മനസ്സിന് പിടിക്കുന്ന രുചിയും മണവുമുള്ള നല്ല നാടൻ പച്ചക്കറികൾ കൊണ്ട് ഇക്കുറി ഓണം ഉണ്ടാലോ? നമ്മൾ ഓരോരുത്തരും കൃഷിയിലേക്ക് ഇറങ്ങേണ്ട സമയമാണിപ്പോൾ. കൃഷി ആരെകൊണ്ടും സാധ്യമാണ്. അതിനു ഇറങ്ങിതിരിക്കണം എന്ന് മാത്രം. നല്ല വിത്തും, വളപ്രയോഗങ്ങളും , പരിപാലനവും ധാരാളം മതി വേണ്ട പച്ചക്കറികൾ നമ്മുടെ മുറ്റത്തു നട്ടു വളർത്താൻ.
ഓണക്കാല പച്ചക്കറികളായ വെണ്ടയും, വെള്ളരിയും, പടവലവും, പയറും, വഴുതനയും,പാവലും, തക്കാളിയും ഒക്കെ നട്ടു വളർത്താം. ഗുണമുള്ള വിത്തുകൾ തന്നെ നടണം. മഹാ അഗ്രിൻ, ഉന്നത നിലവാരമുള്ള വിത്തുകൾ കൃഷിയ്ക്കായി ഓൺലൈൻ വഴി എത്തിച്ചു തരും.
മഴക്കാലം കൃഷിയ്ക്ക് പറ്റിയ സമയമാണ്. കൃഷി തുടങ്ങിക്കൊള്ളൂ, ഓണക്കാല പച്ചക്കറികളെ എങ്ങനെ നടണം എന്ന് നോക്കാം.
നടീൽ:
മണ്ണ് കുമ്മായമിട്ട് ഇളക്കി, ചാണകപ്പൊടി, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവ ചേർത്ത് വയ്ക്കണം. അതിലാണ് നടേണ്ടത്, ഗ്രോ ബാഗിൽ ടെറസിൽ കൃഷി ചെയ്യാം. വിത്തുകൾ സ്യുഡോമോണസ് ലായനിയിൽ ഇട്ടുവെച്ചശേഷം വേണം നടാൻ. ഏതെങ്കിലും ഒരു പാത്രത്തിൽ വിത്തിട്ടു മുളപ്പിച്ച ശേഷം വേണം നടാൻ. തൈകൾ രണ്ടോ മൂന്നോ ഇല പരുവമാകുമ്പോൾ മാറ്റി നടാം. നട്ടുവളർത്താൻ, നല്ല നീർവാർച്ചയുള്ള മണ്ണിൽ 1 ഇഞ്ച് ആഴത്തിൽ വിത്ത് വിതയ്ക്കുക.
താങ്ങു കൊടുക്കേണ്ടവയ്ക്കു അതു ചെയ്യണം. വെള്ളം വിളകളുടെ ചുവട്ടിൽ കെട്ടി കിടക്കരുത്. വിഷ രഹിതമായ പച്ചക്കറികൾ കഴിക്കാം നമ്മുടെ സ്വയം പര്യാപ്‌തതയിൽ സന്തോഷിക്കുകയും ചെയ്യാം.
മഹാഗ്രിൻ വിത്തുകൾ
Leave a Reply