കണ്ണിന്റെ റിഫ്രാക്റ്റീവ് എറർസും പരിഹാരങ്ങളും
കണ്ണിന് ചിത്രങ്ങളെ കൃത്യമായി ഫോക്കസ് ചെയ്യാൻ കഴിയാതിരിക്കുകയും തന്മൂലം കാഴച മങ്ങിയതായിത്തീരുകയും ചെയ്യുന്നു. കണ്ണിലെ റിഫ്രാക്റ്റീവ് തലങ്ങളായ കോർണ്ണിയയുടെയോ ലെൻസിൻറെയോ വക്രത മൂലമോ, ലെൻസിൻറെയും മറ്റും റിഫ്രാക്ടിവ് ഇൻഡിക്സിലുള്ള എറർ മൂലമോ റെറ്റിനയിൽ പ്രകാശം കൃത്യമായി കേന്ദ്രീകരിക്കാതിരിക്കുന്നത് മൂലമുള്ള പ്രശ്നങ്ങളെയാണ് റിഫ്രാക്റ്റീവ് എറർ കൊണ്ടുദ്ദേശിക്കുന്നത്. ഇത് ഒരു സാധാരണ നേത്രരോഗമാണ്. ഇതിന്റെ ഫലം മങ്ങിയ കാഴ്ചയാണ് ചിലപ്പോൾ അത് കാഴ്ച ദുഷ്ക്കരമാക്കുകയും കാഴ്ച വകല്യത്തിന് കാരണമായി തീരുകയും ചെയ്യും.
റിഫ്രാക്റ്റീവ് എററുകൾ പരിഹരിക്കാത്തതു മൂലം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ കാഴ്ചവൈകല്യത്തോടെയാണ് ജീവിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന കണക്കാക്കുന്നു.
റിഫ്രാക്റ്റീവ് എററിന്റെ ലക്ഷണങ്ങൾ
ബ്‌ളേർഡ് വിഷൻ, ഡബിൾ വിഷൻ, ഗ്ലൈർ , ലൈറ്റുകൾക്ക് ചുറ്റും ഹലോസ് അനുഭവപ്പെടുക, കോങ്കണ്ണ് , തലവേദന, ഐ സ്‌ട്രെയിൻ എന്നിങ്ങനെയാണ് ലക്ഷണങ്ങൾ, ഒരു വിദഗ്ദ്ധ ഡോക്ടറുടെ സാന്നിധ്യത്തിൽ വിഷ്വൽ അക്വിറ്റി ടെസ്റ്റിംഗ്, റിഫ്രാക്ഷൻ, സമഗ്ര നേത്ര പരിശോധന എന്നി ഡയഗ്നോസ്റ്റിക് പരിശോധനകളിലൂടെ ഈ പ്രശ്‌നം കണ്ടെത്താം..
ഏറ്റവും സാധാരണമായ റിഫ്രാക്റ്റീവ് ഏററുകൾ ഇവയാണ്:
ഹ്രസ്വദൃഷ്ടി (മയോപിയ): വിദൂര വസ്തുക്കൾ വ്യക്തമായി കാണാനുള്ള ബുദ്ധിമുട്ട്;
ദീർഘദൃഷ്ടി (ഹൈപ്പർപോപിയ): അടുത്ത വസ്തുക്കളെ വ്യക്തമായി കാണാനുള്ള ബുദ്ധിമുട്ട്;
അസ്റ്റിഗ്മാറ്റിസം: ക്രമരഹിതമായി വളഞ്ഞ കോർണിയയുടെ ഫലമായുണ്ടായ വികലമായ കാഴ്ച.
വെള്ളെഴുത്ത് (പ്രെസ്ബിയോപിയ): പ്രായം കൂടിവരുന്നതിനനുസരിച്ച് മനുഷ്യ നേത്രത്തിലെ ലെൻസിന്റെയും, ലെൻസ് ക്യാപ്സ്യൂളിന്റെയും ഇലാസ്തികത നഷ്ടപ്പെടുന്നതുമൂലവും, ലെൻസ് കാഠിന്യം വർദ്ധിക്കുന്നതുമൂലവും അടുത്തുള്ള വസ്തുക്കളുടെ പ്രതിബിംബം റെറ്റിനയിൽ പതിപ്പിക്കാനുള്ള കണ്ണിന്റെ കഴിവ് ക്രമേണ കുറഞ്ഞുവരുന്ന ഒരു അവസ്ഥയാണ് വെള്ളെഴുത്ത് അഥവാ പ്രസ്ബയോപ്പിയ.
കണ്ണിന്റെ നീളം കൂടുകയോ കോർണ്ണിയയുടെ വക്രത കൂടുകയോ ചെയ്താൽ ഷോർട് സൈറ്റ് ഉണ്ടാകുന്നു, അതേപോലെ കണ്ണിന്റെ നീളം കുറയുകയോ, കോർണ്ണിയയുടെ വക്രത കുറയുകയോ ആയാൽ ലോങ്ങ് സൈറ്റ് ഉണ്ടാകുന്നു. പല കോണുകളിലും വക്രത വ്യത്യാസപ്പെട്ടാൽ അസ്റ്റിഗ്മാറ്റിസം ഉണ്ടാകുന്നു. പ്രായം കൂടുന്നതുമൂലം സംഭവിക്കുന്നതാണ് വെള്ളെഴുത്ത്. റിഫ്രാക്റ്റീവ് എററുകൾ പാരമ്പര്യമായും സംഭവിക്കാറുണ്ട്.
കാഴ്ച ശക്തിപരിശോധനയിലൂടെ റിഫ്രാക്റ്റീവ് പിശക് കണ്ടെത്താനാവും.
റിഫ്രാക്റ്റീവ് പിശകുകൾ തടയാൻ കഴിയില്ല, കാഴ്ച ശക്തിപരിശോധനയിലൂടെ റിഫ്രാക്റ്റീവ് പിശക് കണ്ടെത്താനാവും. ഗ്ലാസുകൾ, കോണ്ടാക്ട് ലെൻസുകൾ അല്ലെങ്കിൽ റിഫ്രാക്റ്റീവ് ശസ്ത്രക്രിയ എന്നിവയിലൂടെ ചികിത്സിച് ഭേദമാക്കാം. സമയോചിതമായ പരിശോധനയും, വിദഗ്ധ പരിചരണവും , വിഷ്വൽ ഫംഗ്ഷന്റെ പൂർണ്ണവികസത്തിനു തടസമുണ്ടാകില്ല. വൈകല്യം, വ്യക്തിയുടെ പ്രായം, പെർഫോമിംഗ് ആക്ടിവിറ്റീസ്. എന്നിവ അനുസരിച്ച് വ്യത്യസ്ത ചികിത്സാരീതികളാകും അവലംബിക്കുക. കണ്ണടക്കും , കോൺടാക്റ്റ് ലെൻസിനും ചില പരിമിതികളുണ്ട് , എന്നാൽ നല്ല കാഴ്ച കിട്ടാൻ സഹായിക്കുന്ന റിഫ്രാക്റ്റീവ് ശസ്ത്രക്രിയ കോർണിയയുടെ ആകൃതി സ്ഥിരമായി മാറ്റുകയാണ് ചെയ്യുന്നത്.
കൊച്ചി കടവന്ത്രയിലെ ലോട്ടസ് ഐ ഹോസ്പിറ്റൽ & ഇൻസ്റ്റിറ്റൂട്ടിൽ വിദഗ്ധ ഡോക്ടർമാരും അത്യാധുനിക ചികിത്സാരീതികളുമാണ് ഉള്ളത്. കണ്ണ് സംബദ്ധമായി കൂടുതൽ അറിയാനും ചികിത്സാകൾക്കും ബന്ധപ്പെടുക. http://www.lotuseye.org
Leave a Reply