ഫിഷ് അമിനോ ആസിഡ് വളരെ എളുപ്പം വീട്ടില്‍തന്നെ ഉണ്ടാക്കാം
ചെടികളുടെ വളര്‍ച്ചക്കും, കീടനിന്ത്രണത്തിനും അത്യുത്തമം
ചെടികൾക്ക് വളരെ പെട്ടെന്ന് ആഗിരണം ചെയ്യുവാനും പ്രയോജനപ്പെടുത്തുവാനും മത്സ്യവളത്തിനു കഴിയും . മത്തി ഉൾപ്പെടെയുള്ള കടൽ മത്സ്യങ്ങളിൽ പ്രോട്ടീൻ, വിറ്റാമിൻ, മൂലകങ്ങൾ, ഫാറ്റി ആസിഡ് എന്നിവ ധാരാളമായിട്ടുണ്ട്. ഇവ അഴുകിയുണ്ടാകുന്ന വളത്തിൽ സൂക്ഷ്മ മൂലകങ്ങൾ ഉൾപ്പെടെയുള്ള എഴുപതോളം മൂലകങ്ങൾ അടങ്ങിയിരിക്കുന്നു. മത്സ്യവളത്തിൽ എല്ലാ മൂലകങ്ങളും പ്രോട്ടീനുമായി ബന്ധപ്പെട്ട് കിടക്കുന്നതിനാൽ വിളകൾക്ക് എളുപ്പം വലിച്ചെടുക്കാം. നൈട്രജൻ വിളകളുടെ വളർച്ചയ്ക്ക് അത്യാവശ്യമാണ്, എന്നാൽ മിക്കവാറും എല്ലാ രാസവളങ്ങളിലും നൈട്രജൻ നൈട്രേറ്റ് രൂപത്തിലാണ് കാണപ്പെടുക. ഇത് വളർച്ച കൂട്ടുന്നതോടൊപ്പം രോഗത്തെയും ക്ഷണിച്ചു വരുത്തും. എന്നാൽ മത്സ്യ വളത്തിലെ നൈട്രജൻ വിളകളിലെ പ്രോട്ടീൻ രൂപീകരണം വേഗത്തിലാക്കുന്നു. മണ്ണിലെ പോഷകാംശം കൂട്ടാൻ മാത്രമല്ല സൂക്ഷമാണുക്കളുടെ എണ്ണം കൂട്ടി ജൈവ മണ്ഡലത്തെ ആക്ടിവാക്കാനും മത്സ്യവളത്തിന് കഴിയും. മത്സ്യവളത്തിലെ സൂക്ഷ്മാണുക്കളായ മൈക്കോറൈസയും ആക്ടിനോമൈസൈറ്റ്സും രോഗകാരികളായവരെ പ്രതിരോധിക്കും. കാത്സ്യം, മഗ്നീഷ്യം, സിങ്ക്, ബോറോൺ തുടങ്ങിയ മൂലകങ്ങൾ തുലോം കുറഞ്ഞ മണ്ണിന് നൽകുവാൻ മത്സ്യവളങ്ങൾക്ക് കഴിയും.
ശര്‍ക്കരയും മത്തിയും 1 : 1 എന്ന അനുപാത്തിൽ എടുത്താണ് ഫിഷ്അമിനോ ആസിഡ് ഉണ്ടാക്കുന്നത്. എങ്ങിനെയായാലും മത്സ്യം മുറിച്ച കഷണങ്ങളോടൊപ്പം ഒട്ടും വെള്ളമില്ലെന്ന് ഉറപ്പു വരുത്തുക, വെള്ളമുണ്ടായാല്‍ പുഴുവരാന്‍ സാധ്യതയുണ്ട്, ശര്‍ക്കരയുടെ ചെറുതായി ചീകിയിരിക്കണം. നാല്‍പ്പത് ദിവസങ്ങള്‍ക്ക് ശേഷം അതെടുത്ത് അരിപ്പയോ തുണിയോ ഉപയോഗിച്ച് ഇത് അരിച്ചെടുത്ത ശേഷം ഇരുപതു മുതല്‍ നാല്‍പ്പതിരട്ടി വരെ വെള്ളം ചേര്‍ത്ത് ചെടികളുടെ ചുവട്ടില്‍ തളിച്ച് കൊടുക്കാവുന്നതാണ്, ഇതേ ലയിനിയില്‍ വാണ്ടും വീര്യം കുറുച്ച് ചെടികളുടെ ഇലകളിലും തളിക്കവുന്നതാണ്, വൈകുന്നേരങ്ങളിലുള്ള നനയാണ് കൂടുതല്‍ ഉത്തമം. പെട്ടെന്ന് തയ്യാര്‍ ചെയ്യാവുന്ന ഇതുപോലുള്ള ജൈവവളങ്ങള്‍ സാമ്പത്തിക ലാഭവും കൂടുതല്‍ വിളവും നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല.
വീഡിയോ കണ്ട് നോക്കൂ തീർച്ചയായും നിങ്ങൾക്ക് ഒരു പ്രചോദനമായിരിക്കും. കൂടുതൽ കൃഷി വീഡിയോകൾക്കായി livekerala
Leave a Reply