ഇനി കാന്താരിമുളക് വീട്ടിലെ അടുക്കളത്തോട്ടത്തിലും
കാന്താരിമുളകിന്റെ ഉപയോഗം കേവലം അടുക്കളയിൽ മാത്രം ഒതുങ്ങുന്നതല്ല, നിരവധി ഔഷധമൂല്യങ്ങളും കൂടി അടങ്ങിയിരിക്കുന്നു എന്ന് ആളുകൾ മനസ്സിലാക്കികഴിഞ്ഞു. ധാരാളം ആരോഗ്യ പ്രശ്നങ്ങൾക്കുള്ള പ്രതിവിധിയായി കാന്താരിയെ ഉപയോഗിക്കുന്നു, കൊളസ്‌ട്രോൾ, അമിതവണ്ണം, ഗ്യാസ്സ്സംബന്ധമായ രോഗങ്ങൾ, വാത രോഗങ്ങൾ എന്നിവയ്ക്ക് ഒക്കെ പ്രതിവിധി ആയി ഉപയോഗിക്കാറുണ്ട്. അതുകൊണ്ട് ആവശ്യക്കാരുടെ എണ്ണവും വർധിച്ചിട്ടുണ്ട്.
എല്ലാ കാലത്തും ചെയ്യാവുന്ന ഒന്നാണ് കാന്താരി, എന്നാൽ മഴക്കാലം കൂടുതൽ അനുകൂല സമയമാണ്, കാരണം കീടങ്ങളുടെ അക്രമണം മഴക്കാലത്ത് കുറവാണ് എന്നതാണ്. കാന്താരി വിവധ നിറങ്ങളിൽ ലഭിക്കുന്നുണ്ടെങ്കിലും പച്ചക്കാന്താരിക്കാണ് ഗുണവും, ആവശ്യക്കാരേറെയുള്ളതും.
കാന്താരി മുളകിന്റെ നടീലും പരിചരണവും വളരെ ലളിതമായി ലൈവ്കേരള.കോമിനുവേണ്ടി ശ്രീമതി അനിറ്റ് തോമസ് അവതരിപ്പിച്ചരിക്കന്നത് കണ്ടും നോക്കു, നിങ്ങൾക്ക് വളരെ എളുപ്പം ചെയ്യാവുന്ന ഒന്നാണെന്ന് ബോധ്യമാകും.
വളരെ കുറഞ്ഞ ചിലവിൽ ടെറസിലും അടുക്കളത്തോട്ടത്തിലും ചെയ്യാവുന്ന ഒന്നാണ് കാന്താരി. മൂത്തുപഴുത്ത കാന്താരിയിൽ നിന്നും ശേഖരിക്കുന്ന വിത്തുകൾ പാകി മുളപ്പിച്ച് തൈകൾ ഉണ്ടാക്കാം. പഴുത്ത മുളകൾ ശേഖരിച്ച് വിത്ത് വേർതിരിച്ച് കഴുകി മാംസളഭാഗങ്ങൾ ഒഴിവാക്കിയെടുക്കുക. അല്പം ചാരം ചേർത്ത് തണലിൽ മൂന്ന് നാലു ദിവസം ഉണക്കുക. ഇതിനുശേഷം തടത്തിൽ നേരിട്ടോ,സീഡിം ട്രേയിലോ വിത്ത് പാകാം വിത്ത് ചിതറിപ്പോകാത്തവിധം നനയ്ക്കണം. അഞ്ച് ആറ് ദിവസത്തിനുള്ളിൽ വിത്ത മുളച്ച് വരും. കൃഷി സ്ഥലം കളകൾ നീക്കി കട്ടയുടച്ച് നിരപ്പാക്കണം. ജൈവ വളം ചേർത്ത് ഉഴുത് നിലം ഒരുക്കണം. തൈകൾ നാലില പരുവത്തിൽ വളർച്ചയെത്തുമ്പോൾ പറിച്ചു നടാം. കാന്താരിക്ക് മിതമായ വെയിലാണ് നല്ലത്ത് അതായത് എകദേശം 30 ഡിഗ്രി വരെ താപനിലയുള്ള കാലാവസ്ഥയിൽ കാന്താരി നന്നായി വളരും. നല്ല വളക്കൂറും ആഴവും ഇളക്കവുമുള്ള പശിമരാശി മണ്ണാണ് കാന്താരി കൃഷിക്ക് ഏറ്റവും അനുയോജ്യം. ഏകദേശം ഒരടി അകലത്തിൽ എടുക്കുന്ന ചാലുകളിൽ ഒന്ന് ഒന്നര അടി ഇടവിട്ട് തൈകൾ നടാം. ചെടികൾ തമ്മിൽ അകലം നൽകണം. ചൂടികാലത്താണെങ്കിൽ കൃത്യമായ ഇടവേളകളിൽ ജലസേചനം നൽകിയാൽ വിളവ് കൂടും.
വെള്ളീച്ചയാണ് കാന്താരിക്ക് ഏറ്റവും അപടകാരിയായ കീടം. മണ്ഡരി, മുഞ്ഞ തുടങ്ങിയവയുടെ ആക്രമണവും ഉണ്ടാകാം. കീട നിയന്ത്രണത്തിന് കഴിവതും ജൈവകീടനാശിനികൾ പ്രയോഗിക്കുക, വേപ്പെണ്ണ മിശ്രിതം, പുകയില കഷായം, തുടങ്ങിയ ഉപയോഗിക്കാം.
നാലു വർഷം വരെ വിളവ് ലഭിക്കാമെങ്കിലും ഒന്നു രണ്ടു വർഷത്തേക്കേ നല്ല ആദായം പ്രതീക്ഷിക്കേണ്ടതുള്ളു. വീട്ടു വളപ്പുകളിലും മട്ടുപ്പാവിലും അടുക്കളത്തോട്ടത്തിലും കാന്താരി കൃഷി ചെയ്താൽ അധിക വരുമാനം നേടിത്തരുന്നതിനോടൊപ്പം അത് കുടുംബാംഗങ്ങളുടെ ആരോഗ്യത്തെയും സംരക്ഷിക്കും. ഉപ്പിലിട്ടും അച്ചാറായും ഉണക്കിപ്പൊടിച്ചും കാന്താരി വളരെക്കാലംസുക്ഷിക്കാം. ശാസ്ത്രീയമായി സംസ്‌ക്കരിച്ച് ഉണക്കി സൂക്ഷിക്കാം.
Leave a Reply