട്ട്. ആരോഗ്യ ഗുണങ്ങളാൽ സമ്പന്നം
- ഇന്ന് തന്നെ നിങ്ങളുടെ ഓർഡർ ബുക്ക് ചെയ്യുക.
- മഹാഗ്രാൻഡ് സുഗന്ധവ്യഞ്ജനങ്ങൾ വാങ്ങുക.
Leave a Reply