ഉയർന്ന വിളവ്, ഏതു കാലാവസ്ഥയിലും നിലനിൽക്കാനുള്ള പ്രതിരോധശക്തി ഇവയെല്ലാം ഹൈബ്രിഡ് വിത്തുകളുടെ പ്രത്യേകതയാണ്. ഹൈബ്രിഡ് പച്ചക്കറികളായാലും പഴങ്ങളായാലും നല്ല നിറമുള്ളവയായിരിക്കും, കൂടുതൽ കാലം ഉപയോഗിക്കാം എന്ന പ്രത്യേകതയും ഇവയ്ക്കുണ്ട്. ഹൈബ്രിഡ് പച്ചക്കറികളും പഴങ്ങളും വർഷം മുഴുവനും ലഭ്യമാണ്.
പാവൽ, വഴുതന പച്ച മുളക്, തക്കാളി, ചീര, കുമ്പളം, വെള്ളരി, ബീൻസ് എന്നിങ്ങനെ എല്ലാ പച്ചക്കറി വിത്തുകളും മഹാ അഗ്രിനിൽ ലഭ്യമാണ്. പ്രമുഖവും വിശ്വസനീയവുമായ ഈ ഓൺലൈൻ സ്റ്റോറിൽ നിങ്ങളുടെ ഓർഡർ കിട്ടിയാലുടൻ ഫാസ്റ്റ് ഡെലിവറി സേവനത്തിലൂടെ നിങ്ങളുടെ അടുത്തെത്തിക്കും.
ഇപ്പോൾ മഴക്കാലമാണ് കൃഷി ചെയ്യാൻ പറ്റിയ സമയം, എല്ലാത്തരം വിളകളും നടാം. മഴക്കാലത്തു നടാവുന്ന ചില പച്ചക്കറികൾ ഇവയാണ്.
പല തരത്തിലുള്ള മുളകുകൾ ഉണ്ട്. കാന്താരി മുളക് , പച്ചമുളക് NS ചില്ലി ബുള്ളറ്റ്, പച്ചമുളക് ഉജ്ജ്വൽ എന്നീ വിവിധതരം മുളകുകൾ അടുക്കളത്തോട്ടത്തിൽ വെച്ച് പിടിപ്പിക്കാം. ഇവയുടെ വിത്തുകൾ മഹാ അഗ്രിൻ ഓൺലൈൻ സ്റ്റോറിൽ കിട്ടും.
ചില്ലി ഉജ്വൽ
ചില്ലി ഉജ്വൽ ഇനം സാധാരണയായി കീടങ്ങളോടും വൈറസുകളോടും ശക്തമായി പ്രതിരോധിക്കുന്നവയാണ്, ആരോഗ്യകരവും കൂടുതൽ വിശ്വസനീയവുമായ വിളവെടുപ്പ് ഉറപ്പാക്കുന്നു. ഉജ്വൽ മുളക് മൈക്രോ സെഗ്‌മെന്റ് മുളക് വിഭാഗത്തിൽ മികച്ചതാണ്.80 മുതൽ 90% വരെ വിത്തുകൾ മുളയ്ക്കുന്നു. ഇത് ശക്തവും ആരോഗ്യകരവുമായ വിള ഉറപ്പാക്കുന്നു. ഉജ്ജ്വല് വിത്തുകൾക്ക് ദ്രുതഗതിയിലുള്ള പക്വത നിരക്ക് ഉണ്ട്, പറിച്ചുനട്ടതിന് ശേഷം 60-65 ദിവസത്തിനുള്ളിൽ ആദ്യത്തെ വിളവെടുപ്പ് സാധ്യമാണ്.
പയർ
പയർ കൃഷിയ്ക്ക് പറ്റിയ സമയമാണ് ഇപ്പോൾ. പ്രോട്ടീൻ സമ്പുഷ്ടമായ പയർ, വീട്ടിൽ കൃഷി ചെയ്യാൻ ഒരു പ്രയാസവുമില്ല. വിലയ്ക്ക് വാങ്ങുന്ന പയറിനേക്കാൾ സ്വാദും ഗുണവും ഇതിനു കൂടുകയും ചെയ്യും. ടെറസിലോ മുറ്റത്തോ എത്ര കുറച്ചു സ്ഥലമായാലും അവിടെ ഗ്രോ ബാഗിലോ ചട്ടിയിലോ മണ്ണിലോ കൃഷി ചെയ്യാം.
സുന്ദരി ചീര
സമീകൃത ആഹാരമെന്ന നിലയിൽ ഇലക്കറികൾ ധാരാളം പ്രധാന്യം അർഹിക്കുന്നു. ഇലക്കറികളിൽ നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് കുടലിന്റെ പ്രവർത്തനം ഊർജ്ജിതമാക്കും, ഒപ്പം ദഹനത്തെ സഹായിക്കുകയും ചെയ്യും. കലോറി കുറവാണു, കൊഴുപ്പും കുറവാണ് അതുകൊണ്ടു പൊണ്ണത്തടി കുറയ്ക്കാനും കഴിയും. കണ്ണിന്റെ കാഴ്ചയ്ക്കും തിമിരത്തിനും ഇലക്കറികൾ വളരെ ഫലപ്രദമാണ്.
പേരുപോലെ സുന്ദരമാണ് ഈ ചീര. കറി വെച്ചാൽ നല്ല സ്വാദാണ്. ഇത്തരം ചീരയിൽ വലിയ കീട ബാധയൊന്നും ഉണ്ടാകാറില്ല. വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പന്നമായ ഈ ചീര കണ്ണിനും ശരീരത്തിനും ഒരു വിരുന്നാണ്. കാൽസ്യം, നിയാസിൻ എന്നിവയാൽ സമ്പുഷ്ടമാണ്.
എങ്ങനെ കൃഷി ചെയ്യാം:
ടെറസിൽ നടാം. ഗ്രോബാഗിലോ ചട്ടിയിലോ കൃഷി ചെയ്യാവുന്ന ഒന്നാണ് സുന്ദരി ചീര. കുമ്മായമിട്ട് ട്രീറ്റ് ചെയ്ത് മണ്ണിലേക്ക് ചകിരി ചോറ്, ഉണക്ക ചാണക പൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവ ചേർത്ത് പോട്ടിങ് മിശ്രിതം തയ്യാറാക്കി അതിലേക്ക് മുളപ്പിച്ച ചെടികൾ പറിച്ചുനടാം. ഒരു ഗ്രോ ബാഗിൽ അഞ്ച് ചീര തൈകൾ വരെ നടാനാകും. ചൂട് കൂടിയ കാലാവസ്ഥയിൽ രണ്ടു നേരം നനച്ച് കൊടുക്കണം. 25 ദിവസങ്ങൾക്ക് ശേഷം സുന്ദരി ചീരയുടെ വിളവെടുപ്പ് നടത്താനാകും.
Leave a Reply