മഴക്കാലം ചെടികൾക്ക് കൂടുതൽ ഉണർവേകുന്ന കാലമാണ്. അടുക്കളത്തോട്ടം ആരംഭിക്കാൻ പറ്റിയ സമയമാണിത്. മഴക്കാല കൃഷികൾ ഇനി പ്ലാൻ ചെയ്യാം, ഏതെല്ലാം വിത്തുകൾ നടണം, എവിടെയാണ് നടേണ്ടത് എന്നിങ്ങനെയുള്ള കാര്യങ്ങൾ ആദ്യം പ്ലാൻ ചെയ്യണം.
വിത്തുകൾ സെലക്ട് ചെയ്യുമ്പോഴാണ് കൂടുതൽ ശ്രദ്ധ വേണ്ടത്. നല്ല ഗുണനിലവാരമുള്ള വിത്തുകൾ മാത്രമേ ഉപയോഗിക്കാവൂ. ഇല്ലെങ്കിൽ കൃഷി മോശമാകുകയും നമ്മുടെ സമയവും, ശ്രമവും വെറുതെ ആകുകയും ചെയ്യും. മഴക്കാലത്തു അവശ്യ പോഷകങ്ങളും ധാതുക്കളും, മണ്ണിനെ സമ്പുഷ്ടമാക്കുകയും ശക്തമായ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ഇപ്പോൾനടാവുന്ന പച്ചക്കറി വിത്തുകൾ ഇവയാണ്. വെള്ളരി, ചുരയ്ക്ക, കുമ്പളം, തക്കാളി, തുടങ്ങിയ പച്ചക്കറികൾ നിത്യവും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം
വെള്ളരി
കുക്കുമ്പർ വിത്തുകൾ സാധാരണയായി മൂന്നോ പത്തോ ദിവസത്തിനുള്ളിൽ മുളക്കും, പ്രത്യേകിച്ച് ചൂടുള്ള താപനിലയിൽ. വെള്ളരി വേഗത്തിൽ വളരും എളുപ്പത്തിൽ കൃഷി ചെയ്യാനും പറ്റും. . കുക്കുമ്പർ വളരെയധികം പോഷകഗുണമുള്ള പച്ചക്കറിയാണ്.
ചുരയ്ക്ക
പച്ചക്കറികളുടെ ഇടയിൽ വലിയ പേരും പ്രശസ്തിയുമില്ലെങ്കിലും ഗുണത്തിൽ മുമ്പനാണ് ചുരയ്ക്ക. പല പേരുകളിലും ഇത് അറിയപ്പെടാറുണ്ട്. ചോറിനും ചപ്പാത്തിയ്ക്കും ഒപ്പം നല്ല സ്വാദുള്ള കറിയുണ്ടാക്കാൻ ചുരയ്ക്ക കൊണ്ട് പറ്റും. ചുരക്ക വിത്തുകൾ സ്യുഡോമോണസ് ലായനിയിൽ മുക്കി വയ്ക്കാം. കുതിർത്ത വിത്തുകൾ രണ്ടടി അകലത്തിൽ വിതയ്ക്കുക. മണ്ണിൽ 1 മുതൽ 1.5 ഇഞ്ച് വരെ ആഴത്തിൽ നടുക. ട്രീറ്റ് ചെയ്ത മണ്ണായിരിക്കണം. ഗ്രോ ബാഗിലും നടാം.
തക്കാളി
വിപണിയിൽ കാണുന്ന ചുവന്നു തുടുത്ത തക്കാളി, ധാരാളം കീടനാശിനികൾ തളിച്ചശേഷമാണ് നമ്മുടെ കൈയിലെത്തുക. ഇതു മാരകമായ അസുഖങ്ങൾക്ക് കാരണമാകാറുണ്ട് . നമ്മുടെ വീട്ടുമുറ്റത്തോ, ടെറസിലോ ഇവ നട്ടാൽ പോഷകഗുണമുള്ളതും വിഷമില്ലാത്തതുമായ തക്കാളി കഴിക്കാം.
വളപ്രയോഗം:
മഹാ അഗ്രിനിൽ വിത്തുകൾ ലഭ്യമാണ്, ഇവ വേഗത്തിൽ കായ്ഫലം തരുന്നു. നിങ്ങളുടെ കൃഷി ഉദ്യമത്തിന് മഹാ ഗ്രിൻ എല്ലാ വിജയവും നേരുന്നു.
മഹാഗ്രിൻ ഫാമിംഗ് എസ്സെൻഷ്യൽസ് ഓൺലൈൻ സ്റ്റോർ
Leave a Reply