കാഴ്ചയിൽ ചെറുതെങ്കിലും കാന്താരി നല്ല എരിവുള്ള മുളകാണ്. പൊതുവെ കേരളത്തിൽ കണ്ടു വരുന്നതും എല്ലാവരും ഇഷ്ടപ്പെടുന്നതുമായ മുളകാണ് കാന്താരി. കാന്താരി, അടുക്കള വിഭവങ്ങളിൽ ചമ്മന്തിയായും അച്ചാറിലും മീൻകറിയിലും ഒക്കെ സജീവ സാന്നിധ്യമറിയിക്കുന്നു.
വളരെ എളുപ്പത്തിലും കുറഞ്ഞ പരിചരണത്തിലും കാന്താരി നമുക്ക് വീട്ടിൽ നട്ടു പിടിപ്പിക്കാം. പുറത്തു നിന്നും വാങ്ങുന്ന പച്ചക്കറികളിലും മുളകിലും ധാരാളം കീടനാശിനി തളിച്ചിട്ടുള്ളവയാണ്. ഇതു ആരോഗ്യത്തിന് ഹാനികരമാണ്. ചെറിയ സ്ഥലത്തും, ഫ്ലാറ്റുകളിലും, ഇടവിളയായും തണലുള്ള ഭാഗങ്ങളിലും കാന്താരി വളർത്താം.
ധാരാളം ആരോഗ്യപരമായ ഗുണങ്ങളും കാന്താരിക്കുണ്ട്. രക്ത സമ്മർദം കുറയ്ക്കാനും, കൊളസ്‌ട്രോളിന്റെ തോത് കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും കാന്താരി മുളക് ഭക്ഷണത്തിൽ ഉൾപ്പെടുന്നതുകൊണ്ട് കഴിയുന്നു. പൊണ്ണത്തടി കുറയ്ക്കാനും കാന്താരിക്ക് കഴിയും. ഇതിന് ആൻ്റിമൈക്രോബയൽ, ആൻ്റി ഫംഗൽ, ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. ഇത് രക്തം കട്ടപിടിക്കുന്നത് തടയുന്നു, ഹൃദ്രോഗം, ക്ഷയം എന്നിവയുടെ സാധ്യത കുറയ്ക്കുന്നു. ഇത് ഒരു മികച്ച വേദനസംഹാരിയായും പ്രവർത്തിക്കുന്നു. വിശപ്പ് വർദ്ധിപ്പിക്കാനും അങ്ങനെ മൊത്തത്തിലുള്ള ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. വൈറ്റമിൻ എ, സി, എന്നിവ ഇതിലടങ്ങിട്ടുണ്ട്. ഈവക ഗുണങ്ങൾ ഉള്ളതുകൊണ്ട് തന്നെ കാന്താരി ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.
വിത്ത് എവിടെ കിട്ടും
വിജയകരമായ നടീലിനായി, ഉയർന്ന നിലവാരമുള്ള വിത്തുകൾ ഉപയോഗിക്കുക. മികച്ച ഗുണനിലവാരമുള്ള മഹാഗ്രിൻ വിത്തുകൾ ഇത് നിങ്ങളുടെ കൃഷിക്ക് വിശ്വസനീയമായ തുടക്കം ഉറപ്പാക്കുന്നു.
Leave a Reply