വലിയ പരിചരണം ആവശ്യമില്ലാത്ത നല്ല വിളവ് തരുന്ന എളുപ്പത്തിൽ കൃഷി ചെയ്യാവുന്നതും മറ്റ് ചെടികൾക്കൊപ്പം വളർത്താവുന്നതുമായ ഒന്നാണ് കാന്താരി. നല്ല എരിവുള്ള കാന്താരി നമ്മുടെ ഭക്ഷണ വിഭവങ്ങൾക്ക് പ്രത്യേക രുചി നൽകുന്നു. അച്ചാറിലും മീൻ കറികളിലും കാന്താരി ഒരു സ്വാദിഷ്ഠ വിഭവമാണ്. നമ്മുടെ ആരോഗ്യത്തിനും കാന്താരി ധാരാളം ഗുണങ്ങൾ നല്കുന്നു.
ഏതു കാലാവസ്ഥയിലും കാന്താരി വളരും, കുറച്ചു സമയം ഇതിനു വേണ്ടി ചിലവഴിച്ചാൽ മതി. വലിയ വള പ്രയോഗം ആവശ്യമില്ല. കീട ബാധയും കുറവ്. വീട്ടമ്മമാർക്ക് അടുക്കളയിലെ ആവശ്യത്തിനും വിൽക്കാനോ ഉണക്കി സൂക്ഷിക്കാനോ ഒക്കെ കഴിയും. നല്ല ഒരു ആദായവുമാണിത്. വിപണിയിൽ വലിയ വിലയുള്ള കാന്താരിക്ക് വിദേശത്തൊക്കെ വലിയ ഡിമാൻഡാണ്. ഫ്ലാറ്റിലും കാന്താരി നടാം.
കാന്താരി ഇങ്ങനെ കൃഷി ചെയ്യാം
വിത്ത് ഉപയോഗിച്ചാണ് ഇത് നടുന്നത്, വിത്ത് ട്രേ യിൽ പാകിക്കിളിപ്പിക്കാം. വിത്തുകൾ മണ്ണിൽ അധികം താഴ്ത്തി നടേണ്ട. സാധാരണയായി നട്ട് 5-10 ദിവസങ്ങൾക്ക് ശേഷം മുളച്ച് തുടങ്ങും. നടുമ്പോൾ, ചെടികൾ തമ്മിൽ 15-20 സെൻ്റീമീറ്റർ അകലം. അമിതമായ നനവ് ഒഴിവാക്കുക.
വിത്തുകൾ മുളപ്പിച്ചു രണ്ടോ മൂന്നോ ഇല പ്രായമാകുമ്പോൾ മാറ്റി നടാം. ഗ്രോബാഗിലോ ചെടി ചട്ടിയിലൊ, മണ്ണിലോ ഒക്കെ നടാം. തണലുള്ള സ്ഥലത്തും കാന്താരി വളരാറുണ്ട്. ചകിരിച്ചോർ, ചാണകപ്പൊടി, ചാരം, വേപ്പിൻ പിണ്ണാക്ക്, എന്നിങ്ങനെ ഏതു ജൈവവളങ്ങൾ വേണമെങ്കിലും ചേർക്കാം.
അടുക്കള വേസ്റ്റുകൾ, മുട്ടത്തോട്, ഉള്ളി, വെളുത്തുള്ളി ഇവയുടെ തൊലി മിശ്രിതമാക്കി ഒഴിച്ച് കൊടുക്കുന്നതും നല്ലതാണ്. കൊമ്പു കോതി കൊടുക്കാം, അപ്പോൾ ധാരാളം ശാഖകൾ ഉണ്ടാകും.
കീടങ്ങളെ തുരത്താം
പൊതുവെ മറ്റ് വിളകളെ അപേക്ഷിച്ചു രോഗ പ്രതിരോധ ശക്തി കാന്താരിക്ക് കൂടും. പ്രധാനമായും വെള്ളീച്ചശല്യം ആണ് കാന്താരിയിൽ സാധാരണയായി കാണാറുള്ളത്. ഇതിനൊരു പരിഹാരമാണ് പഴയ കഞ്ഞിവെള്ളം പുളിപ്പിച്ചു നേർപ്പിച്ചു സ്പ്രേ ചെയ്തുകൊടുക്കുന്നത്. ഇല കുരിടിപ്പിനും ഇതു നല്ലതാണ്. അതുപോലെ വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിച്ച് കൊടുക്കാം.
മഹാഗ്രിൻ വിത്തുകൾ കീടങ്ങളെ പ്രതിരോധിക്കുന്ന ഹൈബ്രിഡ് ഇനങ്ങൾ വാഗ്ദാനം ചെയ്യുന്നു, ആരോഗ്യകരമായ വളർച്ച ഉറപ്പാക്കുന്നു. ഈ വിത്തുകൾ വിവിധ കാലാവസ്ഥകൾക്ക് അനുയോജ്യമാണ്, അതിജീവനവും ശക്തമായ വിളവും ഉറപ്പുനൽകുന്നു. മഹാഗ്രിൻ ഉടൻ ഡെലിവറി നൽകുന്നു.
മഹാഗ്രിൻ ഫാമിംഗ് എസൻഷ്യൽസ് ഓൺലൈൻ സ്റ്റോർ
Leave a Reply