അയൽ സംസ്ഥാനങ്ങളിലെ പൂക്കളെ ആശ്രയിക്കാതെ ഇത്തവണ ഓണപ്പൂക്കളം നമ്മുടെ പൂക്കൾകൊണ്ടൊരുക്കാം. നമ്മുടെ നാട്ടിലെ കാലാവസ്ഥ പൂക്കൾ കൃഷി ചെയ്യുന്നതിന് അനുയോജ്യമാണ്. പൂക്കൾക്ക് കേരളത്തിൽ നല്ല ഡിമാന്റാണുള്ളത്. മണൽ കലർന്ന ഫലഭൂയിഷ്ഠമായ മണ്ണാണ് നല്ലത് . ഈ മഴക്കാലം പ്രയോജനപ്പെടുത്തി പൂക്കൾ കൃഷി ചെയ്യാം.
ലളിതമായ കൃഷിരീതി മതിയാകും, വ്യത്യസ്തമായ കാലാവസ്ഥകളിൽ വളരുന്ന ഗുണമേന്മയുള്ള വിത്തുകൾ ഇപ്പോൾ മഹാ അഗ്രിനിൽ ലഭ്യമാണ്. ഓണ വിപണി ലക്ഷ്യമാക്കിയും പൂക്കൾ നടാറുണ്ട്.
വാടാമല്ലി
ഓണപ്പൂക്കളത്തിലെ പ്രധാനപ്പെട്ട പൂവാണിത് , പല നിറത്തിലുണ്ട്, വയലറ്റുപൂവിനാണ് കൂടുതൽ ഡിമാൻഡ്.
ചെണ്ടുമല്ലിമഞ്ഞ

നമ്മുടെ നാട്ടിൽ നന്നായി കൃഷി ചെയ്യാം, ജൈവ കൃഷി രീതി മതി,ഏതു മണ്ണിലും നടാം. എന്നാൽ മണൽ കലർന്ന ഫലഭൂയിഷ്ഠമായ മണ്ണാണ് നല്ലത്.
ചെണ്ടുമല്ലി ഓറഞ്ച്
സൂര്യപ്രകാശത്തിലും നല്ല നീർവാർച്ചയുള്ള മണ്ണിലും ഇത് തഴച്ചുവളരുന്നു, കീടബാധ ഉണ്ടാകാറില്ല , പൂക്കളങ്ങളിൽ നല്ല മിഴിവേകുന്ന ഇവയ്ക്ക് നല്ല ഡിമാൻഡാണ്. വിൽക്കാനും കഴിയും.
Leave a Reply