വിറ്റാമിനുകൾ സി, എ, ധാതുക്കൾ (ഇരുമ്പ്, ചെമ്പ്, പൊട്ടാസ്യം), അതുപോലെ അമിനോ ആസിഡുകൾ, ഭക്ഷണ നാരുകൾ എന്നിവയാൽ സമ്പുഷ്ടമായ ഒരു പോഷകാഹാരമാണ് പച്ചമുളക്. അവ കൊളസ്ട്രോൾ രഹിതവും , നാഡീവ്യവസ്ഥയുടെ ആരോഗ്യത്തിനും , ഹൃദയാരോഗ്യത്തിനും നല്ലതാണ്.
കാന്താരി മുളക് , പച്ചമുളക് NS ചില്ലി ബുള്ളറ്റ്, പച്ചമുളക് ഉജ്ജ്വൽ എന്നീ വിവിധതരം മുളകുകൾ അടുക്കളത്തോട്ടത്തിൽ വെച്ച് പിടിപ്പിക്കാം.
വീട്ടിൽ പച്ചമുളക് നട്ടുവളർത്താൻ, സൂര്യപ്രകാശമുള്ള ചൂടുള്ള അന്തരീക്ഷത്തിൽ വിത്ത് നടുക. ഗുണമേന്മയുള്ള വിത്തുകൾ മാത്രം ഉപയോഗിക്കാം.
മണ്ണിര കമ്പോസ്റ്റ് കൊണ്ട് സമ്പുഷ്ടമാക്കിയ ജൈവ പോട്ടിംഗ് മണ്ണിൽ ഇവ വിതയ്ക്കുക , മിതമായ വെള്ളം ഉപയോഗിക്കാം, മുളപ്പിച്ച വിത്തുകൾ രണ്ടോ മൂന്നോ ആഴ്ച്കഴിഞ്ഞു പറിച്ചു നടാം. വെറും 60-70 ദിവസത്തിനുള്ളിൽ ചെടി വളർച്ച പ്രാപിക്കും.
പച്ചമുളക് ചെടി കുറെക്കാലം വിളവുതരും. ഇടയ്ക്ക് അവയുടെ കമ്പുകൾ കോതി കൊടുക്കാം. നട്ട ചെടികൾക്ക് രണ്ടുതവണ വെള്ളം നന യ്ക്കാം. ആഴ്ചയിൽ രണ്ടുതവണ സ്യൂഡോമോണസ് തളിക്കാം. ജൈവവളം ഉപയോഗിച്ച് വളർച്ച വർദ്ധിപ്പിയ്ക്കാം. ഇടയ്ക്കു ജൈവ സ്ലറി ഒഴിച്ചുകൊടുക്കാം, ജൈവ വളങ്ങളായ ചാണകപൊടി, കോഴി വളം, ആട്ടിൻ കാഷ്ടം ഇവ മണ്ണ് ഇളക്കി ചുറ്റും ചേർത്ത് കൊടുക്കാം.
വെളുത്തുള്ളി മിശ്രിതം തളിച്ച് കീട ബാധകളിൽ നിന്ന് സംരക്ഷിക്കുക. ഫലഭൂയിഷ്ഠമായ വിളവെടുപ്പിനായി മുഞ്ഞ, വെള്ളീച്ച എന്നിവയിൽ നിന്ന് സംരക്ഷിയ്ക്കാം.
Leave a Reply