പച്ചക്കറി കൃഷി ചെയ്യാൻ പറ്റിയ സമയമാണിപ്പോൾ. വീട്ട് വളപ്പിൽ പലതരം പച്ചക്കറികൾ നടാം. നാടൻ പച്ചക്കറി വിത്തുകളായ മത്തനും, കുമ്പളവും,ചുരയ്ക്കയും ധാരാളം പോഷക ഗുണമുള്ളവയാണ്. ഇവയൊന്നു കൃഷിചെയ്തു നോക്കൂ. വിഷമയമില്ലാത്ത നാടൻ പച്ചക്കറികൾ നമ്മുടെ വീട്ടു വളപ്പിൽ കൃഷി ചെയ്യാൻ ഓരോ മലയാളിയും തീരുമാനിക്കണം.
അന്യ സംസ്ഥാന പച്ചക്കറികളെ ആശ്രയിക്കുമ്പോൾ മാരക രോഗങ്ങൾ നമ്മളെ തേടിയെത്തും എന്ന വസ്തുത മറക്കരുത്. നാടൻ പച്ചക്കറികളുടെ പ്രത്യേകത അവ നമ്മുടെ കാലാവസ്ഥയിൽ ധാരാളം തഴച്ചു വളരും, കൃഷി മെച്ചമാകും എന്നതാണ്. വലിയ ശ്രദ്ധ കൊടുക്കാതെ നിസ്സാരമായ ചില വള പ്രയോഗങ്ങൾ മാത്രം മതിയാകും.
കുമ്പളത്തിന്റെ ഇലയും, പൂവും കായും ഭക്ഷ്യ യോഗ്യമാണ്. ഔഷധ ഗുണമുള്ള കുമ്പളം പോഷകങ്ങളുടെ കലവറയാണ്. ഇത് കൊണ്ടുണ്ടാക്കുന്ന ഓലനും, മോരുകറിയും വളരെ രുചികരമാണ്. ദഹന സംബന്ധമായുള്ള പ്രശ്നങ്ങൾക്കു കുമ്പളത്തിന്റെ നീരു പിഴിഞ്ഞ് കുടിക്കുന്നത് വളരെ നല്ലതാണ്. പ്രമേഹം, കൊളസ്‌ട്രോൾ ഇവ നിയന്ത്രിച്ചു നിർത്താൻ നിത്യ ഭക്ഷണത്തിൽ കുമ്പളം ഉൾപ്പെടുത്താം.മത്തനും, ചുരയ്ക്കയും ഇതുപോലെത്തന്നെ പോഷണ ഗുണത്തിൽ മുന്നിലാണ്. നാരുകൾ ഉള്ള ചുരയ്ക്ക ശരീരഭാരം കൂടാതെ സംരക്ഷിക്കുന്നു.
ഇനി കൃഷിയെക്കുറിച്ചു പറഞ്ഞാൽ വളരെ എളുപ്പത്തിൽ ഇവ കൃഷി ചെയ്യാം. വലിയ പരിചരണം ഒന്നും ആവശ്യമില്ല. നല്ല വിത്തുകൾ ഉപയോഗിച്ച് വേണം കൃഷി. മഹാഗ്രിൻ വിത്തുകൾ ഇപ്പോൾ ഓൺലൈൻ വിപണിയിൽ ലഭ്യമാണ്. വിത്തുകൾ സ്യുഡോമോണ്സ് ലായനിയിൽ വെള്ളം ചേർത്ത് കുതിർത്തു വെച്ചിട്ടു വേണം നടാൻ. ഇത് പോട്രേയിൽ ചകിരിച്ചോറും മണ്ണും ചേർത്തതിൽ പാകാം . നനഞ്ഞ കോട്ടൺ തുണിയിൽ തലേ ദിവസം പൊതിഞ്ഞു വെച്ചാൽ മുള വേഗം വരും. മുള വന്നശേഷം മാറ്റി നടാം. മാറ്റി നടുന്നത് തടമെടുത്തു ഒരുക്കിയ മണ്ണിലോ ഗ്രോ ബാഗിലോ ആകാം.
മണ്ണ് കുമ്മായമിട്ടു ഇളക്കിയിടണം. കുറച്ചു ദിവസം കഴിഞ്ഞു മണ്ണിൽ ചാണകം, കോഴി വളം, ആട്ടിൻ കാഷ്ഠം, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവയിട്ട് ഇളക്കി അതിലാണ് മുളപ്പിച്ച തൈകൾ നടുന്നത്. വള്ളി വീശി തുടങ്ങുമ്പോൾ മുതൽ വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിച്ച് കൊടുക്കണം. ആഴ്ചയിൽ ഒരിക്കൽ പച്ച ചാണകം , കടലപ്പിണ്ണാക്ക്, എന്നിവ പുളിപ്പിച്ച തെളി ഇരട്ടി വെള്ളം ചേർത്ത് ഒഴിച്ച് കൊടുക്കണം. സ്യുഡോമോണസ്സ്, വെള്ളം ചേർത്ത് നേർപ്പിച്ചു ഇലകളിൽ തളിച്ച് കൊടുക്കുന്നതും കീട ബാധ കുറയ്ക്കും.
ഇനി നല്ല ഗുണമേന്മയുള്ള മഹാഗ്രിൻ വിത്തുകൾ ഉപയോഗിച്ചു കൃഷി ചെയ്യാം. വിത്തുകൾ ഓൺലൈനിൽ കിട്ടും.
Buy Mhaagrin Seeds Online
Leave a Reply