ഉലുവ ഭക്ഷണമായും ഔഷധമായും ഉപയോഗിക്കുന്ന ഒരു സുഗന്ധ വ്യഞ്ജനമാണ്. ധാരാളം ഗുണങ്ങളുള്ള ഉലുവ സാധാരണയായി വീടുകളിൽ വലിയ പ്രാധാന്യത്തോടെ കാണാറില്ല. ആയുർവേദത്തിൽ രസായന ഔഷധമായും ഉലുവ ഉപയോഗിക്കാറുണ്ട്. ഉലുവയുടെ ആരോഗ്യപരമായ ഗുണങ്ങൾ അറിഞ്ഞാൽ ഉലുവ നിത്യവും ഭക്ഷണത്തിൽ ഉൾപ്പെടുത്തും.
രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രിക്കാനും, കൊളസ്ട്രോൾ കുറയ്ക്കാനും, ആൻറി-ഇൻഫ്ലമേറ്ററി, ആൻ്റിഓക്‌സിഡൻ്റ്, ന്യൂറോപ്രൊട്ടക്റ്റീവ്, രോഗ പ്രതിരോധ ശക്തി വർദ്ധിപ്പിക്കൽ ഉലുവ ഫലപ്രദമാണ്, ഹോർമോൺ നിയന്ത്രണം, മുറിവ് ഉണക്കൽ, സുഗമമായ ദഹനം എന്നീ ഗുണങ്ങളും ഉലുവയ്ക്കുണ്ട്.
ഉലുവയിൽ കാണുന്ന ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ, വിശപ്പ് കുറയാനും ഭക്ഷണം കഴിക്കുന്നത് കുറയ്ക്കാനും ഇടയാക്കും അങ്ങനെ ശരീരഭാരം കുറയ്ക്കാനും കഴിയും.
ഇതിലടങ്ങിയിരിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകൾ ക്യാൻസർ, ഹൃദ്രോഗം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുക മാത്രമല്ല, മൊത്തത്തിലുള്ള ആരോഗ്യവും ക്ഷേമവും ഉറപ്പു വരുത്തുന്നു.ഉലുവ ശരീരത്തിലെ വീക്കവും വേദനയും ലഘൂകരിക്കുന്നു ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള ഉലുവ സന്ധിവാതത്തിന് ശമനം നൽകുന്നു.
ഉലുവയ്ക്ക് രോഗപ്രതിരോധ സംവിധാനത്തെ നിയന്ത്രിക്കാനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും കഴിവുണ്ട്. രക്തയോട്ടം മെച്ചപ്പെടുത്തുന്നതിലൂടെ രക്തസമ്മർദ്ദം കുറയ്ക്കാൻ ഉലുവ സഹായിക്കും. സ്തനാർബുദം, വൻകുടൽ കാൻസർ പോലുള്ള ചിലതരം കാൻസറുകൾ തടയുന്നു.
കാണാൻ കുഞ്ഞനെങ്കിലും ഉലുവയുടെ മഹത്വമറിഞ്ഞു വീടുകളിൽ ഉലുവയുടെ ഉപയോഗം പലതരത്തിൽ പ്രയോജനപ്പെടുത്തണം. ശുദ്ധമായതും കീടനാശിനികൾ ചേർക്കാത്തതുമായ ഉലുവ ഓൺലൈനായി മഹാ ഗ്രാൻഡ് സ്‌പൈസസ്സിൽ നിന്നും ലഭിക്കും.
Leave a Reply