ലോകത്ത് ഏറ്റവും കൂടുതൽ പേർ കഴിക്കുന്ന മാംസാഹാരമാണ് കോഴിയിറച്ചി. ആരോഗ്യ ഭക്ഷണങ്ങളുടെ ഗണത്തിൽ തീർച്ചയായും കോഴിയിറച്ചിയും പെടും. രുചികരമാണ് എന്നു മാത്രമല്ല നിരവധി ആരോഗ്യ ഗുണങ്ങളും കോഴിയിറച്ചിക്കുണ്ട്. ശുദ്ധമായ ചിക്കൻ അതെ ആന്റിബയോട്ടിക്കുകളോ വളർച്ച ഹോർമാണുകളോ നൽകാതെ വളർത്തിയ ചിക്കനും, ചിക്കൻ ഉല്പന്നങ്ങളുടെയും ലഭ്യത വളരെകുറവാണ്.
കൊഴുപ്പ് നീക്കിയ കോഴിയിറച്ചിയാണ് കഴിക്കേണ്ടത്. ഫ്രൈ ചെയ്ത്കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതല്ല കറിവച്ചു കഴിക്കുന്നതാണ് നല്ലത്. ഇതു പേശികൾക്കു ശക്തി വർധിപ്പിക്കാൻ തീർച്ചയായും കഴിക്കേണ്ട ഭക്ഷണമാണ് കോഴിയിറച്ചി. വളരുന്ന കുട്ടികൾക്കും ഇത് വളരെ നല്ലതാണ്. കോഴിയിറച്ചിയിൽ ധാരാളം പ്രോട്ടീൻ അഥവാ മാംസ്യം അടങ്ങിയിട്ടുണ്ട്. പ്രോട്ടീൻ കൂടാതെ കാൽസ്യം, ഫോസ്ഫറസ് ഇവയും കോഴിയിറച്ചിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. മാനസ്സികസമ്മർദം കുറയ്ക്കാൻ സഹായിക്കുന്നവയാണ് ജീവകം B5 ഉം ട്രിപ്റ്റോഫാനും. കോഴിയിറച്ചിയിൽ ഇവ ധാരാളമുണ്ട്. കൂടാതെ മഗ്നീഷ്യവും സിങ്കും കോഴിയിറച്ചിയിലുണ്ട്. കോഴിയിറച്ചിയിൽ അടങ്ങിയിരിക്കുന്ന ജീവകം B6 ഹൃദയാഘാതം തടയാൻ സഹായിക്കും. ഹൃദ്രോഗ കാരണമായ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന നിയാസിൻ കോഴിയിറച്ചിയിൽ ധാരാളമുണ്ട്. അമേരിക്കൻ ഹാർട്ട് അസോസിയേഷൻ നിർദ്ദേശിക്കുന്നത് റെഡ്മീറ്റ് ഒഴിവാക്കി പകരം ഒമേഗ 3 ഫാറ്റി ആസിഡും പൂരിത കൊഴുപ്പുകളും അടങ്ങിയ കോഴിയിറച്ചി ഉപയോഗിക്കണമെന്നാണ്. കോഴിയിറച്ചിയിൽ വ്യത്യസ്ത അളവിലാണ് കൊഴുപ്പും കൊളസ്ട്രോളും അടങ്ങിയിരിക്കുന്നത്. ചിക്കൻ ബ്രെസ്റ്റ് ആണ് ഏറ്റവും കൊഴുപ്പ് കുറഞ്ഞത്. 28 ഗ്രാം ബ്രെസ്റ്റിൽ വെറും 1 ഗ്രാം കൊഴുപ്പ് മാത്രമേ ഉള്ളൂ. കോഴിക്കാലിൽ 2 ഗ്രാമും ആണ് അടങ്ങിയിട്ടുള്ളത്.
പൊതുവെ സാധ്യമായ ഏറ്റവും സുരക്ഷിതമായ ഭക്ഷണം കഴിക്കാൻ നാമെല്ലാവരും ആഗ്രഹിക്കുന്നു. ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുമ്പോൾ നമ്മൾ രുചിക്ക് മുൻഗണന നൽകി, പിന്നെ വില, പിന്നായായിരിക്കും ഉല്പന്നത്തിന്റെ ഗുണനിലവാരം ശ്രദ്ധിക്കുക എന്നാൽ ഇന്ന് ആ സ്ഥിതി പൊതുവെ മാറിക്കൊണ്ടിരിക്കുകയാണ്. ഉല്പന്നത്തിന്റെ ഗുണനിലവാരത്തിലാണ് ആളുകൾ കൂടുതല് ശ്രിദ്ധിക്കുന്നത്.
“ആൻറിബയോട്ടിക്കുകൾ ഇല്ലാതെ വളർത്തിയ” ക്ലെയിം നിങ്ങൾ കാണുകയാണെങ്കിൽ, അതിനർത്ഥം ഹാച്ചറികളിൽ പോലും ആൻറിബയോട്ടിക്കുകൾ ഉപയോഗിച്ചിട്ടില്ല എന്നാണ്. രാജ്യത്തെ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം നിയന്ത്രിക്കുന്ന ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫി ഇന്ത്യയുടെ (എഫ്എസ്എസ്എഐ) ഓരോ മാംസ ഭക്ഷ്യവസ്തുവിലും അനുവദനീയമായ ആന്റിബയോട്ടിക് അളവ് നിശ്ചയിച്ച് ആരോഗ്യമന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചുണ്ട്. ഇതിലധികം കണ്ടെത്തുകയോ എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളുണ്ടാവുകയോ ചെയ്താൽ പലതരത്തിലുള്ള ശിക്ഷാനടപടികളും നിലവിലുണ്ട്. എന്നാൽ ഈ മാനദണ്ങ്ങളോ നിഷ്കർഷകളോ ഒന്നും തന്നെ കൃത്യമായി പരിപാലിക്കുന്നില്ല എന്ന് നമുക്കറിയാം. അതിനാൽ പ്രകൃതിദത്തമായ രീതിയിൽ വളർച്ച ഹോർമാണുകളോ ആന്റിബയോട്ടിക്കുകളോ നൽകാതെ വളർത്തിയ കോഴിഇറച്ചി വ്യക്തമായ ലേബലോടുകൂടി ഇന്ന് ഒട്ടുമിക്ക സൂപ്പർ മാർക്കറ്റുകളിലും സുലഭമായിക്കഴിഞ്ഞിരിക്കുന്നു.
റെയിൻസ് ചിക്കൻ – ആൻറിബയോട്ടിക്കുകൾ ഇല്ലാതെ വളർത്തിയെടുക്കുന്നത് ഫ്രെഷ് ആന്റ് ലൈവ് ചിക്കൻ ഓൺലൈനിൽ വാങ്ങാം. ഹോം ഡെലിവറി ലഭ്യമാണ്. ആൻറിബയോട്ടിക്ക് ഫ്രീ ലേബലോടുകൂടിയ റെയിൻസ് ചിക്കനും ചിക്കൻ ഉൽപ്പന്നങ്ങളും എല്ലാ സൂപ്പർമാർക്കറ്റുകളിലും ലഭ്യമാണ്.
Leave a Reply