വിഷൻ കറക്ഷന് ബ്ലേഡ്‌ലെസ്സ് ലാസിക്ക് നിങ്ങൾ അന്വേഷിക്കുന്ന പരിഹാരം. ശസ്ത്രക്രിയയിൽ നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിലും നിങ്ങളുടെ കണ്ണിനടുത്ത് ബ്ലേഡഡ് ശസ്ത്രക്രിയാ ഉപകരണം ആയതിനാൽ നിങ്ങൾ ഭയപ്പെടുന്നുണ്ടോ? അങ്ങനെയാണെങ്കിൽ ഫെംടോ ലാസിക് അതിനൊരു പരിഹാരമായിരിക്കും
ബ്ലേഡ്‌ലെസ്സ് ലാസിക്ക്, സെക്കൻഡ് ജനറേഷൻ ലാസിക് അഥവാ ഇൻട്രാലെയ്‌സ്. ഇത് കോർണിയൽ ഫ്ലാപ്പ് സൃഷ്ടിക്കുന്നതിന് ബ്ലെയ്ഡിന്റെ ആവശ്യം ഇല്ലാതാക്കുന്നു. സാധാരണയായി, ലാസിക്ക് ശസ്ത്രക്രിയ ചെയ്യാവുന്ന ഏതൊരാൾക്കും ഫെംട്ടോ ലാസിക്ക് ചെയ്യാവുന്നതാണ്, കൂടാതെ, ഇത് ബ്ലേഡ് ഉപയോഗിക്കുന്ന ലാസിക് ശസ്ത്രക്രിയയുടെ സങ്കീർണത കുറക്കുവാനും സാധിക്കും.
ലാസിക്കും ഫെംട്ടോ ലാസിക്കും തമ്മിലുള്ള പ്രധാന വ്യത്യാസം: കോർണിയൽ ഫ്ലാപ്പ് തയ്യാറാക്കുന്നതിലാണ്. ക്ലാസിക് ലാസിക്കിൽ, ഇത് മൈക്രോകെരാറ്റോം (ചെറിയ കട്ടിംഗ് ബ്ലേഡ്) ഉപയോഗിച്ച് മുറിക്കുന്നു, ഫെംറ്റോ-ലാസിക്കിൽ ഇത് ഫെംടോസെകണ്ട് ലേസർ ഉപയോഗിച്ച് മുറിക്കുന്നു. ഉയർന്ന കൃത്യത: ഏറ്റവും പ്രയാസകരമായ ഘട്ടങ്ങൾ ലേസർ ലളിതവും 100% കൃത്യമാക്കുകയും ചെയ്യുന്നു, അതുവഴി ശസ്ത്രക്രിയയുടെ സുരക്ഷയും ഫലവും മെച്ചപ്പെടുത്തുന്നു.
ബ്ലെയ്‌ഡ്‌ലെസ്സ് ശസ്ത്രക്രിയ: ലേസർ ഉപകരണമായതിനാൽ, നടപടിക്രമത്തിനിടെ ബ്ലേഡുകൾ ഉപയോഗിക്കുന്നില്ല. കമ്പ്യൂട്ടർ നിയന്ത്രിത ലേസർ, ഒരു കൈകൊണ്ട് പിടിക്കുന്നതിനേക്കാൾ കൂടുതൽ കൃത്യവും മികച്ചതുമായ കട്ടിംഗ് പ്രക്രിയയാണ്. ബ്ലേഡുകൾക്കും സൂചികൾക്കുമായി ഭയം ഉള്ള ആളുകൾക്ക്, മനുഷ്യന്റെ കണ്ണ് പോലുള്ള അതിലോലമായ അവയവത്തിൽ പ്രവർത്തിക്കുന്നതിന്, ഈ നടപടിക്രമം വളരെ ഉപരപ്രദമാണ് .
വിഷൻ മെച്ചപ്പെടുത്തുന്നു: മുറിവിന്റെ ആഴവും രൂപവും സംബന്ധിച്ച് ലേസർ നിർമ്മിച്ച കമ്പ്യൂട്ടർ നിയന്ത്രിത മുറിവുകൾ, മാനുവൽ മുറിവുകളേക്കാൾ കൃത്യവും സൂക്ഷ്മവുമാണ്. ഇതുമൂലം, മുറിവുകൾക്ക് അണുബാധയ്ക്കുള്ള സാധ്യതകൾ കുറവാണ്.
സാധാരണയായി ശസ്ത്രക്രിയക്ക് ഒരു കണ്ണിന് 10 മിനിറ്റ് നീണ്ടുനിൽക്കും. ശസ്ത്രക്രിയക്ക് ശേഷം ഒരു ദിവസം കണ്ണുകൾ വിശ്രമിച്ചതിന് ശേഷം സാധാരണ ജീവിതശൈലിയിലേക്ക് മടങ്ങാൻ കഴിയും. മിക്ക രോഗികളും ഗ്ലാസുകളോ കോൺടാക്റ്റ് ലെൻസുകളോ ഇല്ലാതെ 6/6 കാഴ്ച നേടുന്നു, ചില സന്ദർഭങ്ങളിൽ മാത്രം ഇത് കുറച്ചു ദിവസങ്ങൾ എടുത്തേക്കാം.
ആർക്കെല്ലാം ഫെംറ്റോ ലാസിക്ക് പ്രയോജനപ്പെടും
മയോപിയ (ഹ്രസ്വദൃഷ്ടി), ഹൈപ്പ റോപിയ (ദീർഘദൃഷ്ടി), കൂടാതെ / ആസ്റ്റിഗ്മാറ്റിസം (വിഷമദൃഷ്ടി), മതിയായ കോർണിയൽ കനം എന്നിവയുള്ള രോഗികളെ ഫെംടോ ലാസിക്ക് സർജ്ജറിക്ക് അനുയോജ്യമാണ്. ഇത് സാധാരണയായി നിങ്ങളുടെ നേത്ര ശസ്ത്രക്രിയാ വിദഗ്ദ്ധന്റെ സമഗ്ര നേത്രപരിശോധനയിലൂടെ മാത്രമേ നിർണ്ണയിക്കാൻ കഴിയൂ, എന്നാൽ ലാസിക്ക് നിർദ്ദേശിക്കുന്ന എല്ലാവർക്കും ഫെംടോ ലാസിക്കും ചെയ്യാവുന്നതാണ്.
ഗ്ലാസുകളിൽ നിന്ന് സ്വാതന്ത്ര്യം തേടുന്ന ആളുകൾക്ക് മികച്ച ഫലം നൽകുന്ന തികച്ചും സുരക്ഷിതമായ നടപടിക്രമമാണിത്. ഇത് ഒരു പ്രീമിയം റിഫ്രാക്റ്റീവ് ശസ്ത്രക്രിയയാണ്, അതായത് ഇതിന് ഒരു അധിക ചിലവ് ഉണ്ടെന്നാണ്, കാരണം ഈ പ്രക്രിയയുടെ മികച്ച നിലവാരം ലോകമെമ്പാടുമുള്ള വിദഗ്ദ്ധ ഡോക്ടർമാരുടെ വിശ്വസ്‌ത ശാസ്ത്രക്രിയയാക്കുന്നു.. കൂടുതലറിയാൻ ബന്ധപ്പെടുക. Lotus Eye Hospital, Kochi
Leave a Reply