മഴക്കാല പച്ചക്കറികൾ നടാനുള്ള സമയമാണിത്. മഴക്കാലം കൃഷിക്ക് അനുയോജ്യമാക്കാം.
വെണ്ട കൃഷി അടുക്കളത്തോട്ടത്തിൽ വളരെ അത്യാവശ്യമാണ്. വെണ്ട അത്രയ്ക്ക് പോഷകഗുണമുള്ള പച്ചക്കറിയാണ്. മെച്ചപ്പെട്ട ദഹനം, രോഗപ്രതിരോധം , രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള കഴിവ് എന്നിവ ഉൾപ്പെടെവെണ്ടയ്ക്കയുടെ ഗുണങ്ങൾ നിരവധിയാണ്. പച്ച വെണ്ടയ്ക്കയുടെ സമാനമായ രുചിയുള്ള ചുവന്ന ബെണ്ടി ഗുണത്തിൽ മുന്നിലാണ്.
തൈകൾ തമ്മിൽ കുറച്ച് അകലം വേണം. വെള്ളകെട്ടുണ്ടാകരുത്. വളർച്ചയും സമൃദ്ധമായ കായ്കളും പ്രോത്സാഹിപ്പിക്കുന്നതിന് ഇളം ചെടികളുടെ മുകൾ ഭാഗം നുള്ളുക. പതിവായി വിളവെടുക്കാം , അധികം മുറ്റി പോകുന്നതിനു മുൻപ് വിളവെടുക്കാം.
ചെടികളെ ദിവസവും നിരീക്ഷിക്കണം. സ്യുഡോമോണ്സ് ലായനി തളിച്ച് കൊടുക്കണം. ആവശ്യമെങ്കിൽ ജൈവ കീട നിയന്ത്രണ രീതികളോ കീടനാശിനി സോപ്പോ ഉപയോഗിക്കുക. – രോഗങ്ങൾ പടരാതിരിക്കാൻ പരിസരം വൃത്തിയായി സൂക്ഷിക്കുകയും രോഗബാധിതമായ ചെടികൾ ഉടനടി നീക്കം ചെയ്യുകയും ചെയ്യുക. മഴവെള്ളം വീണു ചെടികൾ വീണുപോകാതെ താങ്ങു കൊടുക്കണം. നല്ല പരിചരണവും ഇടവേളകളിൽ വളവും കൊടുത്താൽ നല്ല വിളവ് കിട്ടും.
വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിച്ച് കൊടുക്കുന്നത് കീടങ്ങളെ പ്രതിരോധിക്കാൻ നല്ലതാണ്. കായ തുരപ്പൻ, തണ്ടു തുരപ്പൻ ഇവയെ നിയന്ത്രിക്കണം. സ്യുഡോമോണ്സ് ലായനി തളിച്ച് കൊടുക്കാം.
നല്ല ഗുണമേന്മയുള്ള വിത്തുകൾ മാത്രം ഉപയോഗിക്കുക. ഏതു കാലാവസ്ഥയിലും അതിജീവിക്കുന്ന വിത്തുകൾ മഹാ അഗ്രിനിൽ ഉണ്ട്.
Leave a Reply