കറികളിലും മറ്റും ചേർക്കുന്നതിനായി എല്ലാ വീടുകളിലും വാങ്ങി സൂക്ഷിക്കുന്ന ജീരകം ധാരാളം ഔഷധ ഗുണങ്ങളുള്ള ഒന്നാണ്. ജീരകം ദഹനത്തെ സഹായിക്കുന്നു.
മെറ്റബോളിസം വർദ്ധിപ്പിച്ച് വിശപ്പ് കുറയ്ക്കുന്നതിലൂടെ ശരീരഭാരം കുറയ്‌ക്കുന്നു. കൂടാതെ, ജീരകത്തിൽ ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിലെ വീക്കം, ഓക്സിഡേറ്റീവ് സമ്മർദ്ദം എന്നിവയെ ചെറുക്കാൻ സഹായിക്കും.
കൂടാതെ, ജീരകത്തിൽ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്, പതിവായി കഴിക്കുമ്പോൾ വിളർച്ച തടയാൻ കഴിയും. ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് അണുബാധകളെ ചെറുക്കാൻ അവയ്ക്ക് ആൻ്റിമൈക്രോബയൽ ഗുണങ്ങളുണ്ടാകാം എന്നാണ്. കാർബോ ഹൈഡ്രേറ്റ്, നാരുകൾ, ഫോസ്‌ഫെറസ് എന്നിവ ജീരകത്തിൽ അടങ്ങിയിട്ടുണ്ട്.
വെജിറ്റേറിയൻ കറികളിൽ ജീരകം വറുത്തുപൊടിച്ചത് ചേർക്കാറുണ്ട്, ഇത് രുചിയും മണവും കൂട്ടും. പരമ്പരാഗത കറിക്കൂട്ടുകളിൽ ജീരകം സജീവ സാന്നിധ്യമാണ്.
പലതരം രോഗങ്ങൾക്ക് ജീരകം ഒരുഔഷധമാണ് ആസ്തമ, നേത്ര രോഗങ്ങൾ എന്നിവയ്ക്ക് ജീരകം ആശ്വാസം നൽകുന്നു. മുലപ്പാൽ വർധനയ്ക്കും ഇത് ഉത്തമ മരുന്നാണ്. ഛർദ്ദി, പനി തുടങ്ങിയ ലക്ഷണങ്ങളെ ലഘൂകരിക്കുന്നു. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു
നിത്യ ജീവിതത്തിൽ അത്യാവശ്യമുള്ള ജീരകവും മറ്റ് സ്പൈസിസും കീടനാശിനി പ്രയോഗമില്ലാത്ത ശുദ്ധമായവ കൃഷിക്കാരിൽ നിന്നും വാങ്ങി നേരിട്ട് എത്തിച്ചു തരുന്നു
ഔഷധ ഗുണമുള്ള ഇത്തരം മസാലകൾ വാങ്ങുമ്പോൾ വിശ്വസനീയയമായ കേന്ദ്രങ്ങളിൽ നിന്ന് വാങ്ങാൻ ശ്രദ്ധിക്കണം. മഹാ ഗ്രാൻഡ് സ്‌പൈസസ് പുതുമയോടെ, പ്രകൃതിയുടെ ശുദ്ധമായ ഉത്പന്നങ്ങൾ നേരിട്ട് എത്തിച്ചു തരുന്നു. ഗുണമേന്മയുള്ള ഇവ വാങ്ങൂ, ഉപയോഗിക്കൂ.
Leave a Reply