ഇന്ന് നാം കഴിക്കുന്ന ഭക്ഷണം പോഷണ മൂല്യമുള്ളവയാണെന്ന് ഉറപ്പിക്കാൻ കഴിയുമോ? കീടനാശിനികൾ തളിച്ചതല്ലാത്ത പച്ചക്കറികളും പഴങ്ങളും നമുക്ക് കിട്ടാറില്ല. ഇവയെല്ലാം നമ്മുടെ ആരോഗ്യം നശിപ്പിക്കും. ഇതിനൊരു പ്രതിവിധിയാണ് സ്വന്തമായി ഒരു പച്ചക്കറിത്തോട്ടം ഉണ്ടാക്കുക എന്നത്. അതിലൂടെ നമ്മുടെ അത്യാവശ്യ പച്ചകറികൾ വിളയിച്ചെടുക്കാം, ആരോഗ്യവും സംരക്ഷിക്കാം.
കൃഷിയുടെ തുടക്കക്കാരനായ ആൾക്കുപോലും നല്ല വിജയകരമായ രീതിയിൽ കൃഷി ചെയ്യാം. സ്ത്രീകൾക്ക് ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ കഴിയും. കൃഷി ഒരു വ്യായാമവും കൂടിയാണ്. കൊഴുപ്പടിഞ്ഞ ഭക്ഷണങ്ങൾക്കു, പകരം വിശ്വസിച്ചു പച്ചക്കറികളും ഇലക്കറികളും ധാരാളം കഴിക്കാം.
ഈ മഴക്കാലം, ഏറ്റവും മികച്ച രീതിയിൽ കൃഷി ചെയ്യാൻ പറ്റിയതാണ്. എല്ലാ പച്ചക്കറി വിത്തുകളും മഹാ അഗ്രിനിൽ കിട്ടും. അവ ഓൺലൈനായി നിങ്ങളുടെ വീട്ടിൽ എത്തിക്കും.
നിത്യവും നമ്മുടെ അടുക്കളയിൽ ഉപയോഗിക്കാവുന്ന ഒന്നാണ് നിത്യവഴുതന. നിത്യവഴുതന നട്ടാലോ?
ഇതിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നു, കൂടാതെ മറ്റു വിറ്റാമിനുകളും. ഒരിക്കൽ നട്ടാൽ ഇവ ദീർഘ കാലം വിളവ് തരും. പടരുന്ന വള്ളികളിലാണ് കായ ഉണ്ടാകുന്നത്. കൃഷി എളുപ്പമാണ്, എന്നും വിളവും കിട്ടും. ഞെട്ടുപോലെ തോന്നിക്കുന്നവയാണ് കായകൾ. കായയുടെ നീളമുള്ള ഭാഗമാണ് ഉപയോഗ്യം.
ഏതു കാലാവസ്ഥയിലും മികച്ച വിളവ് തരുന്ന നാടൻ പച്ചക്കറി ഇനമാണിത്. വലിയ പരിചരണം ആവശ്യമില്ല, ഇവയ്ക്ക് താരതമ്യേന രോഗബാധ കുറവാണ്. നന്നായി പടർന്നു വളരുന്ന ഇവ നീളത്തിൽ വളരുകയും നല്ല വിളവ് തരികയും ചെയ്യും. നട്ട് 2 മാസത്തിനു ശേഷം പൂവിടാൻ തുടങ്ങും. ടെറസിൽ ഗ്രോ ബാഗുകളിലും മുറ്റത്തും ഇത് കൃഷി ചെയ്യാം. പന്തലിട്ട് കൊടുക്കണം. ഫ്രൈകൾ, കറികൾ, പരമ്പരാഗത വിഭവങ്ങൾ എന്നിവയിൽ സാധാരണയായി ഉപയോഗിക്കുന്നു.
ഗുണമേന്മയുള്ള ഇത്തരം വിത്തുകൾ തിരഞ്ഞെടുക്കുന്നത് കൂടുതൽ സ്വാഭാവികവും ആരോഗ്യകരവുമായ വിളവെടുപ്പ് ഉറപ്പുവരുത്തുന്നു.
മഹാ അഗ്രിൻ വിത്തുകൾ
ഓൺലൈൻ ആയി വാങ്ങാം
Leave a Reply