നമ്മുടെ ഭക്ഷണത്തിനാവശ്യമുള്ള പച്ചക്കറികൾ വീട്ട് വളപ്പിൽ നട്ടു വളർത്താൻ കഴിഞ്ഞാൽ അത് നമ്മുടെ ആരോഗ്യം സംരക്ഷിക്കുന്നതിനൊപ്പം സാമ്പത്തിക ലാഭവുമുണ്ടാക്കിത്തരും. ഒരു കുടുംബത്തിനാവശ്യമുള്ള പച്ചക്കറികൾ കുറഞ്ഞ ചിലവിൽ നമ്മുടെ കുറച്ചു സമയം ചിലവാക്കിയാൽ കൃഷി ചെയ്യാം. ഇത് ബുദ്ധിമുട്ടുള്ള കാര്യമല്ല. ആർക്കും ഏതു സ്ഥല പരിമിതിയിലും ഇവ നട്ടു വളർത്താം.
വീട്ടിൽ നിത്യവഴുതനയുണ്ടെങ്കിൽ പച്ചക്കറികൾക്കായി ഓടിനടക്കേണ്ട. വലിയ പ്രയാസം കൂടാതെ നട്ടു വളർത്താവുന്ന, നിത്യ വഴുതന വീട്ടമ്മമാർക്ക് ഒരു അനുഗ്രഹമാകും. പോഷക ഗുണത്തിൽ മുന്നിൽ നിൽക്കുന്ന നിത്യ വഴുതന ഓരോ വീട്ടിലും നട്ടു വളർത്തേണ്ടത് വളരെ അത്യാവശ്യമാണ്. നിസ്സാരമായ പരിചരണം മാത്രം മതി. ഏതു കാലാവസ്ഥയിലും നിത്യ വഴുതന വളരും. വർഷം മുഴുവനും വിളവും തരും. സൂര്യ പ്രകാശത്തിൽ തഴച്ചു വളരുന്ന ഇവ മണ്ണിലും ഗ്രോ ബാഗിലും നടാം.
സാധാരണ പച്ചക്കറികൾ പോലെ ഇവയും മെഴുക്കു പുരട്ടിയോ, തോരനോ ആയി ഊണിനൊപ്പം ഉപയോഗിക്കാം. ഇതിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പൊണ്ണത്തടി കുറയ്ക്കും. കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം തയാമിൻ, വിറ്റാമിൻ സി, അയേൺ എന്നിങ്ങനെ ശരീരത്തിന്റെ പ്രവർത്തങ്ങളെ നിയന്ദ്രിക്കുന്ന പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.
കൃഷി രീതി
മണ്ണ് കുമ്മായമിട്ടിളക്കി കുറച്ചു വെയിൽ കൊള്ളിച്ച ശേഷം നടുന്നതാണ് നല്ലത്. ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി ഇവ അടിവളമായി കൊടുക്കാം. കമ്പോസ്റ്റും ഉപയോഗിക്കാം. ഗ്രോ ബാഗിൽ ടെറസിലും
നടാം. വളർന്നു വരുമ്പോൾ പന്തലിട്ടു കൊടുക്കണം. ഇടയ്ക്കു രണ്ടാഴ്ച കൂടുമ്പോൾ ചാണകപ്പൊടിയോ, വേപ്പിൻ പിണ്ണാക്കോ ഇട്ടു കൊടുക്കാം. നന്നായി കായകൾ ഉണ്ടാകും. കീട ബാധ പൊതുവെ കുറവാണു.
മഹാഗ്രിൻ വിത്തുകൾ ഇപ്പോൾ ഓൺലൈനിൽ ലഭ്യമാണ്. വിത്തുകൾ ബുക്ക് ചെയ്യൂ.
Buy Mahaagrin Seeds Online
Leave a Reply