ഓണക്കാല പച്ചക്കറികൾക്കായി ഇപ്പോൾ വിത്തുപാകാം. അടുക്കളത്തോട്ടം ഒന്ന് ഉഷാറാക്കാനുള്ള സമയമാണിത്. മഴയാണെന്ന് പറഞ്ഞു മടിച്ചിരിക്കേണ്ട. വിത്ത് നടാനുള്ള തയ്യാറെടുപ്പു തുടങ്ങാം.
വിത്തുകൾ ഗുണനിലവാരമുള്ളവയും ഏതു കാലാവസ്ഥയെയും അതിജീവിക്കുന്നവയും ആകണം. വിത്തിന്റെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. മഹാഗ്രിൻ വിത്തുകൾ എല്ലാ ഗുണങ്ങളുമുള്ള പലതരം വിത്തുകൾ ഓൺ ലൈനായി ഓർഡർ പ്രകാരം എത്തിച്ചു തരും.
കീടനാശിനി തളിക്കാത്ത നല്ല പച്ചക്കറികൾ നമ്മുടെ വീട്ടിൽ നട്ടുപിടിപ്പിക്കാൻ എല്ലാവരും ശ്രദ്ധിക്കണം.നമ്മുടെ ആരോഗ്യം സംരക്ഷിക്കാൻ വീട്ടമ്മമാർക്ക് അടുക്കളത്തോട്ടവുമായി മുന്നിട്ടിറങ്ങാം. ഒരു വീട്ടിലേയ്ക്കു വേണ്ട അവശ്യ പച്ചക്കറികൾ നാം വിചാരിച്ചാൽ കൃഷി ചെയ്തെടുക്കാവുന്നതേയുള്ളൂ. വിഷമടിച്ച പച്ചക്കറികൾ കഴിച്ചു മാരക രോഗങ്ങൾക്ക് അടിമകളാകാതിരിക്കാം. നടാൻ ചില പച്ചക്കറി വിത്തിനങ്ങൾ പരിചയപ്പെടുത്താം.
വഴുതന
സാമ്പാറിലും കറികളിലും ചേർക്കുന്ന വഴുതന അത്ഭുത ഗുണങ്ങൾ ഉള്ള പച്ചക്കറിയാണ്. പലവലിപ്പത്തിലും നിറത്തിലും സാധാരണയായി വഴുതന കണ്ടു വരാറുണ്ട്. ഹൃദയാഘാതം, സ്ട്രോക്ക് തുടങ്ങിയ ഹൃദ്രോഗങ്ങളുടെ സാധ്യത കുറയ്ക്കാൻ വഴുതന സഹായിക്കും. ബയോ ആക്റ്റീവ് സംയുക്തങ്ങൾ, പൊട്ടാസ്യം, ഫൈബർ, വിറ്റാമിൻ ബി തുടങ്ങിയ അവശ്യ ഘടകങ്ങൾ വഴുതനയിൽ ഉണ്ട്. ഇത് ഹൃദയത്തിലെ രക്തചംക്രമണത്തെ സഹായിക്കുന്നു.
ആനക്കൊമ്പൻ വെണ്ട
ആനക്കൊമ്പൻ വെണ്ട ധാരാളം പോഷകഗുണമുള്ള ഒരു പച്ചക്കറിയാണ് വെണ്ടവിത്തുകൾ ഒരുപാടു ആഴത്തിൽ നടേണ്ട. വിത്തുകൾ തണലിൽ വയ്ക്കാം.മുളച്ച വിത്തുകൾ നന്നായി ട്രീറ്റ് ചെയ്ത ഗ്രോ ബാഗിലോ ചട്ടിയിലോ നടാം. ഇവ ഗ്രോ ബാഗിലോ മണ്ണിലോ വളർത്താം.
കുമ്പളം
കുറച്ചു സ്ഥലവും കുറച്ചു പരിചരണവും മതി കുമ്പളത്തിന്. വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുള്ള കുമ്പളം വളരെ ഔഷധഗുണമുള്ള പച്ചക്കറിയാണ്. ഒരു പച്ചക്കറി യെന്നതിലുപരി ഒരു ഉത്തമ ഗൃഹൗഷധി കൂടിയാണ് കുമ്പളം. ധാരാളം അസുഖങ്ങൾക്കിത് കഴിക്കുന്നതു ഗുണകരമായി കണ്ടു വരുന്നു.
Leave a Reply