പേര് തലവേദനയെന്നാണെങ്കിലും തലച്ചോറിന്റെ മിക്ക ഭാഗങ്ങളും വേദനയറിയാത്ത വയാണെന്നതാണ് കൗതുകകരമായ കാര്യം. തലച്ചോറുമായി നേരിട്ടു ബന്ധപ്പെടുന്ന നാഡികളാണ് തലവേദനയ്ക്കു കാരണം. ഈ നാഡീതന്തുക്കൾക്കും തലയോട്ടിയിലെ മിക്ക കുഴലുകൾക്കും ഉണ്ടാകുന്ന സമ്മർദമാണ് തലവേദനയായി അനുഭവപ്പെടാറുള്ളത്.
കണ്ണും തലവേദനയും കാഴ്ചയുടെ പ്രശ്നങ്ങളും കണ്ണുരോഗങ്ങളും തലവേദനയ്ക്ക് കാരണമാകാറുണ്ട്. റിഫ്രാക്ടീവ് എറർ എന്നു വിളിക്കുന്ന ദൃഷ്ടി വൈകല്യങ്ങളാണ് പ്രധാനമായും തലവേദ ഉണ്ടാക്കുന്നത്. ഹ്രസ്വദൃഷ്ടി (ഷോർട്ട് സൈറ്റ്), ദീർഘദൃഷ്ടി (ലോങ് സൈറ്റ്), ആസ്നിഗ് മാറ്റിസം തുടങ്ങിയവയാണ് പ്രധാനമായും കണ്ടുവരുന്ന ദൃഷ്ടിവൈകല്യങ്ങൾ. കൂടാതെ 40 വയസ്സിനുമേൽ പ്രായമുള്ളവരിൽ കൂടുതലായി കണ്ടുവരുന്ന വെള്ളെഴുത്തിന്റെ ഫലമായും തലവേദന ഉണ്ടാകും. കാഴ്ചയുടെ തകരാറുകളെത്തുടർന്നുള്ള തലവേദന നെറ്റിയിലും പുരികത്തിലും കണ്ണിനുചുറ്റുമായാണ് കാണുന്നത്. തലവേദനയോടൊപ്പം കണ്ണുവേദനയും ഉണ്ടാകും. വായിച്ചും മറ്റും കണ്ണുകൾ ക്ഷീണിക്കുന്നതിനെത്തടുർന്ന് വൈകുന്നേര മാകുമ്പോഴേക്കും തലവേദന കൂടുന്നു. ശരിയായ പവറുള്ള കണ്ണട ഉപയോഗിക്കാതെയിരുന്നാൽ തലവേദന ഉണ്ടാകാം. വെള്ളഴുത്തിന്റെ പ്രശ്നങ്ങളുള്ളവർ താനെ ശരിയായിക്കൊള്ളും എന്നുപറഞ്ഞ് ശരിയായ കണ്ണട ഉപയോഗിക്കാതിരുന്നാലും തലവേദന പ്രത്യക്ഷപ്പെടാം. 40 വയസ്സിനുമുകളിൽ പ്രായമുള്ളവർക്ക് കണ്ണിൽ അമിതമായി മർദം ഉയർന്നാലും തലവേദന ഉണ്ടാകാറുണ്ട്. ഗ്ളോക്കോമ എന്നുവിളിക്കുന്ന അവസ്ഥയിൽ ശരിയായ ചികിത്സ സ്വീകരിച്ചില്ലെങ്കിൽ കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാൻ ഇടയുണ്ട്. ഗ്ളോക്കോമ ഉണ്ടാകുമ്പോൾ തലവേദനയോടൊപ്പം കണ്ണിന് വേദനയും ചുവപ്പും ഛർദിലുമൊക്കെ ഉണ്ടാകാം. ദീർഘനേരം കംപ്യൂട്ടർ ഉപയോഗിക്കുന്നതിനെത്തുടർന്ന് തലവേദന ഉണ്ടാകാം. തലവേദനയോടൊപ്പം കണ്ണിനുചുറ്റും വേദന, കണ്ണുകളിൽ കരടുപോയതുപോലെയുള്ള അവസ്ഥ, കടുത്ത വേദന എന്നിവ ഉണ്ടാകും. സാധാരണയായി ഒരുമിനിറ്റിൽ കണ്ണുകൾ 15 പ്രാവശ്യം നാം തുറന്നടയ്ക്കാറുണ്ട്. എന്നാൽ കംപ്യൂട്ടറിൽ നോക്കിയിരിക്കുമ്പോൾ കണ്ണുചിമ്മുന്നതിന്റെ നിരക്ക് കുറവാകും. ഇത് കണ്ണിന്റെ വരൾച്ചയ്ക്കും കണ്ണുവേദനയ്ക്കും തലവേദനയ്ക്കും കാരണമാകും. ഇവ ശ്രദ്ധിക്കുക മോണിറ്ററിന്റെ ഉയരം കണ്ണുകളുടെ നേരെയായി ക്രമീകരിക്കുക. തുടർച്ചയായി കംപ്യൂട്ടർ ഉപയോഗിക്കേണ്ടിവരുമ്പോൾ ഇടയിൽ അഞ്ചുമിനിറ്റ് വിശ്രമം കൊടുക്കുക. കണ്ണടച്ചിരിക്കുകയോ ദൂരേക്ക് അലസമായി നോക്കിയിരിക്കുകയോ ആവാം. കംപ്യൂട്ടറിനുമുമ്പിൽ ഇരിക്കുമ്പോൾ നടുനിവർത്തി കഴുത്തുനേരെയാക്കി അൽപ്പം മുന്നോട്ടാഞ്ഞ് ഇരിക്കുക. ഒരു നേത്രരോഗ വിദഗ്ധന്റെ നിർദ്ദേശപ്രകാരമുള്ള ചെക്കപ്പുകളിൽ വളരെ എളുപ്പം കണ്ടെത്താവുന്നതാണ് ഇത്തരം പ്രശ്നങ്ങൾ
നേത്ര സംബന്ധമായ എല്ലാ ചികിത്സകളും ആധുനിക സംവിധാനങ്ങളോടെയും പ്രവർത്തിക്കുന്ന കൊച്ചി കടവന്ത്രയിലെ ലോട്ടസ് ഐ ഹോസ്പിറ്റൽ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ടിൽ ലഭ്യമാണ് . കൂടുതൽ അറിയൻ Lotus Eye Hospital and Institute
Leave a Reply