കാന്താരി ഏതു കാലാവസ്ഥയിലും വളരും. വരണ്ട കാലാവസ്ഥയിലും കാന്താരിക്ക് വളരാൻ കഴിയും. ഇതൊരു ഉഷ്ണകാല വിളയാണ്. വരണ്ട കാലാവസ്ഥയിൽ നന്നായി നനച്ചുകൊടുക്കേണ്ടി വരും . മഴക്കാലത്തും കാന്താരി നന്നായി പൂവിടും, നല്ല കായ ഫലം തരുകയും. എന്നാൽ കീടബാധ ഉണ്ടാകാതെ നോക്കണം.
തണലുള്ള പറമ്പുകളിലും ഇടവിളയായും കാന്താരിയെ വളർത്താം. ഒരു കുറ്റിച്ചെടിപോലെ ധാരാളം മുളകുകൾ ഇതിലുണ്ടാകും. ഒരു കാന്താരിചെടിയിൽ നിന്നും ഒരു വര്ഷം 2 മുതൽ 3 കിലോ വരെ വിളവ് കിട്ടും.
പാത്രങ്ങളിലോ ഗ്രോബാഗിലോ കാന്താരി നടാം. കാന്താരി വിത്ത് കുറച്ചു നേരം വെള്ളത്തിൽ ഇട്ട് മുളപ്പിക്കാനെടുക്കാം. വിത്ത് വാങ്ങുമ്പോൾ വളരെ ശ്രദ്ധിക്കണം. നല്ല ഗുണമേന്മയുള്ള വിത്തുകൾ തിരഞ്ഞെടുക്കണം. ഗ്രോ ബാഗിൽ പോട്ടിങ് മിശ്രിതം നിറയ്ക്കാം. ചകിരിച്ചോർ, ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക്, മണ്ണിര കമ്പോസ്റ്റ് ഇവ ഗ്രോ ബാഗിൽ നിറക്കാം. നടുന്നതിന് മുമ്പ് മണ്ണ് നനഞ്ഞിട്ടുണ്ടെന്ന് ഉറപ്പാക്കുക. വിത്തുകൾ മണ്ണിൽ അധികം താഴ്തത്തേണ്ട . ഏതു കാലാവസ്ഥയിലും നല്ല വളം കൊടുത്താൽ നന്നായി തഴച്ചു വളരും. കീടങ്ങൾക്ക് എതിരെ ജൈവ കീട നിയന്ത്രണങ്ങൾ നടത്തണം. കളകൾ പറിച്ചു വൃത്തിയാക്കണം .അനവധി ഗുണങ്ങൾ തരുന്ന കാന്താരി ഓരോ വീട്ടിലും നട്ടു വളർത്തേണ്ടത് അത്യാവശ്യമാണ്.
മഹാഗ്രിൻ വിത്തുകൾ കീടങ്ങളെ പ്രതിരോധിക്കുന്ന ഹൈബ്രിഡ് ഇനങ്ങൾ വാഗ്ദാനം ചെയ്യുന്നു, ആരോഗ്യകരമായ പച്ചക്കറി വളർച്ച ഉറപ്പാക്കുന്നു. ഈ വിത്തുകൾ വിവിധ കാലാവസ്ഥകൾക്ക് അനുയോജ്യമാണ്, അതിജീവനവും ശക്തമായ വിളവും ഉറപ്പുനൽകുന്നു. മഹാഗ്രിൻ ഉടൻ ഡെലിവറി ഉറപ്പ് നൽകുന്നു.
Leave a Reply