പച്ചമുളക് കറികളിൽ അത്യാവശ്യമായ ഒരു പച്ചക്കറിയാണ്. വിലക്ക് വാങ്ങുന്ന പച്ചമുളകിൽ ധാരാളം കീടനാശിനികൾ ചേർത്തിട്ടുണ്ടാകും. സസ്യ സസ്യേതര വിഭവങ്ങളിൽ എല്ലാം പച്ചമുളക് ആവശ്യമാണ് . അതുകൊണ്ട് ഒരു വീട്ടിലെ ഭക്ഷണ ആവശ്യങ്ങൾ നിറവേറ്റാൻ നമുക്ക് വേണ്ട പച്ചമുളക് അടുക്കളത്തോട്ടത്തിൽ കൃഷിചെയ്യാം. ടെറസിൽ നന്നായി ഇവ കൃഷി ചെയ്യാം. ഗ്രോ ബാഗിൽ മണ്ണ് നിറച്ചു ടെറസിൽ കൃഷി ചെയ്താൽ പച്ചമുളക് ധാരാളം ഉണ്ടാകും. ഈ ചെടിയുടെ വിത്തുകള്‍ മഹാഗ്രിൻ വഴി വിത്തുകൾ ഓണ്‍ലൈനായി ലഭിക്കും.നടുന്നതിന് മുമ്പ്, വിത്തുകൾ ആറ് മണിക്കൂർ വെള്ളത്തിൽ മുക്കിവയ്ക്കുക. ഇത് വിത്ത് മൃദുവാക്കാനും മുളയ്ക്കാനും സഹായിക്കുന്നു.നന്നായി കാലിവളമോ കമ്പോസ്റ്റോ മണ്ണിൽ കലർത്തുക. ഇത് ആവശ്യമായ പോഷകങ്ങളാൽ മണ്ണിനെ സമ്പുഷ്ടമാക്കുകയും ആരോഗ്യകരമായ സസ്യവളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.കൃഷിക്ക് മുൻപ് മണ്ണിൽ കുമ്മായം ഇട്ടു, ഇളക്കി, കുറച്ചു ദിവസം എട്ടു, നനച്ചു കൊടുക്കണം . ഇത് അമ്ലത കുറയ്ക്കും. ഇതിനു ശേഷം അടിവളമായി കംമ്പോസ്റ്റു കൊടുക്കാം. അത് നന്നായി പൊടിഞ്ഞതായിരിക്കണം. പച്ചിലവളം ,ചാണകപ്പൊടി, കോഴിക്കാഷ്ടം, ആട്ടിന്കാഷ്ഠം , പിണ്ണാക്ക് ഇവ വേറെ എട്ടു ജീർണ്ണിപ്പിച്ചതിനുശേഷമേ മണ്ണിൽ ചേർക്കാവൂ. ഇതാണ് കമ്പോസ്റ്. എന്നാലെ പോഷക മൂല്യങ്ങൾ ചെടികൾക്കു വലിച്ചെടുക്കാനാകൂ. മണ്ണിര കമ്പോസ്റ്റു , ട്രൈക്കോഡെർമ കമ്പോസ്റ്റ് എന്നിവ മണ്ണിൽ ചേർക്കാവുന്നതാണ്.
വിത്തുകൾ കുതിർത്തതിനുശേഷം മാത്രമേ നടാവൂ. കട്ടികൂടിയവ 8 -10 മണിക്കൂർ വരെയും മറ്റുള്ളവ 3-4 മണിക്കൂറും കുതിർക്കണം , കുതിർക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിൽ 2 0 ഗ്രാം സ്യൂഡോമോണസ്സ് ലായനി ഒഴിക്കാം . ചകിരിച്ചോറും, ചാണക പ്പൊടിയും ചേർത്ത മണ്ണിൽ വേണം നടാൻ. മുളച്ച തൈകൾ ഇടക്കിടെ വെയിൽ ക്കൊള്ളിച്ചു വാടാത്ത പരുവത്തിൽ നടാം. ചെടികൾക്ക് ഹാനികരമാകുന്ന വെള്ളക്കെട്ട് തടയാൻശ്രദ്ധിക്കുക. കടലപ്പിണ്ണാക്ക് പുളിപ്പിച്ചത് ചേർത്ത് കൊടുക്കാം. എല്ലുപൊടിയും ഇടക്ക് ചേർത്തുകൊടുക്കാം. ഇടക്ക് കുമ്മായം മണ്ണിൽ ചേർക്കാം. വെള്ളീച്ച ശല്യം ഒഴിവാക്കാം.
ഗുണമേന്മയുള്ള വിത്തുകൾ മാത്രം ഉപയോഗിക്കുക, മഹാ അഗ്രിൻ വിത്തുകൾ രോഗ പ്രതിരോധ ശക്തിയുള്ളവയും നല്ല വിളവ് തരുന്നവയുമാണ്. മഹാ അഗ്രിൻ വിത്തുകൾ ഇത്തരത്തിൽ ഗുണമേന്മയുള്ളവയാണ്.
Leave a Reply