പയർ കൃഷിയ്ക്ക് പറ്റിയ സമയമാണ് ഇപ്പോൾ. പ്രോട്ടീൻ സമ്പുഷ്ടമായ പയർ, വീട്ടിൽ കൃഷി ചെയ്യാൻ ഒരു പ്രയാസവുമില്ല. വിലയ്ക്ക് വാങ്ങുന്ന പയറിനേക്കാൾ സ്വാദും ഗുണവും ഇതിനു കൂടുകയും ചെയ്യും. ടെറസിലോ മുറ്റത്തോ എത്ര കുറച്ചു സ്ഥലമായാലും അവിടെ ഗ്രോ ബാഗിലോ ചട്ടിയിലോ മണ്ണിലോ കൃഷി ചെയ്യാം.
സമയക്കുറവായാലും ആഴ്ച്ചയിൽ ഒരു ദിവസം എങ്കിലും കൃഷിയിൽ ഏർപ്പെടുന്നത് സന്തോഷവും ഊർജസ്വലതയും കിട്ടാനിടയ്ക്കും. മാർക്കറ്റിൽ കിട്ടുന്ന വിഷമടിച്ച പച്ചക്കറികൾ ഉപേക്ഷിച്ചു നമുക്കാവശ്യമുള്ള അത്യാവശ്യ പച്ചക്കറികൾ നട്ടുപിടിപ്പിക്കാം. സാമ്പത്തിക ലാഭവും കിട്ടും. ഇത് കണ്ടു വളരുന്ന കുട്ടികളും കൃഷിയോട് താത്പര്യമുള്ളവരായി മാറും.
കുറച്ചു വീടുകളിൽ എങ്കിലും പയർ കൃഷി ചെയ്തിരുന്നു, എന്നാൽ നല്ല ഗുണനിലവാരമുള്ള ഹൈബ്രിഡ് വിത്തുകളും, ചെറിയ ശ്രദ്ധയോടെയുള്ള കൃഷി രീതികളും ഇന്ന് നല്ല വിളവ് നേടി തരുന്നുണ്ട്. കീടബാധ നിയന്ത്രിച്ചു കരുതലോടെ കൃഷി ചെയ്താൽ നല്ല വിളവും നല്ല സംതൃപ്തിയും കിട്ടും. മഹാ ഗ്രിൻ വിശ്വസനീയമായ ഓൺലൈൻ സ്റ്റോറാണ്. പലതരം പയർ വിത്തുകൾ ഇപ്പോൾ ലഭ്യമാണ്.
നടീലിനുമുമ്പ് കുമ്മായമിട്ടു മണ്ണ്, കൃഷിയ്ക്കായി തയ്യാറാക്കണം. ചാണകപ്പൊടി, എല്ലുപൊടി, കടലപ്പിണ്ണാക്ക്, വേപ്പിൻപിണ്ണാക്ക് എന്നിവ കൂട്ടി കലർത്തി മണ്ണ് പാകമാക്കണം. ഇത് ഗ്രോ ബാഗിലോ മണ്ണിലോ നിറച്ചു വയ്ക്കാം. മഹാ അഗ്രിൻ പയർ വിത്തുകൾ, 24 മണിക്കൂർ സ്യുഡോമോണസ് ലായനിയിൽ മുക്കി വെച്ച ശേഷം വേണം നടാൻ. വിത്തുകൾ മുളപ്പിച്ചു മൂന്നില പരുവമാകുമ്പോൾ മാറ്റി നടാം.
മണ്ണിലാണ് നടുന്നതെങ്കിൽ ചാലുകളെടുത്തു നടാം. വള്ളി വീശുമ്പോൾ യഥാസമയം താങ്ങു കൊടുക്കണം. ഇടയ്ക്കു ജൈവ സ്ലറി, ഫിഷ് അമിനോ ആസിഡ് ഇവ ഒഴിച്ച് കൊടുക്കാം. ചാണകം, കടലപിണ്ണാക്കു, എന്നിവ പുളിപ്പിച്ച തെളി, വെള്ളം ചേർത്ത് ഒഴിച്ച് കൊടുക്കണം. വിത്തുപാകി ഏതാണ്ട് 45 ദിവസം ആകുമ്പോഴേയ്ക്കും തൈകൾ പൂവിട്ടു തുടങ്ങും. കായകൾ ഇളം പ്രായത്തിൽ പറിച്ചെടുക്കാം. ഇനി നിങ്ങളുടെ ചെടി ശക്തമായി വളർന്നു കൊള്ളും.
മഹാഗ്രിൻ: ഫാമിംഗ് എസൻഷ്യൽ ഓൺലൈൻ സ്റ്റോർ
വിത്തുകൾ ഓൺലൈനായി വാങ്ങാം.
Leave a Reply