മാർക്കറ്റിൽ നല്ല വിലയുള്ള ഒന്നാണ് കാന്താരി. ധാരാളം ഗുണങ്ങളുള്ള കാന്താരിയുടെ ഉൽപ്പാദനം കുറവാണ്. എന്നാൽ കാന്താരി കൃഷി എളുപ്പവും ഏതു കാലാവസ്ഥയിലും വിളവ് കിട്ടുന്നതുമാണ്. നല്ല വരുമാനം ഉണ്ടാക്കാനും ഈ കൃഷിയിലൂടെ സാധിക്കും. സാധാരണയായി പച്ച, വെള്ള , വയലെറ്റ് എന്നീ നിറത്തിൽ കാന്താരിമുളകുകൾ ഉണ്ട്. പച്ച കാന്താരിക്കാണ് നല്ല ഡിമാൻഡ്.
കാന്താരി കൃഷി ചെയ്യുന്നതെങ്ങനെ?
വല്യ പരിചരണമോ, ചെലവോ ഈ കൃഷിക്ക് ആവശ്യമില്ല. ഇളം വെയിലാണ്കാന്താരിക്ക് നല്ലത്. വർഷങ്ങളോളം ഒരു ചെടിക്കു വിളവ് തരാൻ കഴിയും. വലിയ കീടബാധയും ഉണ്ടാകാറില്ല. ശ്രദ്ധയോടെ മുളക് പറിച്ചെടുക്കണം. വെള്ളം ആവശ്യത്തിന് നല്കണം. കാന്താരി നൂറു മേനി കായ്ക്കാൻ ചില വഴികളുണ്ട്. കാന്താരി ഉണക്കി സൂക്ഷിക്കാനും കഴിയും, ഇതിനും മാർക്കറ്റിൽ വിലയുണ്ട്.
വിത്തുകൾ ട്രയിലോ ഗ്ലാസ്സിലോ പോട്ടിങ് മിശ്രിതത്തിൽ മുളപ്പിക്കാം. വിത്തുകൾ കുറച്ചു നേരം വെള്ളത്തിൽ കുതിർത്തിട്ടു വേണം നടാൻ.
പശിമയുള്ള മണ്ണായിരിക്കണം ഉപയോഗിക്കേണ്ടത്. മണ്ണ് അടിവളമായ ചാണകപ്പൊടി, ചകിരിച്ചോർ, വേപ്പിൻ പിണ്ണാക്ക്, കമ്പോസ്റ്റ് ഇവ ചേർത്ത് ഇളക്കി വയ്ക്കണം. കുമ്മായം ചേർത്താലും നല്ലതാണ്. വിത്തുകൾ മുളപ്പിച്ചു രണ്ടോ മൂന്നോ ഇല പ്രായമാകുമ്പോൾ മാറ്റി നടാം. ഗ്രോബാഗിലോ ചെടി ചട്ടിയിലൊ, മണ്ണിലോ ഒക്കെ നടാം. തണലുള്ള സ്ഥലത്തും കാന്താരി വളരാറുണ്ട്. നടുമ്പോൾ, ചെടികൾ തമ്മിൽ 15-20 സെൻ്റീമീറ്റർ അക ലം വേണം. അമിതമായ നനവ് ഒഴിവാക്കുക.
വളപ്രയോഗം
അടുക്കള വേസ്റ്റുകളായ മുട്ടത്തോട്, ഉള്ളി വെളുത്തുള്ളി ഇവയുടെ തൊലി മിശ്രിതമാക്കി ഒഴിച്ച് കൊടുക്കുന്നതും നല്ലതാണ്. ഇടയ്ക്കു ജൈവ വളങ്ങൾ ചേർക്കാം. കളകൾ പറിച്ചു കളയണം.
എങ്ങനെ കീടങ്ങളെ നിയന്ത്രിക്കാം?
പ്രധാനമായും വെള്ളീച്ചശല്യം ആണ് കാന്താരിയിൽ സാധാരണയായി കാണാറുള്ളത്. ഇതിനൊരു പരിഹാരമാണ് പുളിപ്പിച്ച കഞ്ഞിവെള്ളം നേർപ്പിച്ചു സ്പ്രേ ചെയ്തുകൊടുക്കുന്നത്. അതുപോലെ വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിച്ച് കൊടുക്കാം.
ഉയർന്ന നിലവാരമുള്ള വിത്തുകൾ ഉപയോഗിക്കുക. മികച്ച ഗുണനിലവാരമുള്ള മഹാഗ്രിൻ വിത്തുകൾ നിങ്ങളുടെ കൃഷി വിജയകരമാക്കുന്നു.
Leave a Reply