അന്തരീക്ഷ മലിനീകരണവും വനനശീകരണവും പക്ഷിമൃഗാദികകളുടെ നിലനിൽപ്പിനു ഭീഷണിയാണ്. പക്ഷികൾക്ക് പ്രത്യക പരിഗണന നൽകി, അവരുടെ സ്വൈരജീവിതം സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. പക്ഷികളുടെ രക്ഷയ്ക്കായി പക്ഷിസങ്കേതങ്ങൾ അത്യാവശ്യമാണ്. പക്ഷിസങ്കേതങ്ങൾ പക്ഷികളുടെ നിലനില്പിനുവേണ്ട ആവാസവ്യവസ്ഥ നൽകുന്നു. ഇന്ത്യയിൽ പ്രധാനപ്പെട്ട പക്ഷിസങ്കേതങ്ങൾ എല്ലാം തന്നെ സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണ്. നിരവധി പക്ഷിസങ്കേതങ്ങൾ ഇന്ത്യയിലുണ്ട്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഒരു പക്ഷിസങ്കേതമെങ്കിലും ഉണ്ട്. പക്ഷിസങ്കേതങ്ങൾ പക്ഷികളുടെ നിലനിൽപ്പും പുനരധിവാസവും പ്രോത്സാഹിപ്പിക്കുന്നു. കേരളത്തിന്റെ അനുകൂല കാലാവസ്ഥ, വനങ്ങൾ, തടാകങ്ങൾ, നദികൾ എന്നിവ പക്ഷികൾക്ക് നല്ല ആവാസ വ്യവസ്ഥ നൽകുന്നു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു ഏറ്റവും മികച്ച പക്ഷിസങ്കേതങ്ങളാൽ കേരളം അനുഗൃഹീതമാണ്. ദേശാടനപക്ഷികളുടെ പ്രിയപ്പെട്ട ഇടമാണ് കേരളം.
1.തട്ടേക്കാട് പക്ഷിസങ്കേതം
കേരളത്തിലെ ആദ്യത്തെ പക്ഷിസങ്കേതമാണ് തട്ടേക്കാട് പക്ഷിസങ്കേതം. അറിയപ്പെടുന്ന പക്ഷിശാസ്ത്രജ്ഞരിൽ ഒരാളായ സലിം അലി, ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ പക്ഷി ആവാസ കേന്ദ്രമായാണ് ഈ സങ്കേതത്തെ വിശേഷിപ്പിച്ചത്. തട്ടേക്കാട് 1983 ൽ ഒരു പക്ഷി സങ്കേതമായി പ്രഖ്യാപിച്ചു. തട്ടേക്കാട് എന്നാൽ പരന്ന വനം എന്നാണ് അർത്ഥം. ഈ പ്രദേശം കേരളത്തിലെ ഏറ്റവും നീളമേറിയ നദിയായ പെരിയാറിന്റെ ശാഖകൾക്കിടയിൽ സ്ഥിതിചെയ്യുന്ന നിത്യഹരിത താഴ്ന്ന പ്രദേശമാണ്. സാധാരണയായി അപൂർവ്വമായി കാണുന്ന പക്ഷികളെ പോലും ഇവിടെ കാണാം. ഇന്ത്യയിലെ മികച്ച പക്ഷിസങ്കേതമാണ് തട്ടേക്കാട്.
പ്രകൃതിസ്‌നേഹികൾക്കും പക്ഷികൾക്കുമുള്ള സങ്കേതമാണ് തട്ടേക്കാട്. നൂറിലധികം ഇനം പക്ഷികൾ ഈ സങ്കേതത്തിലേക്ക് എത്തുന്നു. തട്ടേക്കാടിലെ മനോഹരമായ ശൈത്യകാല കാലാവസ്ഥ, ഹിമാലയത്തിൽ നിന്നും മറ്റ് പ്രദേശങ്ങളിൽ നിന്നും എത്തുന്ന ദേശാടനപക്ഷികളെ ആകർഷിക്കുന്നു. മലബാർ ട്രോഗൺ, സിലോൺ ഫ്രോഗ്മൗത്ത്, ഇന്ത്യൻ പിറ്റ തുടങ്ങിയ അപൂർവ പക്ഷികളെ നമുക്ക് ഇവിടെ കാണാൻ കഴിയും.
പ്രത്യേകതകൾ
ഇന്ത്യയിൽ ഏറ്റവും അധികം പക്ഷികളെ ആകർഷിക്കുന്ന കേന്ദ്രമാണ് തട്ടേക്കാട്. ആന,പുള്ളിപ്പുലി,മുള്ളൻപന്നി, മറ്റ് സസ്തനികൾ തുടങ്ങിയ വന്യമൃഗങ്ങളോടൊപ്പം അഞ്ഞൂറിലധികം ഇനം പക്ഷികൾ ഇവിടെയുണ്ട്. ഈ പ്രദേശത്ത് തേക്ക്, മഹാഗണി തുടങ്ങിയ ധാരാളം മരങ്ങളും ഉണ്ട്. വിവിധതരം കുയിലുകളുടെ ആവാസ കേന്ദ്രമായ ഈ വന്യജീവി സങ്കേതം.” കുയിലുകളുടെ സ്വർഗ്ഗം ” എന്നും അറിയപ്പെടുന്നു. തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നിന്ന് 15 കിലോമീറ്റർ അകലെയാണ് ഇടമലയാർ വനം. ഇടമലയാർ നദിക്കടുത്തു സ്ഥിതിചെയ്യുന്ന നിത്യഹരിത വന പ്രദേശമാണിത്. പർവ്വത പരുന്ത് ഈ വനത്തിൽ കാണപ്പെടുന്നു. കേരളത്തിലെ ഏറ്റവും വലിയ ജൈവ വൈവിധ്യമാർന്ന ആവാസ കേന്ദ്രമാണ് തട്ടേക്കാട്.
സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം: ഒക്ടോബർ മുതൽ ഫെബ്രുവരി വരെയാണ് സന്ദർശനത്തിനുള്ള ഏറ്റവും നല്ല സീസൺ.
എങ്ങനെ എത്തിച്ചേരാം: സ്ഥലം: കൊച്ചിയിൽ നിന്ന് 60 കി.
റോഡ് മാർഗ്ഗം: കൊച്ചിയിൽ നിന്നും ആലുവയിൽ നിന്നും ബസ്സിൽ എത്തിച്ചേരാം.
റെയിൽ മാർഗ്ഗം: ആലുവ റെയിൽവേ സ്റ്റേഷനാണ്ഏറ്റവും അടുത്തുള്ള റെയിൽവേ.
വ്യോമ മാർഗ്ഗം: 45 കി.മി.കൊച്ചി വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം.
സമയം: 7 A.M മുതൽ 5 P.M വരെ.
2.കുമരകം പക്ഷിസങ്കേതം
വേമ്പനാട് തടാകത്തിന്റെ തീരത്താണ് കുമരകം പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത്. ബേക്കേഴ്സ് എസ്റ്റേറ്റ് എന്നറിയപ്പെട്ടിരുന്ന കുമരകം പക്ഷി സങ്കേതം ഹിമാലയം മുതൽ സൈബീരിയ വരെയുള്ള ആയിരക്കണക്കിന് പക്ഷികളുടെ പ്രിയപ്പെട്ട ഇടമാണ്. 14 ഏക്കർ വിസ്തൃതിയാണ് കുമരകത്തിനുള്ളത്. പ്രാദേശിക പക്ഷികളും, ധാരാളം ദേശാടനപക്ഷികളും ഇവിടെ എത്താറുണ്ട്, സൈബീരിയൻ താറാവ് എന്നിവയെയും ഇവിടെ കാണാം. തടാകത്തിലൂടെ ബോട്ടിൽസഞ്ചരിക്കുന്നത് പക്ഷികളെ കാണാനുള്ള നല്ല ഒരു അവസരമാണ് നമുക്ക് നൽകുന്നത്.
പ്രത്യേകതകൾ
സൈബീരിയൻ ക്രെയിനുകൾ, വാട്ടർ ഫോൾ , ഫ്ലൈകാച്ചറുകൾ, ലാർക്കുകൾ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. പല നിറത്തിലുള്ള പക്ഷികളെയും ചിത്രശലഭങ്ങളെയും ഇവിടെ കാണാം. സമൃദ്ധമായ പച്ച പാതയിലൂടെ നടന്ന് കേരളത്തിലെ സസ്യജന്തുജാലങ്ങളെ നമുക്ക് കാണാൻ കഴിയും. കുമരകം, വിനോദസഞ്ചാരികളെയും പക്ഷി നിരീക്ഷകരെയും ഒരു പോലെ ആകർഷിക്കുന്നു. പക്ഷികളുമായി കഴിയുന്നത്ര അടുത്ത് ജീവിക്കാൻ ആഗ്രഹിക്കുന്നവർക്കായി പക്ഷിസങ്കേതത്തിന് നടുവിൽ ഒരു റിസോർട്ട് ഉണ്ട്. പക്ഷികളെ കണ്ടെത്താൻ സഞ്ചാരികൾക്കു കാവനാർ നദിയിലോ വേമ്പനാട് തടാകത്തിലോ ബോട്ടിൽ സഞ്ചരിക്കാം.
സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം: ജൂൺ മുതൽ ഓഗസ്റ്റ് വരെയും ദേശാടന പക്ഷികളെ കാണാൻ നവംബർ മുതൽ ഫെബ്രുവരി വരെയും.
എങ്ങനെ എത്തിച്ചേരാം: സ്ഥലം: കോട്ടയം.
റോഡ് മാർഗ്ഗം: കൊച്ചിയിൽ നിന്ന് 56 കി.മി.
റെയിൽ മാർഗ്ഗം: സമീപത്തുള്ള റെയിൽവേ സ്റ്റേഷൻ, കോട്ടയം.
വ്യോമ മാർഗ്ഗം: കുമരകത്തിനു ഏറ്റവും അടുത്തുള്ള വിമാനത്താവളമാണ് കൊച്ചി വിമാനത്താവളം.
സമയം: 6.30 A.M മുതൽ 5 P.M വരെ.
3.മംഗള വനം പക്ഷിസങ്കേതം
കൊച്ചി നഗരത്തിന്റെ ഹൃദയഭാഗത്താണ് മംഗള വനം സ്ഥിതിചെയ്യുന്നത്. ഇവിടെ 2.7 ഹെക്ടർ കണ്ടൽ വനമുണ്ട്. എഴുപതോളം ഇനം പക്ഷികളെ ഇവിടെ തിരിച്ചറിഞ്ഞിട്ടുണ്ട്. കണ്ടൽ വനങ്ങളിൽ സ്ഥിതി ചെയ്യുന്നതു കൊണ്ടാണിതിന് മംഗള വനം എന്ന പേരുകിട്ടിയത്.
പ്രത്യേകതകൾ
മംഗള വനം പക്ഷിസങ്കേതത്തിൽ വൈവിധ്യമാർന്ന ദേശാടന പക്ഷികളും പ്രാദേശിക പക്ഷികളും ഉണ്ട്. ഇത് പലപ്പോഴും കൊച്ചി നഗരത്തിന്റെ ശ്വാസകോശമായി പരാമർശിക്കപ്പെടുന്നു. 17 തരത്തിൽ പെട്ട ചിത്രശലഭങ്ങളും 194 ൽ അധികം പക്ഷികളും മംഗള വനത്തിൽ ഉണ്ട്. ചിലന്തികളും വവ്വാലുകളും ഇവിടുത്തെ ആകർഷണീയതയാണ്. നഗരത്തിലുള്ള ഈ സങ്കേതം ധാരാളം ആളുകളെ ആകർഷിക്കുന്നു.
സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം: ഡിസംബർ മുതൽ ഏപ്രിൽ വരെ.
എങ്ങനെ എത്തിച്ചേരാം: സ്ഥലം: കൊച്ചി.
റോഡ് മാർഗ്ഗം: എറണാകുളം ജംഗ്ഷനിൽ നിന്ന് ബസ്സിൽ വന്യജീവി സങ്കേതത്തിൽ എത്തിച്ചേരാം.
റെയിൽ മാർഗ്ഗം: ടൗൺ റെയിൽവേ സ്റ്റേഷനിൽ നിന്ന് 4 കി.മി.
വ്യോമ മാർഗ്ഗം: കൊച്ചി വിമാനത്താവളത്തിൽ നിന്ന് 21 കി.മി.
സമയം: 9 AM മുതൽ 6.30 PM വരെ.
4. കടലുണ്ടി പക്ഷിസങ്കേതം
കേരളത്തിലെ മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് പഞ്ചായത്തിലാണ് കടലുണ്ടി പക്ഷിസങ്കേതം. ഈ പക്ഷിസങ്കേതം കടലുണ്ടിപ്പുഴ അറബിക്കടലിൽ ലയിക്കുന്ന ഭാഗത്ത് ചെറിയ തുരുത്തുകളിലായി പരന്നുകിടക്കുന്നു. ബേപ്പൂർ തുറമുഖത്തിന് 7 കിലോമീറ്റർ അകലെയാണിത് . കുന്നുകളാൽ ചുറ്റപ്പെട്ട സ്ഥലമാണിത്. കുടിയേറ്റ പക്ഷികളുടെ സ്വർഗ്ഗമാണ് കടലുണ്ടി പക്ഷിസങ്കേതം. ടെർൺസ്, ഗുൾസ്, ഹെറോൺസ്, സാൻഡ് പൈപ്പറുകൾ, വിംബ്രെൽസ് എന്നിവയും മറ്റ് ദേശാടന പക്ഷികളും നവംബർ മാസം മുതൽ എത്തിത്തുടങ്ങും, ഏപ്രിൽ അവസാനത്തോടെ മാത്രമേ മടങ്ങുകയുള്ളൂ. 150 ഓളം പക്ഷികളെ ഇവിടെ തിരിച്ചറിഞ്ഞിട്ടുണ്ട്. സൈബീരിയൻ ക്രെയിനുകൾ വാർഷിക സന്ദർശകരാണ്. അവർ നവംബറിൽ എത്തി അഞ്ച് മാസത്തോളം താമസിക്കുന്നു.
പ്രത്യേകതകൾ
ഈ പക്ഷിസങ്കേതം ക്ലസ്റ്റേർഡ് ദ്വീപുകളുടെ ഒരു പ്രദേശത്ത് പരന്നുകിടക്കുന്നു, കടലുണ്ടി നദി ഈ പ്രദേശത്തുകൂടി ഒഴുകുകയും അറബിക്കടലിൽ ചേരുകയും ചെയ്യുന്നു. നൂറിലധികം ഇനം പ്രാദേശിക പക്ഷികളുടെ വാസസ്ഥലമാണ് ഈ പക്ഷിസങ്കേതം. നവംബർ മുതൽ ഏപ്രിൽ വരെ വലിയ തോതിൽ ഇവിടെയെത്തുന്ന ടെർണുകൾ, സാൻഡ്‌പൈപ്പർ, സാൻഡ് പ്ലോവർ, ഗ്രീൻഷാങ്കുകൾ, ടേൺസ്റ്റോണുകൾ തുടങ്ങി 60 ലധികം ദേശാടന പക്ഷികൾഇവിടെ എത്തുന്നു. വിവിധതരം മത്സ്യങ്ങൾ, ചിപ്പികൾ, ഞണ്ടുകൾ എന്നിവയും കടലുണ്ടിയിലുണ്ട് .
സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം: നവംബർ മുതൽ ഡിസംബർ വരെ.
എങ്ങനെ എത്തിച്ചേരാം: സ്ഥലം: കോഴിക്കോട് .
റോഡ് മാർഗ്ഗം: കോഴിക്കോട്നിന്ന് 19 കി.മി.
റെയിൽ മാർഗ്ഗം:കോഴിക്കോട് 19 കിലോമീറ്റർ അകലെയുള്ള റെയിൽവേ സ്റ്റേഷനാണ്.
വ്യോമ മാർഗ്ഗം: കരിപ്പൂർ വിമാനത്താവളത്തിൽനിന്നു 23 കി.മി.
സമയം: രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ.
Leave a Reply