വിലക്കൂടിയതും പുറമെ നിന്ന് കിട്ടുന്ന കീടനാശിനികൾ തളിക്കുന്നതുമായ പച്ചക്കറികൾ വാങ്ങാതെ നല്ലയിനം വിത്തുകൾ വാങ്ങി നമുക്കിഷ്ടമുള്ള പച്ചക്കറികൾ നട്ടു പിടിപ്പിക്കാം. നല്ല വിത്തുകൾ കൃഷി സുഗമമാക്കും. ഇനി കീട ബാധയാണ് പ്രശ്നമെങ്കിൽ അതിനും പരിഹാരമുണ്ട്.
നമ്മുടെ പച്ചക്കറി വിളകളിലെ കീടങ്ങളെ തുരത്താൻ പല ജൈവ കീട നാശിനികളുമുണ്ട്. ഇവ നമുക്ക് തന്നെ വീട്ടിൽ ഉണ്ടാക്കാം. ജൈവ കീടനാശിനികളാകുമ്പോൾ ചെടികൾക്കവ ദോഷം ചെയ്യില്ല. ഇങ്ങനെയുള്ള കീടനാശിനികളിൽ കാന്താരിയും ചേർക്കാറുണ്ട്. കാന്താരി മുളകും വെളുത്തുള്ളിയും നന്നായി അരച്ചെടുത്തു, അതിന്റെ കൂടെ ഗോ മൂത്രം ചേര്‍ക്കുക. ഗോമൂത്രം ഒരു ലിറ്ററോളം എടുക്കാം. ഇതിലേക്ക് സോപ്പ് ലായനി ചേര്‍ക്കാം. ഈ ലായനി നന്നായി അരിച്ചെടുത്ത് ഇരട്ടി വെള്ളം ചേര്‍ത്ത് ആവശ്യാനുസരണം സ്പ്രേ ചെയ്തു കൊടുക്കാം.
കാന്താരിയുടെ എരിവും ക്ഷാരമണവും കീടങ്ങളെ തുരത്താൻ നല്ലതാണ്. ഇനി ഗോ മൂത്രം കിട്ടിയില്ലെങ്കിൽ പഴകിയ കഞ്ഞി വെള്ളത്തിൽ കാന്താരി അരച്ചു ചേർത്തും ഉപയോഗിക്കാം. കാന്താരിയും വെളുത്തുള്ളിയും മിക്സിയിൽ അരച്ചു ഇരട്ടി വെള്ളത്തിൽ കലക്കിയും ചെടികളിൽ തളിച്ച് കൊടുക്കാം. ചെടികളുടെ നീരൂറ്റിക്കുടിക്കുന്ന കീടങ്ങളായ വണ്ടുകള്‍ , വെള്ളീച്ച , മീലിമുട്ട , പച്ചത്തുള്ളന്‍ , മുഞ്ഞ, ഇലപ്പേന്‍ എന്നിവയാണ് സാധാരണ പച്ചക്കറികളിൽ കാണുന്ന കീടങ്ങൾ. ഇവയെ നശിപ്പിക്കാൻ കാന്താരി മിശ്രിതത്തിന് കഴിയും.
വളരെ എളുപ്പമാണ് കാന്താരി കൃഷി. മാർക്കറ്റിൽ നല്ല വിലയുള്ള ഒന്നാണ് ഇതെങ്കിലും ഇതു കൃഷിചെയ്യുന്നവരുടെ എണ്ണം കുറവാണ്. മറ്റ് മുളകുകളെ അപേക്ഷിച്ച് കാന്താരിയുടെ ഉത്പാദനം കുറവാണ്. ആ സ്ഥിതി മാറണം. നല്ല വിത്തുകൾ വാങ്ങിയുപയോഗിച്ചു ശ്രദ്ധയോടെ നട്ടു പിടിപ്പിച്ചാൽ ഇതൊരു ആദായമുള്ള കൃഷിയാക്കി മാറ്റാം.
വിജയകരമായ നടീലിനായി, ഉയർന്ന നിലവാരമുള്ള വിത്തുകൾ ഉപയോഗിക്കുക. മികച്ച ഗുണനിലവാരമുള്ള മഹാഗ്രിൻ വിത്തുകൾ ഇത് നിങ്ങളുടെ കൃഷിക്ക് വിശ്വസനീയമായ തുടക്കം ഉറപ്പാക്കുന്നു.
Leave a Reply