പച്ചക്കറികളുടെ വിലക്കയറ്റം ഓർത്താൽ ഉടനെ കൃഷി ചെയ്യണം എന്ന തോന്നലുണ്ടാകും. എന്നാൽ നല്ല വിത്തും, കുറച്ചു ക്ഷമയും കൃഷി രീതികളെപ്പറ്റി കുറച്ചറിയുന്നതും നല്ലതാണ്. ബീന്സിന്റെ ഗുണങ്ങൾ വളരെയേറെയുണ്ട്. എല്ലുകളുടെ ആരോഗ്യത്തിനും, ശരീരത്തിന്റെ പ്രതിരോധ ശക്തിക്കും ബീൻസ് ഗുണകരമാണ്.
ബീൻസ് ടെറസിൽ ഗ്രോ ബാഗിൽ കൃഷി ചെയ്യാം, ഒരു ഗ്രോബാഗിൽ ഒരു വിത്ത് നട്ടാൽ സൗകര്യമായിരിക്കും, വീണു പോകാതെ താങ്ങു കൊടുക്കുന്നത് നല്ലതാണു. നല്ലയിനം വിത്തുകൾ മാത്രം ഉപയോഗിക്കണം. അല്ലെങ്കിൽ ഉദ്ദേശിച്ച ഫലം കിട്ടില്ല.മഹാ അഗ്രിൻ വിത്തുകൾ ഓൺലൈനായി ലഭ്യമാണ്. ബാഗിൽ ചകിരി ചോറ്, മണ്ണ്, ഉണങ്ങിയ കരിയിലകൾ എന്നിവ ഇട്ട് വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടിഎന്നിവയും ചേർത്ത് വെള്ളമൊഴിച്ചു നല്ല പാകമാകുമ്പോൾ വിത്ത് നടാം.
നമ്മുടെ കാലാവസ്ഥയിലും ബീൻസ് നന്നായി വളരും . 4 മുതൽ 5 ദിവസം വരെ ആകുമ്പോൾ വിത്തുകൾ മുളക്കും. രണ്ടാഴ്ച കഴിയുമ്പോൾ പുതയിട്ടുകൊടുക്കാം. ഇടയ്ക്കു എല്ലുപൊടിയും ചാരവും ചേർത്തുകൊടുക്കാം. കുമ്മായം ചേർത്ത മണ്ണിട്ടുകൊടുക്കാം. വേരുപിടിക്കാൻ ഇതു നല്ലതാണ്. കടലപ്പിണ്ണാക്ക് പുളിപ്പിച്ചു ഒഴിച്ച് കൊടുക്കുന്നതും നല്ല കായ ഫലം തരും. മൂപ്പെത്തുമ്പോൾ തന്നെ പറിക്കാം.
മഹാ അഗ്രിൻ വിത്തുകൾ
Leave a Reply