കറികളിൽ സ്വാദും എരിവും മണവും മാത്രമല്ല ഗുണവും നൽകുന്ന കുരുമുളക് ചില്ലറക്കാരനല്ല. കേരളത്തിന്റെ സുഗന്ധ വ്യഞ്ജന കയറ്റുമതിൽ കുരുമുളകിന് നല്ലൊരു പങ്കുണ്ട്. കേരളത്തിൽ ഇടുക്കിയിൽ കുരുമുളക് വ്യാപകമായി കൃഷി ചെയ്തു വരുന്നു. പാകമായി കഴിഞ്ഞാൽ ഉണക്കി എടുത്തു സൂക്ഷിക്കുന്ന ഇവ ദീർഘകാലം കേടു കൂടാതെയിരിക്കും.
സുഗന്ധ വ്യഞ്ജനങ്ങളുടെ നാടാണ് കേരളം. മണത്തിലും, ഗുണത്തിലും മുന്നിൽ നിൽക്കുന്ന കേരളത്തിലെ സ്‌പൈസസ് നൂറ്റാണ്ടുകളായി തന്നെ ലോകപ്രശസ്തമാണ്. കേരളത്തിന്റെ ഭൂപ്രകൃതിയും കാലാവസ്ഥയും സുഗന്ധവ്യഞ്ജന കൃഷിക്ക് അനുയോജ്യമാണ്.
പാചകത്തിൽ പലതരത്തിൽ കുരുമുളക് ഉൾപ്പെടുത്താറുണ്ട്. കറികളിൽ ചേർക്കുന്ന ഗരം മസാലയിൽ കുരുമുളകും ഉൾപ്പെടുന്നുണ്ട്. കോഴി ഇറച്ചിയിലും, മറ്റ് മീറ്റ് വിഭവങ്ങളിലും മീനിലും മറ്റും മാരിനേറ്റു ചെയ്യാൻ കുരുമുളക് ഉപയോഗിക്കാറുണ്ട്. പല തരം പലഹാരങ്ങളിലും, കറികളിലും കുരുമുളക് നിറ സാന്നിധ്യമാണ്.
ഇനി കുരുമുളകിന്റെ ഔഷധ ഗുണത്തെ പറ്റിയാണ് പറയാനുള്ളത്. ആയൂർവേദത്തിൽ പലതരം രോഗങ്ങൾക്കും കുരുമുളക് ഔഷധമായി ഉപയോഗിക്കുന്നു. ആന്റിബാക്ട്ടീരിയൽ , ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ കുരുമുളകിലടങ്ങിയിട്ടുണ്ട്. ദഹനത്തിനും , ചുമ, ജലദോഷം, തുടങ്ങിയവയ്‌ക്കൊക്കെ ശമനം നൽകാനും കുരുമുളകിന് കഴിയും.
ഏലയ്ക്കയും ധാരാളം പലഹാരങ്ങളിലും, പായസം, ബിരിയാണി, തുടങ്ങിയ വ്യത്യസ്ത ഭക്ഷണവിഭവങ്ങളിലും , പാനീയങ്ങളിലും ചേർക്കാറുണ്ട്.ഏലയ്ക്ക ദഹനത്തെ സഹായിക്കുന്നു, രക്ത സമ്മർദ്ദം കുറയ്ക്കുന്നു, അരുചിമാറ്റുന്നു. ശരീരത്തിന് പ്രതിരോധ ശക്തി നൽകുന്നു. ഇതിന്റെ ഗന്ധം ഭക്ഷണത്തോടുള്ള താത്പര്യം തന്നെ വർധിപ്പിക്കും.ഏലയ്ക്കയും കുരുമുളകും ഒരുപാട് ഔഷധ ഗുണങ്ങൾ അടങ്ങിയവയാണ്.
നമ്മുടെ വീട്ടിൽ സാധാരണയായി ഉപയോഗിക്കുന്ന ഏലയ്ക്കയും കുരുമുളകും, ഗുണ മേന്മയുള്ളവയാണോ?
കുരുമുളക്, ഏലയ്ക്ക തുടങ്ങിയ മാർക്കറ്റിൽ നിന്ന് വിശ്വാസത്തോടെ വാങ്ങിച്ചുപയോഗിക്കാൻ പലപ്പോഴും കഴിയാറില്ല. ഇനി മഹാ ഗ്രാൻഡ് സ്‌പൈസസ് വാങ്ങിച്ചുപയോഗിച്ചു നോക്കൂ. തികച്ചും ശുദ്ധമായവ, കർഷകരിൽ നിന്നും നേരിട്ട് വാങ്ങി, പായ്‌ക്കറ്റിലാക്കി, ഓൺലൈനായി വീട്ടിൽ എത്തിച്ചു തരുന്നു, ഇത് വീട്ടമ്മമാർക്ക് നല്ല വിഭവങ്ങളുണ്ടാക്കാൻ പ്രചോദനം നൽകുന്നു. നിങ്ങളുടെ ഓർഡർ ഇന്ന് തന്നെ ചെയ്യൂ.
ഇപ്പോൾ ആകർഷകമായ ഗിഫ്റ്റ് ബോക്സുകളിലും ലഭ്യമാണ്.
Leave a Reply