ഗോബി മഞ്ചൂറിയനും ചപ്പാത്തിയും ഇഷ്ടമല്ലാത്ത മലയാളിയുണ്ടോ? ഇവ നമ്മുടെ ഇഷ്ട വിഭവങ്ങളാണ്. എന്നാൽ ഇനി വീട്ടു മുറ്റത്തു കോളി ഫ്ലവർ നട്ടു പിടിപ്പിച്ചാലോ?കീടനാശിനി ചേർക്കാത്ത പുഴുക്കേടുകൾ ഇല്ലാത്ത കോളി ഫ്ലവർ ഫ്രഷ് ആയി ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
വിത്തുകൾ മഹാഗ്രിൻ ഓൺലൈനായി എത്തിച്ചു തരും, വിത്തുകൾ വീട്ടിൽ കിട്ടും. നല്ല ഗുണമേന്മയുള്ള വിത്തുകൾ അടുക്കളത്തോട്ടത്തിൽ വിശ്വസിച്ചു നടാം. മഹാ ഗ്രിൻ എല്ലാത്തരം പച്ചക്കറിവിത്തുകളും വിപണിയിൽ വിജയകരമായി എത്തിച്ചുകൊണ്ടിരിക്കുന്നു. പരിചയസമ്പന്നമായ ഇടത്തുനിന്നാകട്ടെ നിങ്ങളുടെ കൃഷിയുടെ തുടക്കം.
നടീലും പരിചരണവും
വിത്തുകൾ പോട്രേയിലോ ചെറിയ പാത്രത്തിലോ നടാം. നടാനുപയോഗിക്കുന്ന ട്രീറ്റ് ചെയ്ത മണ്ണ് തന്നെ ഇതിനുപയോഗിക്കാം. ഗ്രോ ബാഗിൽ ടെറസിൽ നട്ടാൽ നല്ല വെയിലും കിട്ടും. പുഴുക്കേടുകൾ ഒഴിവാകുകയും ചെയ്യും. നടാനുപയോഗിക്കുന്ന മണ്ണ് കുമ്മായമിട്ടു നല്ല വെയിൽ കൊള്ളിക്കണം. മണ്ണിൽ വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി, കമ്പോസ്റ്റ്, ചാണകപ്പൊടി ഇവ ചേർക്കാം. മുളപ്പിച്ച വിത്തുകൾ മണ്ണിൽ നടാം. തൈകൾ കുറച്ചു ദിവസം കഴിഞ്ഞേ നല്ല സൂര്യപ്രകാശത്തിൽ വെയ്ക്കാവൂ. സ്യുഡോമോണസ് വെള്ളം ചേർത്ത് തളിച്ച് കൊടുക്കാം. ചുവട്ടിൽ വെള്ളം കെട്ടി കിടക്കാതെ നോക്കണം. ഇടയ്‌ക്കേ തടത്തിൽ മണ്ണ് നിറച്ചു കൊടുക്കണം.
ഫിഷ് അമിനോ ആസിഡ്, കടലപ്പിണ്ണാക്കും ചാണകവും പുളിപ്പിച്ചത് നേർപ്പിച്ചു ഒഴിച്ചുകൊടുക്കാം. നിങ്ങളുടെ വിത്തുകൾക്ക് ഇന്ന് തന്നെ ഓർഡർ ചെയ്യാം, വാട്സാപ്പ് വഴിയും ഓർഡർ ചെയ്യാം.
Buy Best Winter Vegetable Cauliflower Online
Leave a Reply