മലയാളികൾക്കു വളരെ പ്രിയമാണ് കാന്താരി മുളക്. അച്ചാറിലും കറികളിലും, ചട്‌നി ആയും കാന്താരി ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ട്. കാന്താരി ചേർത്ത മീൻ കറി രുചികരമാണ്. എരിവുള്ള കാന്താരിക്ക് നല്ല ഡിമാൻഡാണ്.
പരമ്പരാഗത അടുക്കളവിഭവങ്ങളിൽ ഇത് പ്രധാനിയാണ്. ക്യാപ്‌സൈസിൻ, വിറ്റാമിനുകൾ സി, എ പോലുള്ള പോഷകങ്ങൾ എന്നിവയാൽ സമ്പന്നമാണ്. കാന്താരി മുളക് പാചകത്തിൽ പ്രേത്യകം രുചിയും ആരോഗ്യപരമായ ഗുണങ്ങളും നൽകുന്നു.
കാന്താരി പ്രധാനമായും 3 തരമാണുള്ളത്,പച്ച, വെള്ള, വയലറ്റ് എന്നിങ്ങനെ. കാന്താരിമുളകിൽ ധാരാളം ആരോഗ്യപരമായ ഗുണങ്ങൾ ഉണ്ട്. കൊളസ്‌ട്രോളിന്റെ തോത് കുറയ്ക്കാനും, ബ്ലഡ്ഡ് പ്രഷർ കുറയ്ക്കാനും, വാത സംബന്ധമായ രോഗങ്ങൾ നിയന്ത്രിക്കാനും കാന്താരിക്ക് കഴിയും.
വിത്തുകൾ മുളപ്പിച്ചു രണ്ടോ മൂന്നോ ഇല പ്രായമാകുമ്പോൾ മാറ്റി നടാം. ഗ്രോബാഗിലോ ചെടി ചട്ടിയിലൊ, മണ്ണിലോ ഒക്കെ നടാം. തണലുള്ള സ്ഥലത്തും കാന്താരി വളരാറുണ്ട്. ചകിരിച്ചോർ, ചാണകപ്പൊടി, ചാരം, വേപ്പിൻ പിണ്ണാക്ക്, എന്നിങ്ങനെ ഏതു ജൈവവളങ്ങൾ വേണമെങ്കിലും ചേർക്കാം. ഫ്ലാറ്റിലും കാന്താരി നടാം.
അടുക്കള വേസ്റ്റുകൾ മുട്ടത്തോട്, ഉള്ളി വെളുത്തുള്ളി ഇവയുടെ തൊലി മിശ്രിതമാക്കി ഒഴിച്ച് കൊടുക്കുന്നതും നല്ലതാണ്.
നടീൽ
വിത്ത് ഉപയോഗിച്ചാണ് ഇത് നടുന്നത്, സാധാരണയായി നട്ട് 5-10 ദിവസങ്ങൾക്ക് ശേഷം മുളച്ച് തുടങ്ങും. നടുമ്പോൾ, ചെടികൾ തമ്മിൽ 15-20 സെൻ്റീമീറ്റർ അകലം. അമിതമായ നനവ് ഒഴിവാക്കുക.
കീട ബാധ തടയാൻ
പ്രധാനമായും വെള്ളീച്ചശല്യം ആണ് കാന്താരിയിൽ സാധാരണയായി കാണാറുള്ളത്. ഇതിനൊരു പരിഹാരമാണ് പഴകിയ കഞ്ഞിവെള്ളം നേർപ്പിച്ചു സ്പ്രേ ചെയ്തുകൊടുക്കുന്നത്. അതുപോലെ വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിച്ച് കൊടുക്കാം.
ഒരു കാന്താരി ചെടിയിൽ നിന്നും ഒരു വർഷം 2 മുതൽ 3 കിലോഗ്രാം വരെ കാന്താരി കിട്ടും. മൂന്നോ നാലോ വര്ഷം ഒരു ചെടിയിൽനിന്നും വിളവെടുക്കാം. നമ്മുടെ വീട്ടാവശ്യത്തിനോ വാണിജ്യപരമായ ആവശ്യ ത്തിനോ കാന്താരി നല്ലൊരു വിളയാണ്.
മഹാഗ്രിൻ വിത്തുകൾ
ഓൺലൈനിൽ പച്ചക്കറി വിത്തുകൾ വിതരണം ചെയ്യുന്നതിനുള്ള വിശ്വസനീയമായ ഉറവിടമാണ് മഹാഗ്രിൻ. മഹാഗ്രിൻ വിത്തുകൾ കീടങ്ങളെ പ്രതിരോധിക്കുന്ന ഹൈബ്രിഡ് ഇനങ്ങൾ വാഗ്ദാനം ചെയ്യുന്നു, ആരോഗ്യകരമായ പച്ചക്കറി വളർച്ച ഉറപ്പാക്കുന്നു. ഈ വിത്തുകൾ വിവിധ കാലാവസ്ഥകൾക്ക് അനുയോജ്യമാണ്, അതിജീവനവും ശക്തമായ വിളവും ഉറപ്പുനൽകുന്നു. മഹാഗ്രിൻ ഉടൻ ഡെലിവറി ഉറപ്പ് നൽകുന്നു.
Leave a Reply